Saturday, May 19, 2012

ചന്ദ്രശേഖരന്റെ കൊലപാതകവും മാധ്യമ ധര്‍മവും



ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ടു പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ അത്രയൊന്നും അധികമായി കണ്ടതായി അറിയുന്നില്ല. എങ്കിലും തങ്ങള്‍ക്കെതിരെ ഇതൊക്കെ അധികമാണെന്ന് ചൂണ്ടിക്കാട്ടി അതിന്‍റെ ഒരു ആവരണം ധരിച്ചു ഉണ്ടാകാന്‍ ഇടയുള്ള പ്രതികരണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള  മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ ശ്രമം കഷ്ടമാണ്. മാധ്യമങ്ങളില്‍ ക്വട്ടേഷന്‍ ടീം ഉണ്ടെന്നായിരുന്നു ആദ്യ വെടി. പിന്നെ പല മാധ്യമ സുഹൃത്തുക്കളെയും പേരെടുത്തു പറഞ്ഞു വേട്ടയാടാന്‍ തുടങ്ങി. ഇത് പ്രതിഷേധിക്കപ്പെടെണ്ടതും നിന്ദനീയവുമാണ്. കേരളത്തില്‍ മാധ്യമ സിണ്ടികെറ്റ് ഉണ്ടെന്നായിരുന്നു മുംബ് അവര്‍ പറഞ്ഞത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ പകുതിയിലേറെയും മാര്‍ക്സിസ്റ്റ്‌ അനുഭാവം ഉള്ളവര്‍ ആയിരുന്നു, ഇടതുപക്ഷ സഹചാരികള്‍ ആയിരുന്നു. ഇന്ന് അതില്‍ ഇടിവ് പറ്റിയിട്ടുണ്ടെങ്കില്‍ അതിനു കാരണവും പാര്‍ടി തന്നെയാണ്. ഒരു സംശയവും വേണ്ട. ആ മാധ്യമ സുഹൃത്തുക്കള്‍ ഒക്കെയും യഥാര്‍ഥ സഖാഖള്‍  ആണ്. അവര്‍ക്ക് ആരെയും കൊല്ലാനോ കൊലപ്പെടുത്താനോ  കൊട്ടേഷന്‍ ടീമിനെ അയക്കാനോ കഴിയില്ല. പാര്‍ട്ടിയില്‍ ഉള്ള ഒരു വിഭാഗം  തന്നെയാണ് ഗുണ്ടായിസവും കൊട്ടേഷന്‍ ടീമുകള്‍ക്ക് അന്ഗീകാരവും നല്‍കിയതെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതില്‍ കുറ്റം പറയാന്‍ കഴിയില്ല... ആദ്യകാലങ്ങളിലെ ഡിവൈ എഫ് ഐകാരന്‍ ഒന്ന് നിവര്‍ന്നു നിന്നാല്‍ മൂത്രമൊഴിക്കുമായിരുന്നു ഈ പീറ ഗുണ്ടകള്‍. ഇന്ന് അത് നടക്കാത്തത് അവരില്‍ ഒരു വിഭാഗം  അതിന്‍റെ സഹചാരികള്‍ ആയതു കൊണ്ടു തന്നെയാണ്. പൊതു സമൂഹത്തെയും നീതി നടത്തിപ്പിനെയും വെല്ലു വിളിക്കുകയും പ്രതികരിക്കുന്നവരെയും ഇഷ്ടമില്ലാത്തവരെ വക വരുത്തുകയും ചെയ്യുന്നതാവും ചിലര്‍ പിന്തുടരുന്ന മാര്‍ക്സിസ്റ്റ്‌ സിന്ധാന്തം. എന്നാല്‍ ഇതില്‍ ഒന്നുംപെടാതെ മാര്‍ക്സിസ്റ്റ്‌ ആയി ജീവിക്കുന്നവര്‍ ഉണ്ടെന്നും ഓര്‍ക്കണം.
ചന്ദ്രശേഖരന്റെ കൊലപാതകം ആരു തന്നെ  ആണ് ചെയ്തതെങ്കിലും അത് അപലപിക്കപ്പെടെണ്ടത് തന്നെയാണ്. അത് രാഷ്ട്രീയ കൊലപാതകം ആയാലും മുതലാളിക്കെതിരെ പ്രസങ്ങിച്ചതിനു  വകവരുത്തിയത് ആയാലും. പാര്‍ട്ടിക്ക് പങ്കില്ലെന്ന്   ആണയിട്ടാലും പാര്ടിക്കാരുടെ  പങ്കു തള്ളിക്കളയാനാവില്ല. മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ പ്രതികരണം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. എങ്കിലും ഈ കൊലപാതകത്തില്‍ കൂട്ടി വായിക്കപെടെണ്ട നിരവധി വസ്തുതകള്‍ ഉണ്ട്. ഒന്നുകില്‍ അന്വേഷണം ആ വഴിക്ക് നീങ്ങുന്നില്ല അല്ലെങ്കില്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍. അതെന്തെങ്കിലും ആകട്ടെ. കൊലപാതകികള്‍ ആരായാലും അവരെ തള്ളിപ്പറയാനും കനത്ത മറുപടി നല്‍കാനും പൊതു സമൂഹം തയ്യാറാകണം. കാരണം ഇത്തരം സംഭവങ്ങള്‍ക്ക്  നമ്മുടെ  പ്രതികരണം മാത്രമാണ് പോംവഴി. കൊലപാതകങ്ങള്‍ ഏതാണെങ്കിലും അപലപിക്കപ്പെടണം.
മുംബ്  ഇത്തരം കൊലപാതകങ്ങളെ അപലപിച്ചിരുന്ന മാധ്യമ ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. ഇന്ന്    അവര്‍ എന്തേ പ്രതികരിക്കുന്നില്ല. പേടി കൊണ്ടാവുമോ?  അതോ ഇനിയും പ്രതീക്ഷിക്കുന്ന ചില അവാര്‍ഡുകള്‍ക്ക് വേണ്ടിയോ സ്ഥാന മാനങ്ങള്‍ക്ക് വേണ്ടിയോ? അതുമല്ല ഇനി തങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയം അത്   ആയതുകൊണ്ടോ? എന്ത് കൊണ്ടു കൊലപാതകങ്ങള്‍ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളിലേക്ക് നീങ്ങുന്നില്ല? അതിനുള്ള അവസരം വരുമ്പോള്‍ അവര്‍ ചര്‍ച്ചയിലൂടെ ഇതിനു പരിഹാരം നിര്‍ദേശിക്കുന്നത് കണ്ടിട്ടില്ലേ? പാവങ്ങള്‍ ആയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നഷ്ടമാകുമ്പോള്‍ ആ   പദത്തിന്റെ വില അറിയുക. അവരുടെ കുടുംബത്തിനാണ്‌. .അതിനു കുറെ ലക്ഷങ്ങള്‍ വില ആയി നല്‍കുന്നത് കൊലക്കത്തി രാഷ്ട്രീയം കളിക്കുന്നവന്റെ ബുദ്ധി കൂര്‍മ്മതയാണ്..പണം കിട്ടിയപ്പോള്‍ കേസ് വേണ്ട എന്ന് പറയാനുള്ള ദയനീയ സ്ഥിതിയിലേക്ക് മത്സ്യ തൊഴിലാളി അധപ്പതിച്ച്തും കണ്ടില്ലേ?
കഴിഞ്ഞ ദിവസം ഇന്ത്യാവിഷനില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത  മാധ്യമ പ്രവര്‍ത്തകരായ   ജേക്കബ്  ജോര്‍ജും ശക്തിധരനും പ്രതികരിച്ചത് കേള്‍ക്കാന്‍ രസമായിരുന്നു. കേരളത്തില്‍ മാധ്യമക്കാര്‍ ഒന്നടങ്കം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തള്ളി പറയുന്നു. അവര്‍ സിണ്ടികെറ്റ് ആയി പ്രവര്‍ത്തിച്ചു മുന്‍ ധാരണ പ്രകാരം വാര്‍ത്തകള്‍ നിറയ്ക്കാന്‍ നോക്കുന്നു ഈ കൊലപാതകത്തെ വല്യ സംഭവമായി ഉയര്‍ത്തിക്കാട്ടുന്നു എന്നൊക്കെ അവര്‍ ഘോര ഘോരം വാദിച്ചു  ..പ്രിയ സുഹൃത്തെ നിങ്ങളുടെ രാഷ്ട്രീയം പാവം ജനങ്ങള്‍ക്ക്‌ അറിയില്ലായിരിക്കാം പക്ഷെ ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അറിയാം. അത് പോകട്ടെ, നിങ്ങള്‍  എന്തുകൊണ്ട് അങ്ങനെ ഒരു വാദം ഉയര്‍ത്തണം? നാളെ നിങ്ങള്‍ ആണ് കൊല്ലപ്പെടുന്നതെങ്കിലും ഇതുപോലെ തന്നെയാവും മാധ്യമങ്ങള്‍ പ്രതികരിക്കുക.. കേവലം മൈലേജു നേടുക മാത്രമല്ല അറിയിക്കാനുള്ള ധാര്‍മികത കൂടിയാണ് മാധ്യമങ്ങള്‍ നിറവേറ്റുന്നതു...ദയവു ചെയ്തു നിങ്ങള്ക്ക് അഭിപ്രായം ഇല്ലെങ്കില്‍ വെറുതെ ഇരിക്കുക..ഇത്തരം ഷോകളില്‍ പങ്കെടുക്കാതിരിക്കുക..അതല്ല പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ എന്തെങ്കിലും പ്രയോജനം കിട്ടുമെങ്കില്‍ ആയിക്കോ..പക്ഷെ ജനങ്ങളെ വിഡ്ഢികള്‍ ആക്കരുത് എന്നൊരു അപേക്ഷയുണ്ട്..
മാധ്യമ ധര്‍മം എന്നൊന്നുണ്ട്..അത് പിന്തുടരുന്നവര്‍ എത്ര പേര്‍ ഉണ്ട് എന്ന് ചോദിക്കരുത്..ഭുരിഭാഗം പേരും ധര്‍മ നിഷ്ടയുള്ളവര്‍ തന്നെ. പക്ഷെ ഈ മേഖലയില്‍ ഇത്തരം ബാക്ടീരിയകള്‍ ഇല്ലാതില്ല. ഇന്ത്യാവിഷന്‍ പിന്തുടരുന്ന നയം അഭിനന്ദനീയമാണ്..എങ്കിലും ഒരു അപേക്ഷ..ഇത്തരം പ്രതികരണങ്ങള്‍ക്ക്  ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ത്തും രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അപ്പുറത്ത് സംസാരിക്കുന്നവരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ പറയുന്നതാവട്ടെ പൊതു സമൂഹം കേള്‍ക്കുന്നത്..പിന്നെ ഇത്തരക്കാര്‍ പറയുന്നതിന് പുല്ലു വില കല്‍പ്പിച്ചു പ്രബുദ്ധ കേരളം തള്ളിക്കളയും. തെറ്റ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്ന് തെറ്റ് ആണെന്ന് മനസ്സിലാക്കാനും മനസ്സിലായെങ്കില്‍ അത് തിരുത്താനും ഉള്ള ആര്‍ജവം കാട്ടുകയാണ് വേണ്ടത്..അതല്ലാതെ കൊലക്കത്തി കയ്യാളുന്നത് ആര്‍ക്കും ഭൂഷണമല്ല. അങ്ങനെ തുടരുന്നവരെ തീവ്രവാദികളായി മുദ്രകുത്തി തുറുങ്കില്‍ അടക്കാതെ പാകിസ്ഥാനിലെക്കോ അഫ്ഗാനിസ്ഥാനിലെക്കോ നാട് കടത്തുകയാണ് വേണ്ടത്..പഠിക്കട്ടെ മര്യാദയും ജീവന്റെ വിലയും എന്തെന്ന്.. 

2 comments:

  1. സാര്‍, നിങ്ങള്‍ എഴുതിയത് സത്യമാണ്..ഞാന്‍ കണ്ണൂര്‍കാരന്‍ ആണ്..ആ പാര്‍ട്ടിക്കാരന്‍ ആണ്..ചോര കണ്ടു മദപ്പാട് വന്നവരുടെ നാടാണ്. എനിക്ക് ലജ്ജ തോന്നുന്നു..വെറും അറബിക്കഥയുടെ മനോലോകത്തിലാണ് സി പി എം ഇന്നും. കഷ്ടം. നിങ്ങള്‍ തുറന്നു സമ്മതിക്കുന്നില്ലെങ്കിലും അന്വേഷണങ്ങള്‍ എല്ലാം അവര്‍ക്ക് എതിരെയാണ്..ഞങ്ങള്‍ പ്രവാസികള്‍ ഒന്ന് തീരുമാനിച്ചു..ഇനി പാര്‍ട്ടി വേണ്ട. എന്ത് വേണം എന്ന് നാട്ടില്‍ എത്തിയിട്ട് തീരുമാനിക്കും..

    ReplyDelete
    Replies
    1. സുഹൃത്തെ, തങ്ങള്‍ എഴുതിയത് കേരളത്തിനു പുറത്ത്, അഥവാ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്ന ഓരോ മലയാളിയുടെയും പ്രതികരണം ആയിത്തന്നെ കാണുന്നു. മനുഷ്യന്‍ ഇങ്ങനെ തുടങ്ങിയാല്‍ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാവുന്നില്ല. ആയിരം രൂപയ്ക്കു വരെ കൊല ചെയ്യാന്‍ തയ്യാറായി ഗുണ്ടകള്‍ ഉണ്ടെന്നു ഒരു ഐ പി എസ്‌ ഓഫീസര്‍ പറഞ്ഞത് ഓര്‍ക്കുന്നു. പ്രതികരിക്കാന്‍ നമുക്കാവണം..പ്രത്യേകിച്ച് അടിച്ചമര്‍ത്തല്‍ സ്വീകരിച്ച സി പി എമ്മിലെ യുവജനങ്ങള്‍..

      Delete