Monday, September 24, 2012


താര പൊലിമയ്ക്ക്

വാനം ഒരുക്കിയ

പ്രതിഭാ തിലകം..

താരങ്ങള്‍ക്ക് തിളങ്ങാന്‍ വാനം ഒരുക്കിയ മഹാ പ്രതിഭയായിരുന്നു തിലകന്‍ . തിലകന്‍റെ ഒപ്പം അഭിനയിക്കുമ്പോള്‍ താനറിയാതെ തന്നെ ഓരോ നടീ നടന്മാരുടെയും അനന്യമായ കഴിവുകള്‍ രംഗത്ത് വരുമായിരുന്നു. മരണമടയുന്നവരെ പ്രശംസിക്കുന്നത് എന്നും നാം കാണുന്നതാണ്. ഇവിടെയും അത് സംഭവിച്ചു. തിലകനെ കരയടച്ചു പിണ്ഡം വച്ച അമ്മ എന്ന സംഘടനയുടെ നേതാക്കള്‍ പരസ്പരം മത്സരിക്കുകയായിരുന്നു  ചാനല്‍ ഷോകളില്‍ തിലകനെ പ്രശംസിക്കാന്‍. .  മലയാളികളുടെ ക്ഷമ പരീക്ഷിക്കരുത്. ഇന്നസന്‍റ്  ആയാലും ഉണ്ണികൃഷ്ണന്‍ ആയാലും. ഒറ്റപ്പാലത്ത് അഭിനയത്തിനിടെ പക്ഷാഘാതം  വന്ന തിലകന്‍ ആശുപത്രിയിലായി. ചികിത്സക്കിടെ ഹൃദയാഘാതം  ഉണ്ടായതാണ് ഈ മഹാനടനെ മലയാളിക്ക് നഷ്ടപ്പെടുത്തിയത്. ആരുടേയും മുന്‍പില്‍ ഒന്നിന് വേണ്ടിയും കൂസാത്ത കൈ നീട്ടാത മഹാനായ ഈ നടന്‍ എന്നെന്നും ഓര്‍ക്കപ്പെടെണ്ടതാണ്. 
ദേഷ്യം മുഖത്ത് നോക്കി പറയുക, സ്നേഹം പറയാന്‍ മടിക്കാതിരിക്കുക, ഉണ്ടില്ലെങ്കിലും തൊഴിലിനെ ജീവന്‍ ആയി കാണുക, ഇതൊക്കെ തിലകന്‍റെ മൂല്യങ്ങള്‍ ആയിരുന്നു. സിനിമ സംഘടനകള്‍ ഒന്നും ശരിയായിരുന്നില്ല തിലകനോട് ചെയ്തത്. അതില്‍ അവര്‍ ദുഖിക്കുന്നു എങ്കില്‍, അക്കാര്യത്തില്‍ ഇപ്പോഴെങ്കിലും ലജ്ജ തോന്നുന്നു എങ്കില്‍, തങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്നും അതില്‍ അല്പം എങ്കിലും ഉളുപ്പ് തോന്നുന്നു എങ്കില്‍. തിലകനോട് ചെയ്തത് തെറ്റായിരുന്നു എന്ന ഒറ്റവരി പ്രസ്താവന ജനങ്ങള്‍ക്ക്‌ നല്‍കുകയാണ് അവര്‍ ചെയ്യേണ്ടത്.

ക്രിസ്തിയന്‍ ബ്രദേഴ്സ്

ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്യാനിരിക്കെ ആണ് തിലകനെ മലയാള സിനിമയില്‍ നിന്ന് തന്നെ ഭ്രഷ്ട് കല്പിച്ച സംഭവങ്ങള്‍ക്ക് തുടക്കം. എന്ത് തെറ്റിന്റെ അടിസ്ഥാനത്തില്‍ ആണ് തിലകനെ മാറ്റി നിര്‍ത്തിയതെന്ന് മലയാള സമൂഹത്തോട് പറയാന്‍ കുറ്റാരോപിതനായ സൂപ്പര്‍ സ്റ്റാര്‍ ബാധ്യസ്ഥനാണ്. തന്‍റെ അവസാന നാളുകളില്‍ പോലും തിലകന്‍ ആവശ്യപ്പെട്ടതും അതായിരുന്നു എന്നോര്‍ക്കണം. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ആയ മാക്ടയില്‍ നിന്ന് വിനയന്‍ എന്ന സംവിധായകനെ പുറത്താക്കുന്നത് മുതല്‍ ആണ് തിലകന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌. വിനയന്‍റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്ത തിലകനോട് അത് പാടില്ലെന്ന് മാക്ട ആവശ്യപ്പെട്ടു. താന്‍ സംഘടനകളില്‍ അല്ല കലയിലും ജീവിതത്തിലും ആണ് വിശ്വസിക്കുന്നതെന്നു പറഞ്ഞ തിലകന്‍ ഈ ആവശ്യം തള്ളി. തുടര്‍ന്നു ഈ കുബുദ്ധികള്‍ സിനിമ പ്രവര്‍ത്തകരുടെ സംഘടനയിലൂടെ തിലകന് നേരെ വാളുയര്‍ത്തി. ഇവരുടെ അടുത്ത ചെങ്ങാതിയായ സൂപ്പര്‍ താരവുമായി ആലോചിച്ചു. തുടര്‍ന്നു ഈ സൂപ്പര്‍ താരം തിലകന്‍റെ ഒപ്പം അഭിനയിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും തുടര്‍ന്നു ക്രിസ്തിയന്‍ ബ്രദേഴ്സ് തിലകന് ഒരു വേദന ആവുകയും ആയിരുന്നു. നിര്‍മാതാവ് സുബൈര്‍ തിലകന് അഡ്വാന്‍സ്‌ കൊടുത്തിരുന്നതായും സംഘടന പറഞ്ഞതിന്‍ പ്രകാരം തിലകനെ മാറ്റിയതായും പിന്നീട് അറിയിച്ചു..സായികുമാര്‍ ആണ് തിലകന് നല്‍കിയിരുന്ന ആ റോള്‍ പിന്നീട് ചെയ്തത്. എങ്കിലും തന്നെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന ആ സൂപ്പര്‍ താരത്തെ തുറന്നു കാട്ടാന്‍ ശ്രമിച്ചതിനു  തിലകന് നേരെ വാളോങ്ങി എത്തി താര സംഘടന ആയ അമ്മ. ഈ സമയം നമ്മള്‍ ഈ സംഘടനയെയും അതിന്‍റെ നേതാക്കളെയും ഊച്ചാളികള്‍ എന്ന് വിളിച്ചാല്‍ അത് ഒരിക്കലും കൂടുതല്‍ ആവില്ല. അവരെ മാഫിയ എന്ന് മാത്രം വിളിച്ചു തിലകന്‍. തീര്‍ന്നില്ല അവരുടെ ക്രോധം. തിലകന്‍ മാപ്പ് പറയണം അതും കാലു പിടിച്ചു. പോര ഇനി സിനിമകളില്‍ അഭിനയിപ്പിക്കണോ എന്ന് സംഘടന തീരുമാനിക്കും. മലയാളികളുടെ ആസ്വാദന ക്രിയക്ക് തടയിടാന്‍ അമ്മ ശ്രമിച്ചപ്പോഴും തകര്‍ന്നില്ല ആ മനുഷ്യന്‍. ..അന്നത്തിനു കൈനീട്ടെണ്ട അവസ്ഥ വന്നപ്പോഴും തകര്‍ന്നില്ല തിലകന്‍. അഭിനയ വഴക്കം നാടക മേഖലയിലേക്ക് ആക്കി ജീവിതം ജീവിച്ചു തീര്‍ക്കേണ്ട അവസ്ഥയില്‍ എത്തി. തളര്‍ന്നില്ല. തിലകന് അറിയാമായിരുന്നു തന്നെ ആവശ്യമായിവരുമെന്നു..അത് സംഭവിച്ചു.

ഡാം 999

യു എ ഇ - ഇന്ത്യന്‍ ചിത്രം ആയ ഡാം 999 ല്‍ അഭിനയിക്കാന്‍ തിലകന്‍ ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിന്‍റെ സംവിധായകന്‍ സോഹന്‍ പിന്നീട് പറഞ്ഞത് തിലകനെ അഭിനയിപ്പിച്ചാല്‍ ഈ സിനിമയുടെ നിര്‍മാണം ബഹിഷ്കരിക്കുമെന്ന്  സിനിമ പ്രവര്‍ത്തകരുടെ സംഘടന ഭീഷണി മുഴക്കി എന്നാണ്. ഒരു നടനെ മാറ്റി നിര്‍ത്താന്‍ ഒരു സിനിമ ബഹിഷ്കരിക്കുമെന്ന് പറയുന്ന ഈ കീടങ്ങളില്‍ പലരും ജീവിക്കുന്നത് നാം തീയറ്ററില്‍ നല്‍കുന്ന പണം കൊണ്ടാണ്. ഇവനെയൊക്കെ തെരുവില്‍ നേരിടാന്‍ സമയം ആയി എന്ന് മലയാളി തീരുമാനിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കാതെ ഇരുന്നാല്‍ നിങ്ങള്ക്ക് കൊള്ളാം. ഒരിക്കല്‍ സിനിമാക്കാരന്മാരെ എല്ലാം തിരുവനന്തപുരം യൂനിവേഴ്സിടി കോളേജിലെ പിള്ളേര്‍ എതിര്‍ത്തു. സംഘടനകള്‍ ചേര്‍ന്നു സെക്രടരിയെറ്റ് മാര്‍ച്ച് ചെയ്തപ്പോള്‍ പാളയത്ത് വച്ചു ആക്രമിക്കപ്പെട്ടു. അന്ന് ഈ വീര വാദം പറയുന്നതില്‍ പല വമ്പന്മാര്‍ക്കും പരിക്കേറ്റു. എന്ത് പ്രശ്നം വന്നാലും മോഹന്‍ലാലിനെയും മമ്മൂട്ടിയേയും  അത് വഴി പോകാന്‍ അനുവദിക്കില്ല എന്ന് പിള്ളേര്‍ പറഞ്ഞു. അവര്‍ക്ക് സെക്രടരിയെട്ടിന്റെ പിന്നിലൂടെ പോകേണ്ടി വന്നു. എന്ത് കൊണ്ടു അന്ന് ഈ സംഘടനകള്‍ എതിര്‍ത്തില്ല? എവിടെപോയി മാന്യന്‍മാര്‍ ആയ നേതാക്കള്‍? അതൊന്നും മറക്കരുത്. ഇന്നും ഇത്തരം അഭ്യാസങ്ങള്‍ പുറത്തെടുക്കാന്‍ ജനങ്ങള്‍ക്ക്‌ ആവും. 

അഴീക്കോടും മോഹന്‍ലാലും

താര സംഘടനയായ അമ്മ പുറത്താക്കിയപ്പോള്‍ തിലകന്‍ വേദനിച്ചു. എങ്കിലും ആ കണ്ണുകള്‍ നിറഞ്ഞില്ല. നീതി നിഷേധത്തിനെതിരെ അദ്ദേഹത്തിന്റെ വെല്ലുവിളി നീണ്ടു.. സാക്ഷാല്‍ സുകുമാര്‍ അഴീക്കോട് അമ്മയുടെ നീക്കത്തിനെതിരെ രംഗത്ത് വന്നു. അഴീക്കോടിനെ തടയാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ശ്രമിച്ചു. അഴീക്കോട് ഇത് പുറത്തു പറഞ്ഞപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ അത് നിഷേധിച്ചു. തുടര്‍ന്നു ചാനലുകളില്‍ പരസ്യ ചെളി വാരി എറിയല്‍. . ഒരുവേള, വയസനായ മോഹന്‍ലാല്‍ പതിനാറു കാരികള്‍ക്കൊപ്പം പ്രേമിച്ച് ആടുന്നതിനെ  അഴീക്കോട് മാഷ്‌ വിമര്‍ശിച്ചു. തലയ്ക്കു സ്ഥിരത ഇല്ലാത്ത ആള്‍ എന്ന് അഴീക്കോടിനെ മോഹന്‍ലാല്‍ വിളിച്ചതും പിന്നെ കേസും ഒക്കെ നമ്മള്‍ കണ്ടു. ഒക്കെ തിലകന്‍ പ്രശ്നത്തെ തുടര്‍ന്നായിരുന്നു. തിലകന്‍ തിരിച്ചു വരുന്നതിനോട് മോഹന്‍ലാലിനു താല്പര്യം ഇല്ലായിരുന്നു എന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?

മമ്മൂട്ടിയും ദിലീപും 

തന്നെ സിനിമ രംഗത്ത് നിന്നും മാറ്റി നിര്‍ത്താന്‍ മമ്മൂട്ടിയും ഇടപെട്ടു എന്ന് തിലകന്‍ ആരോപിച്ചിരുന്നു. സൂപ്പര്‍ സ്റ്റാര്‍മാര്‍ തങ്ങളുടെ ഒപ്പം തിലകനെ അഭിനയിപ്പിക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടി പിന്നീട് മാനസാന്തര പെട്ടിരിക്കാം എന്ന് തിലകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഒരുപക്ഷെ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം. കാരണം ഒരു പത്ര സമ്മേളനത്തില്‍ തിലകന്‍റെ ഒപ്പം അഭിനയിക്കാന്‍ തയ്യാറാണ് എന്നും അമ്മയുമായുള്ള പ്രശ്നങ്ങള്‍ നിസ്സാരങ്ങള്‍ ആണെന്നും അതൊക്കെ മാറ്റി വച്ചു തിലകന്‍ സംഘടനയിലേക്ക് തിരിച്ചു വരണം എന്നും മമ്മൂട്ടി അഭ്യര്‍ഥിച്ചു. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍റെ ഒപ്പം തിലകനെ നമ്മള്‍ കണ്ടു. 
ഒരു സുപ്രഭാതത്തില്‍ ഉദിച്ചുയരുകയും മലയാളത്തില്‍ വേണ്ടാദീനങ്ങള്‍ എല്ലാം കാട്ടി കൂട്ടുകയും ചെയ്ത ദിലീപ് തിലകന്‍റെ നേരെ ആക്രോശിച്ചു ചാടിയത് അമ്മയുടെ ഒരു വേദിയില്‍ ആയിരുന്നു. മകനെ പോലെ കണ്ട ദിലീപിന്‍റെ ചെയ്തിയില്‍ തിലകന്‍റെ മനം കരഞ്ഞു. പിന്നീട് തിലകന്‍ അത് പറയുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലും ഒരിക്കല്‍ പോലും നേര്‍ക്കുനേര്‍ തിലകനോട് തര്‍ക്കത്തിനു ഒരുക്കമല്ലായിരുന്നു. ഇതിനിടെയായിരുന്നു ദിലീപിന്‍റെ കുരങ്ങന്‍ ചാട്ടം. തിലകന്‍  ക്ഷോഭിച്ചില്ല. വിഷമം മാത്രം. ഇവനൊക്കെ ആരു മാപ്പ് നല്‍കും. എന്തിന് വേണ്ടിയായിരുന്നു ഈ മനുഷ്യനെ ഈ താരങ്ങള്‍ ഇങ്ങനെ വീര്‍പ്പു മുട്ടിച്ചത്?

മനുഷ്യാവകാശ കമ്മീഷന്‍ 

കേരള മനുഷ്യാവകാശ കമ്മീഷന്‍ ഈ പ്രശ്നത്തില്‍ ഇടപെട്ട അവസ്ഥ ഇതിനിടെ ഉണ്ടായി. ജോലി ചെയ്തു ജീവിക്കാനുള്ള തിലകന്‍റെ അവകാശത്തെ വിലക്കുകയാണ് താരസംഘടനയായ അമ്മ എന്ന് ആരോപണം ഉയര്‍ന്നു. മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചു. അമ്മ എന്ന സംഘടനയുടെ അംഗീകാരം പിന്‍വലിക്കണം എന്നും ആവശ്യം ഉയര്‍ന്നു. ഈ സംഘടന ഒരു പ്രയോജനം ചെയ്യാത്ത സംഘടന ആണെന്ന് പലര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. ഉപകാരങ്ങളെക്കാള്‍ ഉപദ്രവങ്ങള്‍ ആണ് ഉണ്ടായിട്ടുള്ളതെന്ന് ആരെങ്കിലും പറഞ്ഞാല്‍ തിലകന്‍റെ അവസ്ഥയോട്‌ അതും കൂട്ടിവായിക്കാവുന്നതാണ്.

മന്ത്രി ഗണേഷ്

ഇപ്പോഴും ഗണേശന് അറിയില്ല അയാള്‍ ആര്‍ക്കുവേണ്ടിയാണ് മന്ത്രി ആയതെന്ന്. സ്വന്തം അച്ഛനോടില്ലാത്ത എന്ത് വികാരം ആണ് തിലകനോട് തോന്നേണ്ടത്. തിലകന്‍ പ്രശ്നം കൊടുമ്പിരി കൊണ്ടിരിക്കിമ്പോള്‍ അതിലൊന്ന് തിരിഞ്ഞു നോക്കാതെ എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടെടുത്ത പിള്ള പുത്രന്‍റെ നിലപാടിനെ തിലകന്‍ വിമര്‍ശിച്ചു. വിമര്‍ശനം ഉന്നയിക്കുക ഫലം കാണാന്‍ വേണ്ടി ആണ്. എന്നാല്‍ പത്തനാപുരത്തെ കോളേജ് ലൈബ്രറിയില്‍ തിലകനെ പൂട്ടിയിട്ട അണികളുടെ നടപടി ഗണേശന്‍ അറിഞ്ഞില്ലെന്നുണ്ടോ? അന്ന് അടി കൊള്ളാതെ കോളേജ് ജീവനക്കാര്‍ ആണ് തിലകനെ രക്ഷിച്ചത്‌. . ഇതൊക്കെ കേരളം കണ്ടതും അറിഞ്ഞതും അല്ലെ.? എസ്‌ എഫ് ഐ എന്ന സംഘടന ഈ സമയത്ത് രക്ഷിക്കാന്‍ എത്തിയില്ലായിരുന്നെങ്കില്‍ തിലകന്‍റെ അവസ്ഥ പറയേണ്ടതില്ലായിരിന്നു. പാര്‍ടികള്‍  പുറത്തു ഏറ്റു മുട്ടുമ്പോള്‍ തിലകനെ ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നിട്ടും മലയാലാളികള്‍ ഈ ഗണേശനോട് ക്ഷമിച്ചു.

സി പി ഐ, എം എ ബേബി 

തിലകന്‍റെ അവസ്ഥയില്‍ രക്ഷക്കെത്താന്‍ ഒരു സാംസ്കാരിക നായകരും ഉണ്ടായില്ല പിന്നീട്. കൈവിട്ടു പോകുന്ന സാഹചര്യത്തില്‍ സി പി ഐ ഇടപെട്ടു. പ്രശ്നം തീര്‍ക്കണം എന്നും അല്ലെങ്കില്‍ അമ്മയെ അല്ല അച്ഛനെയും തെരുവില്‍ നേരിടും എന്ന നില വന്നു. സിനിമയില്‍ അഭിനയിപ്പിക്കാത്തതിനെതിരെ  തിലകന്‍റെ ഒപ്പം സമരത്തിന്‌ തയ്യാര്‍ എന്ന് കാനം രാജേന്ദ്രന്‍. എന്നാല്‍, വീണ്ടും സ്വാധീന ശക്തികളുടെ പ്രഭാവത്തില്‍ സി പി ഐ നേതാവ് കെ ഇ ഇസ്മായില്‍ പറഞ്ഞു ഇത് പാര്‍ടി പ്രശ്നം അല്ലെന്നും പാര്‍ട്ടിക്ക് താല്പര്യം ഇല്ലെന്നും. അതോടെ ആ പ്രതീക്ഷയും മങ്ങി.
പ്രശ്നത്തില്‍  ഇടപെടാന്‍ തയ്യാര്‍ ആണെന്ന് സി പി എം നേതാവ് എം എ ബേബി പറഞ്ഞു. പക്ഷെ അദ്ദേഹത്തിനും ഉണ്ടായി കണ്ടീഷന്‍. രണ്ടു കൂട്ടരും സമ്മതിച്ചാല്‍. മാത്രം ഇടപെടാം എന്ന്. ആരെയാണ് ഇവരൊക്കെ പേടിച്ചത്? എന്തുകൊണ്ട് ബേബി ഇടപെട്ടില്ല. 

മാഫിയ, സൂപ്പര്‍സ്റ്റാര്‍, ട്രേഡ് യൂണിയന്‍ 

താര സംഘടന ഒരു മാഫിയ ആണെന്നും സൂപ്പര്‍ സ്റ്റാര്‍മാര്‍ ആണ് നിയന്ത്രിക്കുന്നതെന്നും തിലകന്‍ പറഞ്ഞു വെച്ചു. നിര്‍മാതാക്കളും വിതരണക്കാരും അവരുടെ ചൊല്‍പടിക്ക്‌ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് ശരിയാണെന്ന് ശ്രീനിവാസന്‍ ആവര്‍ത്തിച്ചു. അംഗങ്ങളുടെ ക്ഷേമം എന്ന പേരില്‍ തട്ടിക്കൂട്ടിയ  സംഘടനക്കു  സൂപ്പര്‍ സ്റ്റാര്‍മാര്‍  പറയുന്നതിനപ്പുറം ഇല്ല. ട്രേഡ് യൂനിയനെക്കാള്‍ വികൃതമായ മുഖം.

നാടകം വീണ്ടും

സിനിമയില്‍ നിന്നുള്ള പുറത്താക്കല്‍ പൂര്‍ണമായതോടെ ആരും വിളിക്കാതായി തിലകനെ. അദ്ദേഹത്തിന്‍റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് അന്യമായി, അതും ഈ വൃത്തികെട്ട പടല പിണക്കം കൊണ്ടു നടക്കുന്ന ക്ഷുദ്ര കലാകാരന്മാര്‍ കാരണം. ഇതിനൊക്കെ എന്തിന് നാം മാപ്പ് കൊടുക്കണം. തിലകന്‍ തളര്‍ന്നില്ല. തന്‍റെ തട്ടകമായ നാടകത്തിലേക്ക് വീണ്ടും. ആലപ്പുഴ അക്ഷര ജ്വാലയുടെ ഇതോ ദൈവങ്ങളുടെ നാട് എന്ന നാടകത്തില്‍ സ്വാതന്ത്ര്യ സമര സേനാനി ആയി തിലകന്‍ രംഗത്തെത്തി. അതോടെ പ്രേക്ഷകര്‍ തിലകന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ തുടങ്ങി.

മാധ്യമങ്ങള്‍

തിലകനെ തിരശീലക്കു പിന്നിലേക്ക്‌ ചുരുക്കിയപ്പോള്‍ വെള്ളി വെളിച്ചത്ത് നിറഞ്ഞാടിയ ചില ചാനലുകാര്‍ ഉണ്ടായിരുന്നു. അവര്‍ക്കും പ്രിയപ്പെട്ടത് സൂപ്പര്‍ താരങ്ങള്‍ ആയിരുന്നു. സംഘടനകളുടെ കരാള ഹസ്തങ്ങളില്‍ നിന്ന് അവര്‍ക്കും മോചനം ഇല്ലാതായി. അല്ലെങ്കില്‍ എഡിറ്റര്‍മാരോ ലേഖകരോ സംഘടനകളുടെ കൈകളില്‍ അമര്‍ന്നു. വാര്‍ത്ത ചുരുങ്ങി. തിലകന്‍ എവിടെയെന്നു ജനങ്ങളും, അറിഞ്ഞില്ല. അവര്‍ ഒന്നോര്‍ക്കുന്നത്‌ നന്ന്. അവര്‍ക്ക് പ്രതിബദ്ധത ജനങ്ങളോടാണ്‌. അല്ലാതെ മാഫിയകളോട് അല്ല . അവരുടെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ തന്നെ തിലകന്റെ കൂടുതല്‍ അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് കാണാന്‍ ആയേനെ.

രഞ്ജിത്തും അലി അക്ബറും

തിലകന്റെ അഭിനയ ചാതുര്യം വീണ്ടും മലയാളിക്ക് മുന്നില്‍ എത്തിക്കാന്‍ സന്മനസ് കാട്ടിയ രണ്ജിതിനും അലി അക്ബരിനും അഭിനന്ദനങ്ങള്‍.. മറ്റുള്ള സംവിധായകര്‍ മടിച്ചു നിന്നപ്പോള്‍ ഇന്ത്യന്‍ റുപ്പിയിലെ ഒരു കഥാപാത്രം തിലകനിലൂടെ മാത്രമേ ജീവിയ്ക്കു എന്ന് മനസിലാക്കിയ രഞ്ജിത്ത്, അച്ഛന്‍ എന്ന ചിത്രത്തില്‍ തിലകന്‍ അല്ലാതെ മറ്റാര്‍ക്കും ജീവസ്സുറ്റ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അതിനു അനുസരിച്ച് പ്രവര്‍ത്തിച്ച അലി അക്ബര്‍.. അലി അക്ബര്‍ പാവം ആയതുകൊണ്ട് അദ്ദേഹത്തെ ഒതുക്കി അമ്മയും അച്ചന്മാരും കൂടി. ഈ കഴുതകള്‍ എന്ത് വിചാരിച്ചാല്‍ എന്ത്. 

നാം കരുതണം

ഇനിയും നാം കരുതണം. മലയാള മണ്ണില്‍ ഇനി തിലകനുണ്ടായതു പോലുള്ള  ദുരനുഭവങ്ങള്‍ മറ്റൊരു കലാകാരനും ഉണ്ടാവരുത്. അങ്ങനെ ഉണ്ടായാല്‍ ഇവനെയൊക്കെ മടല്‍ വെട്ടി അടിക്കണം. തെരുവില്‍ നേരിടണം. അധ്വാനിച്ചു നാം ഉണ്ടാക്കി ഇവന്മാര്‍ക്ക് നല്‍കുന്ന പണത്തിനു നാം കണക്കു പറയണം. കലാകാരന്‍റെ തൊഴുത്തില്‍ കുത്ത്. അതാണ്‌  ഏറ്റവും ശക്തമായി എതിര്‍ക്കപ്പെടെണ്ടത്.

അര്‍ദ്ധ നാരി എന്ന ചിത്രത്തില്‍ തിലകന്‍  ഒരു സംഭാഷണ ശകലം  പറയുന്നുണ്ട്. 'ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ പൂര്‍ണത ഉള്ള ഒരു സ്ത്രീ ആയി ജനിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.. . എന്ന്. തന്‍റെ ജീവിതത്തോട് കലാരംഗം കാട്ടിയ അവന്ജ്ഞാക്കെതിരെ ഉള്ള ഒരു ഭാഷണം ആയിരുന്നോ അത്?

Saturday, August 18, 2012

Think this..

We think about our life when something unexpected happens. But, as you know clever people will do the necessary things before they are bedridden. I am trying to explain that, we have something to be performed before we are bedridden or meet with something unexpected which will be harmful to our lives. Think about the papers and documentation which connected with us, whether it is bank details, pension details, insurance etc. Keep these essential papers in place and inform at least one family member so that your heirs don't have to run from pillar to post to inherit what is rightfully theirs. 

1) Primary documents  

These include your birth certificate, marriage certificate, PAN card, passport, election ID card and the Aadhaar card. Will be needed when transferring assets to your heirs. 

2) Insurance details  

The purpose of life insurance will be defeated if your family is in the dark. Make a list of all the policies, mentioning the name of insurers, policy numbers, insured sums and the tenures. 

3) Pension documents  

If you have an NPS account, mention the account number and nomination details. Give the pension account number with your employer. 

4) Property papers 

All property-related documents should be in one place. If the property is mortgaged, keep photocopies. Mention the loan account number and the latest outstanding amount. If property is insured, mention policy coverage. 

5) Bank account details 

Make a list of various bank accounts, giving the name of the bank, the account number, holding pattern and the nomination details. 

6) Bank locker details 

Mention the name of bank, locker number, ownership pattern and whereabouts of the key. Maintain an inventory of items kept in the locker and update every time you operate it. 

7) Demat account details 

Give the name of depository partner, demat account number and nomination details. If possible, update the details of the securities in the demat account. 

8) Other investments 

Give details of the PPF account and folio numbers of other post office investments. Make a list of mutual fund investments, mentioning folio numbers, ownership pattern and nomination details. 

9) Loans and Receivables

If you have taken or given private loans to relatives or friends, mention the amount and the date by when these are payable/receivable. 

10) Online 10 passwords 

Though these are to be kept secret, keep a list for emergency reference. Mention the website, the online ID and the password. 

Keep this in mind 

This information is to be kept secret and accessed only if the main breadwinner of the family has either died or is in a medical emergency. 

Make sure to update the information regularly. How often you do this depends on your convenience and the changes in investments. 

The information listed above is very basic. you may want to add more details of other assets along the same lines. 

You may want to make an online version of this information as well, but make sure it is on a secure site. Regards to all.

Monday, June 18, 2012

"സ്പിരിറ്റ്‌ " ഒരു എന്‍റര്‍ടൈനര്‍ അല്ല, ഒരു സാദാ ഡോക്യുമെന്‍ററി


അതേ..കൊട്ടിഘോഷിച്ചു ഇറങ്ങിയ "സ്പിരിറ്റ്‌ " എന്ന ചിത്രം വെറും ഒരു  ഡോക്യുമെന്‍ററി  ആണെന്ന് സംശയിച്ചാല്‍ കുറ്റം പറയേണ്ടതില്ല. മോഹന്‍ലാല്‍ എന്ന ഉന്നത നടനെ തകര്‍ക്കാന്‍ തന്നെ ആണോ അദ്ദേഹത്തെ കൊണ്ടു തന്നെ നിര്‍മാണം നടത്തിച്ചു വെട്ടിലാക്കുന്ന ഇത്തരം വേഷങ്ങള്‍ നല്‍കുന്നത് എന്ന് സംശയിക്കും തരത്തിലാണ് രഞ്ജിത്ത് ചെയ്തു കൂട്ടിയിരിക്കുന്നത്. മോഹന്‍ലാല്‍ മികച്ച ഒരു നടന്‍ ആണെന്ന് ആവര്‍ത്തിച്ചു പറയുകയും അദ്ദേഹത്തിനെ ഒതുക്കുന്ന ഇത്തരം വേഷങ്ങള്‍ ഉണ്ടാക്കി നല്‍കുകയും ചെയ്യുന്നത് രഞ്ജിത്തിനെ പോലുള്ള കഥാകരന്മാര്‍ക്ക് യോജിച്ചതല്ല. മുമ്പ് "റോക്ക് ഇന്‍ റോള്‍""" എന്ന ചിത്രത്തില്‍ പരാജയം ഉണ്ടായപ്പോള്‍ മുതല്‍ മോഹന്‍ലാലും അത് സംശയിച്ചിരുന്നിരിക്കണം. പിന്നീട് ഇവര്‍ യോജിക്കുന്ന ചിത്രങ്ങള്‍ ഒന്നും കണ്ടില്ല. ഒരു ധാരണയുടെ പുറത്തു വീണ്ടും ഒന്ന് ചേര്‍ന്നപ്പോള്‍ 'ഒരുത്തന്‍ ഒരുത്തന് പാര വെക്കും വിധം ആയിപ്പോയി' എന്ന് പറയാതെ വയ്യ.


രഞ്ജിത്തിനോട് ഒരു വാക്ക്..

രഞ്ജിത്ത്, നിങ്ങള്‍ സന്തോഷ്‌ പണ്ടിറ്റിനെ കുറ്റം പറഞ്ഞില്ലേ? എന്നിട്ട് നിങ്ങള്‍ ഉണ്ടാക്കി വിട്ട ഈ അറുബോറന്‍ പടം പാവം കാഴ്ചക്കാരന്റെ മേല്‍ കെട്ടി വെക്കുന്നത് ഉചിതമാണോ? സന്തോഷ്‌ പണ്ടിറ്റിനു അത്ര വൈഭവം ഇല്ല. അതുണ്ട് എന്ന് അഹങ്കരിക്കുന്ന താങ്കള്‍ ജനതയുടെ ആസ്വാദന ക്ഷമതയെ പരീക്ഷിക്കുകയായിരുന്നു ഈ ചിത്രം വഴി. നിങ്ങള്‍ക്ക് ഒന്ന് ചെയ്യാമായിരുന്നു..ഇതിനു വിനോദ നികുതി ഒഴിവാക്കി പാവം ആസ്വാദകരെ രക്ഷിക്കുകയെങ്കിലും ആകാമായിരുന്നു. ഈ ചിത്രം കണ്ടു മുഖം കടന്നല്‍ കുത്തിയത് പോലെ ആണ് ആളുകള്‍ തീയേറ്റര്‍ വിട്ട് ഇറങ്ങുന്നത്  എന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളിലെ കഥാ ശേഷി, കഥാ കഥന പാടവം നഷ്ടമായെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരരുത് എന്ന് അപേക്ഷിക്കുന്നു..കാരണം..രഞ്ജിത്ത് മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ ആസ്വാദക ലക്ഷങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുക ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണ പ്രഭു തുടങ്ങിയ ഒരു പറ്റം ചിത്രങ്ങള്‍ ആണ്. പണം ഉണ്ടാക്കി റിലീസിംഗ് ദിനം തന്നെ തന്‍റെ സിനിമ കാണാന്‍ കയറുന്നവനെ ഇങ്ങനെ 'ആക്കുന്നത്' ഭൂഷണമല്ല. അതുകൊണ്ട് അവരുടെ ക്ഷമ പരീക്ഷിക്കരുത്..നിങ്ങളേക്കാള്‍ ആസ്വാദന ശേഷി സമൂഹത്തിനു ഉണ്ടെന്നും  ഓര്‍ക്കുന്നത് നന്ന്  ..കലാകാരന്മാര്‍ ആരായിരുന്നാലും, എത്ര ഔന്നത്യത്തില്‍ ഉള്ള ആളാണെങ്കിലും ഉള്‍ക്കൊള്ളേണ്ട ബാല പാഠം ആണിത്. പാവം സമൂഹം..നിങ്ങളെ പോലെ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലായിരിക്കാം..അല്ലെങ്കില്‍ അത്ര ഉയരത്തിലെത്താന്‍ ബന്ധങ്ങള്‍ ഇല്ലായിരിക്കാം..എന്നാലും നിങ്ങളെക്കാള്‍ ഒക്കെ കഴിവും മനസാക്ഷിയും പ്രതിബദ്ധതയും ഉള്ള ഒരു സമൂഹത്തില്‍ ആണ് നിങ്ങള്‍ ജീവിക്കുന്നത് എന്ന് ഓര്‍ക്കണം..എല്ലാ കലാകാരന്മാരും..


കഥാ സാരം..
ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് രഞ്ജിത്ത് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്  "സ്പിരിറ്റ്‌ ". "കേരളത്തിലെ ഉയര്‍ന്നുവരുന്ന മദ്യ സംസ്കാരം" ആണ് കഥയുടെ ഇതി വൃത്തം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. നിങ്ങള്‍ പലരും മുംബ് ഇത്തരം സിനിമകള്‍  ഡോക്യുമെന്‍ററി  ആയി കണ്ടിരിക്കും. മുന്‍കാല സംവിധായകന്‍ ശങ്കരന്‍ നായര്‍ ഇത്തരം ചിത്രങ്ങള്‍ വളരെ തന്മയത്വത്തോടെ അഭ്രപാളിയിലെത്തിച്ചിരുന്നു. "ഒരു വ്യക്തി എത്ര മാത്രം ബുദ്ധി ശാലി ആണെങ്കിലും മദ്യാസക്തി അയാളെ എത്ര മാത്രം സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു" എന്നത് ആണ് ഇതിന്‍റെ കഥാ സാരം എന്ന് രഞ്ജിത്ത് തന്നെ പറയുന്നുണ്ട്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്‍ ഉദ്യോഗസ്ഥനായ രഘുനന്ദന്‍ ആണ് നായകന്‍... ഉദ്യോഗസ്ഥ ജീവിതം മടുത്ത ഇയാള്‍, ലോകത്തില്‍ ഒട്ടു മിക്ക സ്ഥലങ്ങളും കണ്ടു, നാലഞ്ചു ഭാഷകള്‍ ഹൃദിസ്ഥമാക്കി..പിന്നെ കേരളത്തില്‍ എത്തി..ജേര്‍ണലിസം ചെയ്യാന്‍ തീരുമാനിച്ചു. ടി വി ന്യൂസ്‌ ചാനലില്‍ ഒരു പൈസ പോലും ശമ്പളം പറ്റാതെ "ഷോ ദി  സ്പിരിറ്റ്‌ " എന്ന ജനപ്രിയ പരിപാടി തുടങ്ങി. ഇതില്‍ പല മാന്യന്‍ മാരുടെയും മുഖം മൂടി വലിച്ചു കീറുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. അങ്ങനെ ചെയ്യുമ്പോഴും അതിനു ശേഷവും  യാതൊരു ഖേദ പ്രകടനങ്ങള്‍ക്കും അയാള്‍ തയ്യാറും അല്ലായിരുന്നു. നിരന്തര മദ്യപാനം മൂലം വിവാഹം വേര്‍പിരിഞ്ഞ ഇയാള്‍ മുന്‍ ഭാര്യ മീരയോടും അവര്‍ക്കൊപ്പം  ഒപ്പം ഉള്ള തന്‍റെ കുട്ടി സണ്ണിയോടും അവരുടെ ഭര്‍ത്താവ് അലെക്സിയോടും സൗഹൃദം പുലര്‍ത്തി വന്നു. മണി എന്ന പ്ലംബരിന്റെ ജീവിതം കണ്ടു മദ്യത്തില്‍ നിന്ന് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള തന്‍റെ കാഴ്ചയാണ് പിന്നീട് തുടര്‍ന്നു സിനിമ പറയുന്നത്.. ഇതോടെ സിനിമ അവസാനിക്കുന്നു.

കുറെ ഏച്ച് കെട്ടല്‍..
വെറുതെ അഭിനേതാക്കള്‍..
എന്ത് മനസിലായി? 'ഇനി രഞ്ജിത്തിനും  അഭിനയിക്കാന്‍ പോയിക്കൂടെ അനൂപ്‌ മേനോന്‍റെ കൂട്ട്' എന്ന് തോന്നി തുടങ്ങിയോ? എങ്കില്‍ ശരിയാണ്. കുറെ കഥകള്‍ ഏച്ച് കെട്ടി..ഒന്നും ഒന്നും എവിടെയും എത്തിക്കാതെ,  സ്വയം ബോധ്യമായി തോന്നുന്ന എന്തൊക്കെയോ പ്രിയ താരത്തിനെ കൊണ്ടു കെട്ടി എഴുന്നള്ളിപ്പിച്ചു പാവം ജനങ്ങളെ കോമാളികള്‍ ആക്കി. തിലകന്‍, ശ്രീരാമന്‍, ഗണേഷ്, ഗോവിന്ദന്‍കുട്ടി, ടിനി ടോം, സിദ്ധാര്‍ത് ഭരതന്‍, മധു, സുരാജ് വെഞ്ഞാരുംമൂട്  ഇവരുടെ ഒക്കെ  മുഖം  വെറുതെ കാണിക്കുന്നു. ഇവര്‍ക്കൊന്നും ഒന്നും ഇല്ല ചെയ്യാന്‍...... നന്ദു, കല്പന, ലെന, ശങ്കര്‍ രാമകൃഷ്ണന്‍, കനിഹ എന്നിവര്‍ ലാലിനൊപ്പം കുറെ രംഗങ്ങളില്‍ വരുന്നു..കാരണം കഥാ പാത്രവുമായി നേരിട്ട് ബന്ധം ഉള്ളവര്‍ ആയതു കൊണ്ട്. ഇവരൊന്നും ഇല്ലെങ്കിലും ഈ ചിത്രം ഇങ്ങനെ തന്നെ  ഓടും..വിനോദ നികുതി ഒഴിവാക്കിയിരുന്നെങ്കില്‍..... ടെശീയോത്ഗ്രധനം മുന്‍ നിര്‍ത്തി നിങ്ങള്‍ ഇത്തരം ഒരു ചിത്രം ഉണ്ടാക്കി എന്ന് വാദിച്ചിരുന്നെങ്കില്‍  അതിനോട് അല്പം എങ്കിലും യോജിക്കാമായിരുന്നു. ഒരു അവാര്‍ഡും തരപ്പെടുത്താമായിരുന്നു.. ഇവിടെ അതും ഉണ്ടായില്ല. (അതോ ആ ലക്‌ഷ്യം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടോ ആവോ?)
ശങ്കര്‍ രാമകൃഷ്ണനും എഴുത്ത് നിര്‍ത്തിയോ ? അലെക്സി നന്നായി. കനിഹയുടെ മീരയും, ലെനയുടെ പോലീസും, നന്ദുവിന്റെ പ്ലംബര്‍ മണിയും, സിദ്ധുവിന്റെ സമീറും, കല്പനയുടെ വേലക്കാരിയും നന്നായി. മോഹന്‍ലാല്‍ അഭിനയ സിദ്ധി തെളിയിച്ചു. അവരൊക്കെ നന്നായപ്പോള്‍ ചീറ്റിപ്പോയത് ജനം കണ്ട സ്വപ്‌നങ്ങള്‍ തന്നെ.
രഞ്ജിത്തും സിദ്ദിക്കും സിനിമയുടെ ആദ്യ അന്ത്യ ഭാഗങ്ങളില്‍ കഥ പറയുന്നു..ശഹ്ബാസ് അമന്‍ സംഗീതത്തില്‍ ഉസ്താദ് ആണെന്ന് തെളിയിച്ചു..പക്ഷെ ജനത്തിന് ആ സംഗീതം സുഖിക്കില്ല  എന്ന് മനസ്സിലാക്കിയില്ലെങ്കില്‍ ഇനിയും പിന്നിലേക്ക് ആവും യാത്ര..വേണു കാമറയില്‍ മികവ് കാട്ടി എന്ന് പറയാന്‍ വയ്യ..എങ്കിലും മുന്‍കാല മലയാള ചിത്രങ്ങളുടെ ഒരു ടച് കാണാം..വിജയ്‌ ശങ്കര്‍ ആയിരുന്നു എഡിറ്റിംഗ്..
ഉപ കഥകള്‍ വളരെ ഏറെ ഉണ്ടായിരുന്നു .. ഈ സിനിമ പോലെ തന്നെ അവ ഒന്നുംതന്നെ  എവിടെയും അവസാനിച്ചില്ല. അതൊക്കെ എന്തിനായിരുന്നു എന്ന് സിനിമ കണ്ട ശേഷം ആലോചിക്കണം. മോഹന്‍ലാലിന്റെ നായക കഥാപാത്രം  നിരവധി നല്ല നിര്‍ദേശങ്ങള്‍ വെക്കുന്നുണ്ട് സിനിമയില്‍  ..എന്നാല്‍ അവയൊന്നും പിന്നീട് പാലിക്കപെടുന്നില്ല..അഥവാ..പകുതി വഴിയില്‍ കഥാകാരന്‍ മറന്നു പോയി..അതും അല്ലെങ്കില്‍ കഥാകാരന്‍ സ്വയം രഘുനന്ദന്‍ ആയി മാറിയിരിക്കാം ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ..

വഴി തെറ്റിക്കില്ലേ?
സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കുടിയും വലിയും കാഴ്ചക്കാരനില്‍ അറപ്പും വെറുപ്പും ഉളവാക്കുന്നു..ചില മദ്യം കഴിക്കേണ്ട രീതിയും കാണിക്കുന്നു..ഒരുവേള കക്കൂസിലെ വെള്ളം പോലും നടന്മാരെ കൊണ്ട് എടുപ്പിക്കും ഈ കഥാകാരന്‍ എന്ന് പോലും തോന്നിപ്പോയി..ഇദ്ദേഹം ഉദ്ദേശിച്ച ആ "പോസിറ്റീവ് മെസ്സേജ്" ഉണ്ടല്ലോ അതല്ല ഈ സിനിമ നല്‍കുന്നത്..തികച്ചും നെഗറ്റീവ് ആയ മെസ്സേജ്..സിനിമ കണ്ടു നന്നാവും എന്ന് പറയുന്നത് വിരോധാഭാസം ആണ്..എന്നാല്‍ അത് കണ്ട് പിഴയ്ക്കും എന്ന് പറയുന്നത് പരമാര്ധവും....കാരണം നെഗറ്റീവ് പിന്തുടരാന്‍ അല്ലെങ്കില്‍ അത്തരം  മേഖലകള്‍  താണ്ടാന്‍ വെമ്പുന്നവന്‍ അതിനൊക്കെ മുതിരും.


കള്ളിലെ പരീക്ഷണം..
ഈ രഞ്ജിത്ത് തന്നെ ആണ് (ഒട്ടു മിക്ക മലയാളികള്‍ക്കും അറിയാം എങ്കിലും) ബകാര്‍ഡി എന്ന മദ്യത്തില്‍ കരിക്കിന്‍ വെള്ളം നല്ല കോമ്പിനേഷന്‍ ആണെന്ന് പൊതുജന സമക്ഷം അവതരിപ്പിച്ചത് (രാവണ പ്രഭു)..നിങ്ങള്‍ക്ക് ഇങ്ങനെ പരീക്ഷിക്കണം എങ്കില്‍ ഒന്ന് കൂടി..കോക്ക്ബെണ്‍ (കൊഹ്ബേണ്‍)))))))))) എന്ന ഇംഗ്ലീഷ് വൈന്‍, ടീച്ചേര്‍സ് എന്ന മദ്യത്തില്‍ ഒഴിച്ച് കഴിക്കാം..അല്ലെങ്കില്‍ വോഡ്കയും ഓറഞ്ചു ജൂസും ചേര്‍ത്തു സ്ക്രു ഡ്രൈവര്‍ എന്ന കൊക്ടയില്‍ ഉണ്ടാക്കാം. അതുകൊണ്ട്  നിങ്ങളെക്കാള്‍ നല്ല അറിവ് ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന് ധരിക്കുക..


പൊട്ടപ്പടം..
രണ്ടര മണിക്കൂര്‍ സഹിക്കുക ..അത് മാത്രം ആണ് ഈ ചിത്രം സമ്മാനിക്കുന്നത്..ഒരു പൊട്ടപ്പടം  വീണ്ടും   രഞ്ജിത്തില്‍ നിന്ന്..അങ്ങനെ മാത്രമേ പറയുന്നുള്ളൂ..കഥയില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ചുറ്റുപാടുകള്‍ അന്വേഷിക്കൂ..മറ്റു പ്രഗല്‍ഭരുടെ കഥകള്‍ അല്ല..ഈ കൊച്ചു കേരളത്തില്‍ മരിച്ചു ജീവിക്കുന്ന നിരവധി പേര്‍ ഉണ്ട്..എന്തിന്‍റെ ഒക്കെ പേരില്‍ ആയാലും..അവരുടെ തീരാ വ്യഥകള്‍ കണ്‍ തുറന്നു കാണണം നിങ്ങളെ പോലെ കഥാ വൈഭവം ഉണ്ട് എന്ന് അവകാശ പെടുന്നവര്‍.... ..നിങ്ങളുടെ സമൂഹം നിങ്ങള്‍ക്ക് കഥ തരും..അത് കൊണ്ടാണ് മുന്‍കാല സിനിമകളെയും..കഥാ കൃത്തുക്കളെയും  സംവിധായകരെയും നമ്മള്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നത്..ശ്രമിക്കുക..നിങ്ങള്‍ക്ക് കഴിയും ഇനിയും നല്ല കഥകള്‍ എഴുതാന്‍....

പിന്‍ നോക്ക്..
പൊട്ടാന്‍ വേണ്ടി പടം വേണ്ട  രഞ്ജിത്തിനൊപ്പം എന്ന കാഴ്ചപ്പാട് മാറ്റാന്‍ മോഹന്‍ലാല്‍ തയ്യാറായപ്പോള്‍ അതിനു വന്‍ വില നല്‍കേണ്ടി വന്നു. അലക്സി ആയി പ്രകാശ് രാജിനെ നിശ്ചയിച്ചെങ്കിലും പണ പ്രശ്നത്തില്‍ അദ്ദേഹം ഒഴിഞ്ഞുപോയി..അത് ശങ്കര്‍ രാമകൃഷ്ണന് ഭാഗ്യമായി..(അനൂപ്‌ മേനോന്‍ സ്ഥലത്തില്ലായിരുന്നിരിക്കാം). ഒരു മാസം കൊണ്ട് ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു  പ്രധാന കാരണം മമ്മൂട്ടിയുടെ തകര്‍പ്പന്‍ ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു  രഞ്ജിത്ത് എന്നത് ആണെന്ന്  സംസാരം. ആഴ്ചകള്‍ക്കകം കഥയും ഒക്കെ കണ്ടു പിടിച്ചു രഞ്ജിത്ത്. അങ്ങനെ ആകാനെ തരമുള്ളൂ.. കാരണം, ചിത്രത്തിന് "മൈ ഫേവറിറ്റ് ഇയര്‍"," എന്ന അമേരിക്കന്‍ കോമെടിയോടും "ഹു ഈസ്‌ അഫ്രൈഡ് ഓഫ് വിര്‍ജിനിയ വുള്‍ഫ്" എന്ന ചിത്രത്തോടും ഉള്ള സാമ്യം അത് വിളിച്ച് പറയുന്നു. കോമെടി എഴുത്തുകാരന്റെ കഥ പറയുന്നു "മൈ ഫേവറിറ്റ് ഇയര്‍"," എന്ന ചിത്രം.

Thursday, May 24, 2012

ദ്രോഹിച്ചാല്‍ വോട്ടെടുപ്പില്‍ തക്കതായ മറുപടി കൊടുക്കണം


കാര്‍ടൂണ്‍ കടപ്പാട്..ഇന്ത്യാ ടുഡേ..
ഇന്നാട്ടിലെ സാധാരണക്കാരന്റെ മേല്‍ കുതിര കയറിക്കൊണ്ട്‌, പെട്രോളിന്  ഏഴു രൂപയിലധികം  വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി . യു പി എ സര്‍ക്കാര്‍ അവരുടെ മൂന്നു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ സ്വന്തം ജനതയ്ക്ക് നല്‍കിയ സമ്മാനം.  
..ബാംഗ്ലൂരില്‍ 2004 മേയില്‍ 43.10 രൂപ ഉണ്ടായിരുന്ന പെട്രോള്‍ ഇന്ന് എട്ടു വര്ഷം പൂര്‍ത്തിയാകുമ്പോള്‍  81.26 രൂപ ആയിരിക്കുന്നു. ഇത് കര്‍ഷക ആത്മഹത്യകള്‍ പോലെ, പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ്. എ സിയുടെ ശീതളിമയില്‍ മയങ്ങുന്ന രാഷ്ട്രീയ കുബുദ്ധികള്‍, സംശയത്തിന്റെ ലവലേശം  ഇല്ലാതെ, കണ്ണുമടച്ചു, തങ്ങളെ ജയിപ്പിച്ചു വിട്ടവന് ജീവിക്കാനുള്ള അനുമതി പോലും നിഷേധിക്കുന്ന തരത്തിലുള്ള വിലക്കയറ്റത്തിനു ആവും  വരും നാളുകള്‍ സാക്ഷിയാകുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക്   താങ്ങാനാവുന്നതിനപ്പുറം വില നല്‍കേണ്ടി വന്ന സാഹചര്യം നിലനില്‍ക്കെയാണ് പുതിയ ഇരുട്ടടി. ഇതിനൊപ്പം കഴിഞ്ഞ ജൂണില്‍ വില വര്‍ദ്ധിപ്പിച്ച മണ്ണെണ്ണ, പാചക വാതകം എന്നിവക്കും  ഉടന്‍ വില ഉയര്‍ത്തുമെന്ന ഭീഷണി നില നില്‍ക്കുന്നുമുണ്ട്..
പാര്‍ലമെന്റിന്റെ  ബജറ്റ് സമ്മേളനം കഴിഞ്ഞാണ് ഈ വില്‍ ഉയര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത്ര അധികം വില കൂട്ടുന്നത്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അംഗീകരിക്കില്ല  എന്ന് നല്ലതുപോലെ അറിയാം ഈ കുരുട്ടു ബുദ്ധിക്കാര്‍ക്ക്.
2011 നവംബര്‍ നാലിന് ശേഷം ഇതാദ്യമാണ് വര്‍ധന. മുംബ് ഒരിക്കല്‍ 5  രൂപ വര്‍ധിപ്പിച്ചു വില വര്‍ധനയില്‍ റെക്കോര്ഡ് ഇട്ടിരുന്നു..പിന്നെ ഇതാദ്യമാണ് ഇത്രയധികം..അതും 7.50 രൂപ. 2008 മേയ്  24 നും 2011 മേയ് 15 നും പെട്രോളിന് വില ഉയര്‍ത്തി 50 രൂപയില്‍ അധികം ആക്കിയിരുന്നു എന്നോര്‍ക്കണം.
 പെട്രോളിന് വില ഉയര്‍ത്തിയ  ഈ സമയം എണ്ണ മന്ത്രി തുര്‍ക്മെനിസ്ഥാനില്‍ ചതുര്‍ രാഷ്ട്ര ഓയില്‍ പൈപ്പ് ലൈന്‍ സമ്മേളനത്തില്‍ ഒപ്പിടാന്‍ പോയിരുന്നു. രാഷ്ട്ര പതി സ്ഥാനത്തേക്ക് കോണ്ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ധനമന്ത്രി പ്രണബിനായിരുന്നു ജനത്തിന്റെ ശവപ്പെട്ടിയില്‍ ആണി അടിക്കാന്‍ ഉത്തരവാദിത്തം. 2008 ജൂലായില്‍ ചരിത്രത്തിലെ  ഏറ്റവും ഉയര്‍ന്ന തുകയായ 147 ഡോളര്‍ ഒരു ബാരെലിനു രേഖപ്പെടുത്തിയപ്പോള്‍ 2010  ജൂണില്‍ അത് കേവലം 40 ഡോളര്‍ ആയി താണിരുന്നു. അന്നൊക്കെയും വില അത്രകണ്ട് കുറക്കാന്‍ നമ്മുടെ നേതാക്കള്‍ തയ്യാറായില്ല. പകരം അതൊക്കെ നിയന്ത്രണങ്ങള്‍ക്ക്  അപ്പുറമാണ് എന്നും  ഓയില്‍ കമ്പനികള്‍ക്ക് ആണ്  അതിന്റെ ഉത്തരവാദിത്തം എന്നും പറഞ്ഞു നമ്മള്‍ ജയിപ്പിച്ചു വിട്ടവന്മാര്‍ ഉള്‍പ്പെടെ കൈ കഴുകിയതും ഓര്‍ക്കണം. ഭരണ കര്‍ത്താക്കളുടെ  അറിവോ അനുമതിയോ ഇല്ലാതെ ഒരു കമ്പനിക്കും ഇങ്ങനെ വില കൂട്ടാന്‍ കഴിയില്ല എന്നിരിക്കെ എന്തിനു വേണ്ടിയാണ് ഈ ഒളിച്ചു കളി എന്ന് നമ്മള്‍ ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു.
എല്ലാ മാസവും 15 നും  മാസത്തിന്റെ അവസാന ദിവസവും ഓയില്‍ കമ്പനികള്‍ എണ്ണ വില പുനര്‍ നിര്‍ണയം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു..എന്നാല്‍ പുതിയ വില തീരുമാനിച്ചത് എന്നാണെന്ന് നോക്കുക..23 നു..അതും ഓയില്‍ മന്ത്രിയുടെ അസാന്നിധ്യം മുതലെടുത്ത്‌...... ......അല്ല..മന്ത്രിയും ഇല്ല തന്ത്രിയുമില്ലാത്ത നാഥനില്ലാത്ത അവസ്ഥയില്‍ ആരും ഒന്നും ചോദിക്കില്ല പറയില്ല എന്ന വിശ്വാസം ആയിരിക്കാം  ഇതിന്നാധാരം.?
ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച ആണത്രേ  ഈ വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. ഓയില്‍ കമ്പനികള്‍ എല്ലാം കടക്കെണിയില്‍ പെടുന്നു..വേറെ മാര്‍ഗം ഇല്ല..കേന്ദ്ര പ്ലാന്നിംഗ് കമ്മിഷന്‍ ഉപദേഷ്ടാവ് പ്രണോബ് സെന്നിന്‍റെ  ജല്പനം ആണിത്. ഡീസലിന് വില ഉയര്‍ത്താതെ ഇരുന്നത് അത് സകല മേഖലയിലും  വിലക്കയറ്റത്തിന് കാരണമാകും എന്നതിനാല്‍ ആണത്രേ..
പഞ്ചാബ് സര്‍വകലാശാലയില്‍  നിന്നും 1954 ല്‍ ഫസ്റ്റ് ക്ലാസ്സോടെ ഇകണോമിക്സില്‍  എം എ , 1957 ല്‍ കേംബ്രിഡ്ജില്‍  നിന്നും  ഇകണോമിക്സില്‍  ഓണേര്‍സും, 1972 ല്‍ ഓക്സ്ഫോര്‍ഡില്‍ നിന്നും  ഇകണോമിക്സില്‍  ഡി ഫില്‍....//.......   ഈ ബിരുദങ്ങള്‍.... എന്തിനാണാവോ മന്‍മോഹന്‍ സിന്ഗ്ജി അങ്ങേക്ക്? എങ്ങനെ ജനങ്ങളുടെ നട്ടെല്ല് ഓടിക്കാം  എന്നാണോ താങ്കള്‍  പഠിച്ചത്? ചുമ്മാതല്ല ഒരിക്കലും വോട്ടര്‍മാരെ അഭിമുഖീകരിക്കാതെ മന്ത്രിസഭയിലും പ്രധാനമന്ത്രി പദത്തിലും ചടഞ്ഞു കൂടാന്‍  പറ്റിയത്..അങ്ങ് ഭക്ഷണം കഴിക്കാന്‍ വാ തുറക്കുന്നു എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്..
ശരദ് പവാര്‍ എന്ന പുംഗവന്‍ ഒരിക്കല്‍ കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്കും പരാതികള്‍ക്കും എതിരെ എന്‍ഡോ സള്‍ഫാന്‍ കേസില്‍ ചരട് വലിച്ച ആള്‍  ആണ്. ഇത്തവണ പെട്രോള്‍ വില കയറ്റത്തിനെ അദ്ദേഹം ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു..എന്തിനാണ് ഇത്തരക്കാരനെ നിങ്ങള്‍ ജയിപ്പിച്ചു വിടുന്നത് എന്‍റെ മുംബൈ സുഹൃത്തുക്കളെ?
ഈ വിന്‍റെര്‍ സെഷന്‍ പാര്‍ലമെന്റില്‍ എന്തൊക്കെ വരുത്തി വെക്കും എന്ന് കാത്തിരുന്നു കാണാം. ആരാവും ജനങ്ങളുടെ പ്രതിനിധി ആകാന്‍ യോഗ്യന്‍ എന്നും നമുക്ക് കണ്ടു മനസ്സിലാക്കാം  ..
ഇപ്പോള്‍ പെട്രോള്‍ വില പകുതി കണ്ടു കുറക്കാന്‍ ഒരു തീരുമാനം ഉണ്ടത്രേ..അപ്പോള്‍ ഇരട്ടി കൂട്ടി പകുതി കുറയ്ക്കുന്ന ആ പഴയ തന്ത്രം തന്നെ ആണോ നിങ്ങളുടെത്? ഇല്ലാത്ത സാധനത്തിനു വില കയറ്റുകയല്ലാതെ എങ്ങനെ ഇല്ലാത്തത് ഉണ്ടാക്കാം എന്നതിനെ പറ്റി നിങ്ങള്‍ എന്തേ ചിന്തിക്കുന്നില്ല ? ഇവിടുത്തെ പെട്രോള്‍ ഖനനം എന്തായി? കടലിന്‍റെ താഴെ തട്ടില്‍ എത്താനുള്ള ഉപകരണം ഇല്ലത്രെ  ..അത് അമേരിക്കയുടെ കൈവശം ഉണ്ട്..പക്ഷെ തരില്ല..ഇറാനില്‍ നിന്നും പെട്രോള്‍ വാങ്ങരുത് എന്ന് അമേരിക്കയുടെ വിലക്കും..കൊള്ളാം അമേരിക്കയുടെയും ഇറ്റലിയുടെയും  മുന്നില്‍ നിങ്ങള്‍ കവാത്ത് മറക്കുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങള്‍ പാവം ജനങ്ങളെ കൂടി അതിനു പ്രേരിപ്പിക്കരുതെ..ഞങ്ങള്‍ ലഗാന്‍ പോലുള്ള സിനിമകള്‍ എങ്കിലും കണ്ടു കയ്യടിച്ചോട്ടെ  ..ഞങ്ങള്‍ക്ക് അതിനല്ലേ ആകൂ..എങ്കിലും 2014 നു വലിയ ദൂരം ഇല്ല..ഇനിയും വരും നിങ്ങള്‍ വോട്ട് രാഷ്ട്രീയം കളിക്കാന്‍... അന്ന് ഞങ്ങള്‍ നേരിടും നിങ്ങളെ..
ഒമ്ചിയത്ത്  ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തി എങ്കില്‍ ഭരിക്കുന്നവര്‍ പാവം  ജനതയെ കൊല്ലാക്കൊല  ചെയ്യുകയല്ലേ? ഇതില്‍ വെട്ടുന്നതിന്റെ എണ്ണം പോലും അവനു അറിയാന്‍ കഴിയുന്നില്ല ..അത്രയധികം..ഇപ്പോള്‍ സഹിക്കുക തന്നെ..ആകെ പ്രധിരോധിക്കാന്‍ ഒരവസരം കിട്ടും..അതും ഓരോ അഞ്ചു വര്‍ഷത്തിനും ഇപ്പുറം  ..ഇത്തവണയും അത് സംഭവിക്കും..അത്രമേല്‍  കഷ്ടത്തിലായിക്കഴിഞ്ഞു  പാവം ജനങ്ങള്‍.... ....

Saturday, May 19, 2012

ചന്ദ്രശേഖരന്റെ കൊലപാതകവും മാധ്യമ ധര്‍മവും



ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ടു പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ അത്രയൊന്നും അധികമായി കണ്ടതായി അറിയുന്നില്ല. എങ്കിലും തങ്ങള്‍ക്കെതിരെ ഇതൊക്കെ അധികമാണെന്ന് ചൂണ്ടിക്കാട്ടി അതിന്‍റെ ഒരു ആവരണം ധരിച്ചു ഉണ്ടാകാന്‍ ഇടയുള്ള പ്രതികരണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള  മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ ശ്രമം കഷ്ടമാണ്. മാധ്യമങ്ങളില്‍ ക്വട്ടേഷന്‍ ടീം ഉണ്ടെന്നായിരുന്നു ആദ്യ വെടി. പിന്നെ പല മാധ്യമ സുഹൃത്തുക്കളെയും പേരെടുത്തു പറഞ്ഞു വേട്ടയാടാന്‍ തുടങ്ങി. ഇത് പ്രതിഷേധിക്കപ്പെടെണ്ടതും നിന്ദനീയവുമാണ്. കേരളത്തില്‍ മാധ്യമ സിണ്ടികെറ്റ് ഉണ്ടെന്നായിരുന്നു മുംബ് അവര്‍ പറഞ്ഞത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ പകുതിയിലേറെയും മാര്‍ക്സിസ്റ്റ്‌ അനുഭാവം ഉള്ളവര്‍ ആയിരുന്നു, ഇടതുപക്ഷ സഹചാരികള്‍ ആയിരുന്നു. ഇന്ന് അതില്‍ ഇടിവ് പറ്റിയിട്ടുണ്ടെങ്കില്‍ അതിനു കാരണവും പാര്‍ടി തന്നെയാണ്. ഒരു സംശയവും വേണ്ട. ആ മാധ്യമ സുഹൃത്തുക്കള്‍ ഒക്കെയും യഥാര്‍ഥ സഖാഖള്‍  ആണ്. അവര്‍ക്ക് ആരെയും കൊല്ലാനോ കൊലപ്പെടുത്താനോ  കൊട്ടേഷന്‍ ടീമിനെ അയക്കാനോ കഴിയില്ല. പാര്‍ട്ടിയില്‍ ഉള്ള ഒരു വിഭാഗം  തന്നെയാണ് ഗുണ്ടായിസവും കൊട്ടേഷന്‍ ടീമുകള്‍ക്ക് അന്ഗീകാരവും നല്‍കിയതെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതില്‍ കുറ്റം പറയാന്‍ കഴിയില്ല... ആദ്യകാലങ്ങളിലെ ഡിവൈ എഫ് ഐകാരന്‍ ഒന്ന് നിവര്‍ന്നു നിന്നാല്‍ മൂത്രമൊഴിക്കുമായിരുന്നു ഈ പീറ ഗുണ്ടകള്‍. ഇന്ന് അത് നടക്കാത്തത് അവരില്‍ ഒരു വിഭാഗം  അതിന്‍റെ സഹചാരികള്‍ ആയതു കൊണ്ടു തന്നെയാണ്. പൊതു സമൂഹത്തെയും നീതി നടത്തിപ്പിനെയും വെല്ലു വിളിക്കുകയും പ്രതികരിക്കുന്നവരെയും ഇഷ്ടമില്ലാത്തവരെ വക വരുത്തുകയും ചെയ്യുന്നതാവും ചിലര്‍ പിന്തുടരുന്ന മാര്‍ക്സിസ്റ്റ്‌ സിന്ധാന്തം. എന്നാല്‍ ഇതില്‍ ഒന്നുംപെടാതെ മാര്‍ക്സിസ്റ്റ്‌ ആയി ജീവിക്കുന്നവര്‍ ഉണ്ടെന്നും ഓര്‍ക്കണം.
ചന്ദ്രശേഖരന്റെ കൊലപാതകം ആരു തന്നെ  ആണ് ചെയ്തതെങ്കിലും അത് അപലപിക്കപ്പെടെണ്ടത് തന്നെയാണ്. അത് രാഷ്ട്രീയ കൊലപാതകം ആയാലും മുതലാളിക്കെതിരെ പ്രസങ്ങിച്ചതിനു  വകവരുത്തിയത് ആയാലും. പാര്‍ട്ടിക്ക് പങ്കില്ലെന്ന്   ആണയിട്ടാലും പാര്ടിക്കാരുടെ  പങ്കു തള്ളിക്കളയാനാവില്ല. മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ പ്രതികരണം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. എങ്കിലും ഈ കൊലപാതകത്തില്‍ കൂട്ടി വായിക്കപെടെണ്ട നിരവധി വസ്തുതകള്‍ ഉണ്ട്. ഒന്നുകില്‍ അന്വേഷണം ആ വഴിക്ക് നീങ്ങുന്നില്ല അല്ലെങ്കില്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍. അതെന്തെങ്കിലും ആകട്ടെ. കൊലപാതകികള്‍ ആരായാലും അവരെ തള്ളിപ്പറയാനും കനത്ത മറുപടി നല്‍കാനും പൊതു സമൂഹം തയ്യാറാകണം. കാരണം ഇത്തരം സംഭവങ്ങള്‍ക്ക്  നമ്മുടെ  പ്രതികരണം മാത്രമാണ് പോംവഴി. കൊലപാതകങ്ങള്‍ ഏതാണെങ്കിലും അപലപിക്കപ്പെടണം.
മുംബ്  ഇത്തരം കൊലപാതകങ്ങളെ അപലപിച്ചിരുന്ന മാധ്യമ ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. ഇന്ന്    അവര്‍ എന്തേ പ്രതികരിക്കുന്നില്ല. പേടി കൊണ്ടാവുമോ?  അതോ ഇനിയും പ്രതീക്ഷിക്കുന്ന ചില അവാര്‍ഡുകള്‍ക്ക് വേണ്ടിയോ സ്ഥാന മാനങ്ങള്‍ക്ക് വേണ്ടിയോ? അതുമല്ല ഇനി തങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയം അത്   ആയതുകൊണ്ടോ? എന്ത് കൊണ്ടു കൊലപാതകങ്ങള്‍ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളിലേക്ക് നീങ്ങുന്നില്ല? അതിനുള്ള അവസരം വരുമ്പോള്‍ അവര്‍ ചര്‍ച്ചയിലൂടെ ഇതിനു പരിഹാരം നിര്‍ദേശിക്കുന്നത് കണ്ടിട്ടില്ലേ? പാവങ്ങള്‍ ആയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നഷ്ടമാകുമ്പോള്‍ ആ   പദത്തിന്റെ വില അറിയുക. അവരുടെ കുടുംബത്തിനാണ്‌. .അതിനു കുറെ ലക്ഷങ്ങള്‍ വില ആയി നല്‍കുന്നത് കൊലക്കത്തി രാഷ്ട്രീയം കളിക്കുന്നവന്റെ ബുദ്ധി കൂര്‍മ്മതയാണ്..പണം കിട്ടിയപ്പോള്‍ കേസ് വേണ്ട എന്ന് പറയാനുള്ള ദയനീയ സ്ഥിതിയിലേക്ക് മത്സ്യ തൊഴിലാളി അധപ്പതിച്ച്തും കണ്ടില്ലേ?
കഴിഞ്ഞ ദിവസം ഇന്ത്യാവിഷനില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത  മാധ്യമ പ്രവര്‍ത്തകരായ   ജേക്കബ്  ജോര്‍ജും ശക്തിധരനും പ്രതികരിച്ചത് കേള്‍ക്കാന്‍ രസമായിരുന്നു. കേരളത്തില്‍ മാധ്യമക്കാര്‍ ഒന്നടങ്കം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തള്ളി പറയുന്നു. അവര്‍ സിണ്ടികെറ്റ് ആയി പ്രവര്‍ത്തിച്ചു മുന്‍ ധാരണ പ്രകാരം വാര്‍ത്തകള്‍ നിറയ്ക്കാന്‍ നോക്കുന്നു ഈ കൊലപാതകത്തെ വല്യ സംഭവമായി ഉയര്‍ത്തിക്കാട്ടുന്നു എന്നൊക്കെ അവര്‍ ഘോര ഘോരം വാദിച്ചു  ..പ്രിയ സുഹൃത്തെ നിങ്ങളുടെ രാഷ്ട്രീയം പാവം ജനങ്ങള്‍ക്ക്‌ അറിയില്ലായിരിക്കാം പക്ഷെ ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അറിയാം. അത് പോകട്ടെ, നിങ്ങള്‍  എന്തുകൊണ്ട് അങ്ങനെ ഒരു വാദം ഉയര്‍ത്തണം? നാളെ നിങ്ങള്‍ ആണ് കൊല്ലപ്പെടുന്നതെങ്കിലും ഇതുപോലെ തന്നെയാവും മാധ്യമങ്ങള്‍ പ്രതികരിക്കുക.. കേവലം മൈലേജു നേടുക മാത്രമല്ല അറിയിക്കാനുള്ള ധാര്‍മികത കൂടിയാണ് മാധ്യമങ്ങള്‍ നിറവേറ്റുന്നതു...ദയവു ചെയ്തു നിങ്ങള്ക്ക് അഭിപ്രായം ഇല്ലെങ്കില്‍ വെറുതെ ഇരിക്കുക..ഇത്തരം ഷോകളില്‍ പങ്കെടുക്കാതിരിക്കുക..അതല്ല പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ എന്തെങ്കിലും പ്രയോജനം കിട്ടുമെങ്കില്‍ ആയിക്കോ..പക്ഷെ ജനങ്ങളെ വിഡ്ഢികള്‍ ആക്കരുത് എന്നൊരു അപേക്ഷയുണ്ട്..
മാധ്യമ ധര്‍മം എന്നൊന്നുണ്ട്..അത് പിന്തുടരുന്നവര്‍ എത്ര പേര്‍ ഉണ്ട് എന്ന് ചോദിക്കരുത്..ഭുരിഭാഗം പേരും ധര്‍മ നിഷ്ടയുള്ളവര്‍ തന്നെ. പക്ഷെ ഈ മേഖലയില്‍ ഇത്തരം ബാക്ടീരിയകള്‍ ഇല്ലാതില്ല. ഇന്ത്യാവിഷന്‍ പിന്തുടരുന്ന നയം അഭിനന്ദനീയമാണ്..എങ്കിലും ഒരു അപേക്ഷ..ഇത്തരം പ്രതികരണങ്ങള്‍ക്ക്  ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ത്തും രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അപ്പുറത്ത് സംസാരിക്കുന്നവരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ പറയുന്നതാവട്ടെ പൊതു സമൂഹം കേള്‍ക്കുന്നത്..പിന്നെ ഇത്തരക്കാര്‍ പറയുന്നതിന് പുല്ലു വില കല്‍പ്പിച്ചു പ്രബുദ്ധ കേരളം തള്ളിക്കളയും. തെറ്റ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്ന് തെറ്റ് ആണെന്ന് മനസ്സിലാക്കാനും മനസ്സിലായെങ്കില്‍ അത് തിരുത്താനും ഉള്ള ആര്‍ജവം കാട്ടുകയാണ് വേണ്ടത്..അതല്ലാതെ കൊലക്കത്തി കയ്യാളുന്നത് ആര്‍ക്കും ഭൂഷണമല്ല. അങ്ങനെ തുടരുന്നവരെ തീവ്രവാദികളായി മുദ്രകുത്തി തുറുങ്കില്‍ അടക്കാതെ പാകിസ്ഥാനിലെക്കോ അഫ്ഗാനിസ്ഥാനിലെക്കോ നാട് കടത്തുകയാണ് വേണ്ടത്..പഠിക്കട്ടെ മര്യാദയും ജീവന്റെ വിലയും എന്തെന്ന്.. 

Friday, May 18, 2012

മരുന്നുകളെ മാത്രമല്ല, അഭിനയിച്ചവരെയും തള്ളിപ്പറയണം


കുറെ നാളുകളായി മലയാളി വനിതകളെ അമ്പേ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു ആയുര്‍വേദത്തിന്റെ മറവില്‍ തട്ടിപ്പ് മരുന്നുകള്‍ പടച്ചു വിടുന്ന കള്ള കമ്പനികള്‍. ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ കമ്പനികളാണ് മലയാളികളെയും മറു നാട്ടുകാരെയും പറ്റിച്ചു കോടി കണക്കിന് പണം ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ദിവസം കേരള ഡ്രഗ്സ് കണ്ട്രോള്‍ ബോര്‍ഡ് ഇവരുടെ വ്യാജ മരുന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ റെയിഡ് നടത്തി. ലക്ഷക്കണക്കിന്‌ വ്യാജ മരുന്ന് ഉത്പന്നങ്ങള്‍ ആണ് ഇങ്ങനെ പിടിച്ചെടുത്തു നശിപ്പിച്ചത്. മലയാള പത്രങ്ങളും പരസ്യം കിട്ടുന്ന മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ വാര്‍ത്ത ചൂടോടെ മുക്കി. അല്ല, അതങ്ങനെയേ വരൂ. മുംബ് EASTERN കറി പൌടരിനെ മായം ചേര്‍ത്തതിന്റെ പേരില്‍ റയിഡ് ചെയ്തപ്പോഴും ഇതുണ്ടായി. അതുകൊണ്ട് പത്രത്തില്‍ വായിച്ചു അറിയാം എന്ന് ധരിക്കരുത്. മറയില്ലാതെയും വിവരങ്ങള്‍ അതേ പടി ലഭിക്കുവാനും സോഷ്യല്‍ സൈറ്റുകള്‍ നല്‍കുന്ന സേവനങ്ങള്‍ പ്രകീര്ത്തിക്കെണ്ടതാണ്. ഇവിടെയും അത് തന്നെയാണ് പറയുന്നത്. ഇത്തരം കമ്പനികളുടെ വെട്ടില്‍ വീഴരുതേ എന്ന് അഭ്യര്‍ഥിക്കുന്നു. മലയാളം മാധ്യമങ്ങള്‍ ഈ വാര്‍ത്ത‍ മുക്കിയപ്പോള്‍ ഇതില്‍ നിന്ന് ഒരു നേട്ടവും ലഭിക്കാത്ത CNN എന്ന ഇംഗ്ലീഷ് ചാനല്‍ വളരെ വൃത്തിയായി ഈ വാര്‍ത്ത കാട്ടി. മലയാളത്തില്‍ സ്വാധീനിക്കപ്പെടാന്‍ കഴിയാത്ത ഒരു ചാനലും ഒരു പത്രവും ഇനിയും ഉണ്ടാകാത്തതില്‍ പ്രബുദ്ധരായ (എന്ന് അവകാശപ്പെടുന്ന) നമ്മള്‍ മലയാളികള്‍ സ്വയം പഴിക്കുക.
ഡ്രഗ്സ് കണ്ട്രോള്‍ ബോര്‍ഡിന്റെ സൈറ്റില്‍ പറയുന്നത് "INDULEKHA BRINGA COMPLETE HAIR CARE OIL, INDULEKHA COMPLETE SKIN CREAM, SREEDHAREEYAM SMARLEAN, DHATHRI FAIR SKIN CREAM, DHATHRI HAIR CARE HERBAL OIL" എന്നീ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു എന്നാണു. 52 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ JUDICIAL FIRST CLASS MAGISTRATE COURT ല്‍ FIR നല്‍കുകയാണ്. ഇന്ദുലേഖയുടെ തലശ്ശേരി, കണ്ണൂര്‍ ഉത്പാദന കേന്ദ്രങ്ങളിലും, ധാത്രിയുടെ മൂവാറ്റുപുഴ, എറണകുളം കേന്ദ്രങ്ങളിലും റയിഡ് നടത്തി. 
ഉത്പന്നങ്ങള്‍ വക തിരിച്ചു വായനക്കാരുടെ ശ്രദ്ധക്കായി സൂചിപ്പിക്കാം." DHATHRI HAIR CARE CAPSULES, DHATHRI DIAVITA PLUS CAPSULES, INDULEKHA BRINGA COMPLETE HAIR CARE OIL, INDULEKHA SKIN CARE OIL, DHATRI FAIR SKIN CREAM, DHATHRI HAIR CARE HERBAL OIL, DHATRI HAIR CREAM, DHATHRI SKIN CARE OIL, SREEDHARIYAM SMART LEAN" എന്നീ ഉത്പന്നങ്ങള്‍ ആണ് വിവിധ ജില്ലകളില്‍ നടത്തിയ റയിഡ് വഴി പിടികൂടിയത്.
ഈ വാര്‍ത്തകള്‍  ഒളിപ്പിച്ച മാധ്യമങ്ങള്‍ (എന്തിന്റെ പേരിലായാലും) ഈ തട്ടിപ്പ് മരുന്ന് ഉത്പാദകരുടെ വിശദീകരണ പരസ്യങ്ങള്‍ വലിയ വലിപ്പത്തില്‍ തന്നെ കൊടുത്തു. വായനക്കാരോട് തന്നെ പ്രതിബദ്ധത. അല്ലെ? വിശദീകരണത്തില്‍ ഒരു തട്ടിപ്പ് കമ്പനി പറയുന്നത് ഉപഭോക്താക്കളെ പരസ്യങ്ങളിലൂടെ മാത്രമേ മരുന്നിന്റെ ഗുണം അറിയിക്കാന്‍ പറ്റൂ അതാണ്‌ പരസ്യം നല്‍കുന്നത് പരസ്യത്തില്‍ പറയുന്നത് ഉത്പന്നത്തില്‍ വരുത്താന്‍ ശ്രധ്ധിക്കാരുണ്ട് എന്നും, സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ കീര്‍ത്തിക്ക് മംഗല ഏല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, റയിഡ് നടന്നെങ്കിലും ഇത് എല്ലാ വര്‍ഷവും നടക്കാറുണ്ട് എന്നും ആണ്. അവര്‍ ഒന്ന് കൂടി പറഞ്ഞു. ഇത് ഞങ്ങളുടെ കമ്പനിക്കു എതിരെ മാത്രമല്ല കേരളത്തിലെ ആയുര്‍വ്വേദം എന്ന  പാവനമായ ചികിത്സാ ശാസ്ത്രത്തിനെതിരെ ആണെന്നാണ്.  അതില്‍ അവര്‍ക്ക് വേദനയും ഉണ്ടത്രേ. ചിരിക്കാതെ എന്ത് പറയാന്‍. ആയുര്‍വ്വേദം എന്ന സകള്‍ രോഗ നിവാരിനിയായ ഒരു ശാസ്ത്ര ശാഖയെ വ്യഭിച്ചരിക്കുകയല്ലേ ഈ പുങ്ങവന്മാര്‍. അതും ഒരു ജാള്യതയും ഇല്ലാതെ. ഇന്നാട്ടിലെ പാവപ്പെട്ടവന്‍ വിയര്‍ ത്ത്   ഉണ്ടാക്കുന്ന  നയാ പൈസ ഒരു ഉളുപ്പും ഇല്ലാതെ ഈ അഭിനവ ശാസ്ത്രഞ്ജന്മാര്‍ മോഷ്ടിക്കുകയല്ലേ? ഇതിനു സ്തുതി പാടുകയാണോ വേണ്ടത്? എതിര്‍ക്കാന്‍ നട്ടെല്ല് വേണം? എവിടെയും പണം മാത്രം മോഹിക്കുമ്പോള്‍ ഒന്നോര്‍ക്കുക നിങ്ങള്‍ക്കും ഒരു നഷ്ടം ഉണ്ടാവും ..ഓര്‍ക്കാതെ..ഉണ്ടാക്കിയില്ലേ കോടികള്‍..ആയുര്‍വേദ പ്രിയരായ മലയാളി മക്കളെ പറ്റിച്ചു? പോരെ? ഇനി നിങ്ങളുടെ സ്വത്വം എന്താണ് അറിയട്ടെ നാട്ടാര്‍..ഇവനെയൊക്കെ കയ്യാം വെച്ച് തുരുന്കിലടക്കുകയാണ് വേണ്ടത്..മറു പരസ്യം കൊടുത്തതിനും നടപടി എടുക്കുകയാണ്  വേണ്ടത്.. അതെങ്ങനാ വിളിവന്നു കാണുമല്ലോ മോളീന്ന്..എല്ലാം മോളില്‍ ഇരിക്കുന്നവന്‍ ആണല്ലോ കാണുന്നതും ചെയ്യിക്കുന്നതും..ശിവ ശിവ..നമുക്കും കിട്ടണം പണം..
ഇതില്‍ അഭിനയിക്കുന്നതും ശരിയാണോ? അല്ല. തീര്‍ത്തും അല്ല. വെറും ആഴ്ചക്കകം മുടി വളരുമെന്ന് പറഞ്ഞാല്‍ ഏതു വനിതയാണ്‌ ഇത് വാങ്ങാത്തത്. ഗള്‍ഫില്‍ ചൂടില്‍ മുടി കൊഴിയുന്ന ബന്ധുക്കള്‍ക്ക് നല്ലത് എന്ന് പറഞ്ഞു വാങ്ങി കൊടുത്തില്ലേ ഒത്തിരി പേര്‍. ഇതിനൊക്കെ നഷ്ട പരിഹാരം വാങ്ങുകയാണ് വേണ്ടത്. ഇതിന്റെയൊക്കെ പരസ്യ ചിത്ത്രങ്ങളില്‍ അഭിനയിച്ചവരോട്..  അഭിനയിച്ചതൊക്കെ ഇരിക്കട്ടെ. ഇനി വേണ്ട. പണം അല്ല. നിങ്ങള്‍ അഭിനേതാക്കളെ അഭ്രപാളിയിലെത്തിക്കുന്നതും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ഉടുതുണിക്ക്‌ മറു തുണി വാങ്ങാന്‍ പണം ഇല്ലെങ്കിലും സിനിമ കാണാനും ടീവി വീക്ഷിക്കാനും താല്പര്യപ്പെടുന്ന നിങ്ങളുടെ സ്വന്തം മലയാളിയുടെ കനിവ് ഒന്ന് കൊണ്ടു മാത്രമാണ് നിങ്ങള്‍ നിങ്ങലായത് എന്ന കാര്യം മറക്കേണ്ട. നമുക്കും ഒന്ന് ചെയ്യാം. ഇനി ഈ വെറുക്കപ്പെട്ട പരസ്യങ്ങളില്‍ അഭിനയിക്കുന്ന നടീ നടന്മാരെ തള്ളിപ്പറയാനും അവരുടെ ടീ വി സീരിയല്‍, സിനിമ എന്നിവ ബഹിഷ്കരിക്കാനും നമ്മള്‍ തയ്യാറാകണം. നമ്മളുടെ ശക്തി നമ്മള്‍ തന്നെയാണ്. ഒരു നീതിയും ഇരന്നു വാങ്ങാന്‍ കിട്ടില്ലെന്ന് മനസിലായിക്കാണുമല്ലോ ഇതിനകം നമുക്കെല്ലാം. ഈ കുറിപ്പിന്റെ വിശദമായ വിവരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്‍റെ ഡ്രഗ് കണ്ട്രോള്‍ ബോര്‍ഡിനോട് കടപ്പെട്ടിരിക്കുന്നു. അവര്‍ അവരുടെ വെബ്‌ സൈറ്റില്‍ ഇത് നല്‍കിയിട്ടുണ്ട്, വളരെ വിശദമായി. നിങ്ങള്‍ പോയി നോക്കുക. സ്വയം മനസിലാക്കുക. ഈ കണ്ട കടശ്ശാനി മരുന്നുകളുടെ ഉപയോഗം ഇന്ന് തന്നെ നിറുത്തുക..ബന്ധുക്കളെ, സുഹൃത്തുക്കളെ പറഞ്ഞു മനസിലാക്കുക..പലര്‍ക്കും അറിയില്ല ഇതൊന്നും..
http://www.dc.kerala.gov.in 
അല്ലെങ്കില്‍ 
http://www.dc.kerala.gov.in/docs/pdf/raid.pdf

പിന്‍ നോക്ക്..
മുന്‍പ് ഒരു ആയുര്‍വേദ ബിസിനസ്‌കാരനെ കാണാന്‍ പോയി. ഇദ്ദേഹത്തിന്റെ മരുന്നുകള്‍ക്ക് നമുക്ക് കേട്ടു കേഴ്വി പോലും ഇല്ലാത്ത ഫലം തരാന്‍ കഴിവുള്ളതാണ് എന്ന് ഒരു പരസ്യം കണ്ടപ്പോള്‍ കൌതുകം തോന്നി ഒന്ന് ഇന്റര്‍വ്യൂ ചെയ്യാം എന്ന് കരുതി. രാമര്‍ പോലെ ഒരാള്‍ ആയിരിക്കുമല്ലോ. ചെന്നപ്പോള്‍ ഈ വിദ്വാന്‍ പറഞ്ഞത് കേള്‍ക്കണോ "സര്‍, ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. കൊടുക്കേണ്ടിടത്ത് ഒക്കെ കൊടുത്തു ജീവിക്കുകയാ. ഈ പറയുന്ന എന്‍റെ മരുന്നുകള്‍ക്കൊന്നും ഇപ്പറയുന്ന ഗുണം ഇല്ല. ആയുര്‍വേദ സംഹിതകളില്‍ പറയുന്നത് പോലെ ചെയ്താല്‍ ഒരുപക്ഷെ ഗാനം ഉണ്ടായേക്കാം. പക്ഷെ അതിനു ചിലവും കൂടും. വില്‍ക്കാനും കഴിയില്ല. അറിയുകയും ഇല്ല. വെറുതെ ഒരു പരസ്യം കൊടുത്തതാ. കൊല്ലത്ത് നിന്നും ഒരുത്തന്‍ വിളിച്ച് തനിക്കു അതിന്‍റെ ഗുണം കിട്ടി എന്ന് അവകാശപ്പെട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അയാളെ വിളിച്ച് വരുത്തി ചോദിച്ചു. അയല്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. മണം വരുന്ന ചില വസ്തുക്കള്‍ ചേര്‍ത്തു ഉണ്ടാക്കുന്ന വെറും എണ്ണ മാത്രമാണിത്. പക്ഷെ എനിക്ക് നല്ലപോലെ ചെലവാകുന്നുണ്ട്. എനിക്ക് ഗള്‍ഫില്‍ ആണ് ഇത് കൂടുതല്‍ ചെലവാകുന്നത്." എങ്ങനുണ്ട്? അമര്‍ഷം തോന്നി. ഒരു കാര്യവും ഇല്ല. തന്‍റെ പരസ്യത്തിന്റെ കാര്യം ഞാന്‍ ഏറ്റു എന്ന് മനസ്സില്‍ ഉറപ്പിച്ചു. എങ്കിലും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പത്ര മുതലാളി ഞാന്‍ അല്ലല്ലോ. ഇപ്പോഴും ആ പരസ്യങ്ങള്‍ അനസ്യൂതം മാധ്യമങ്ങളില്‍ വരുന്നുണ്ട്. നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ അത് വാങ്ങാതിരിക്കുക. അറിയാവുന്നവരോടൊക്കെ പറഞ്ഞു കൊടുക്കുക. അത്ര പേരെങ്കിലും ഈ കെണിയില്‍ നിന്നും രക്ഷ നേടട്ടെ..
ഇവിടെ അടുത്ത് ഒരു കടക്കാരന്‍ കഴിഞ്ഞ ദിവസം ആണ് അറിഞ്ഞത് കറി പൌഡര്‍ നിര്‍മാതാവിന്റെ നിര്‍മാണ ശാല റയിഡ് ചെയ്ത വിവരം. ഉടന്‍ തന്നെ ആ മാന്യ ദേഹം അദ്ദേഹത്തിന്റെ കടയില്‍ നിന്ന് ആ ഉത്പന്നങ്ങള്‍ വലിച്ചു വാരി ഒരു ചാക്കിലിട്ടു. ഞാന്‍ ചോദിച്ചു എന്ത് ചെയ്യുന്നു എന്ന്..അദ്ദേഹം പറഞ്ഞ മറുപടി..എന്‍റെ കടക്കു ഒരു വിശ്വാസ്യത ഉണ്ട്..കണ്ടവന്റെ തട്ടിപ്പ് വില്‍ക്കാന്‍ അല്ല എന്‍റെ കട..എങ്ങനുണ്ട്..ശരിയാണ് അദ്ദേഹം പറഞ്ഞത്..ഞാന്‍ ആ കടയില്‍ പോകാറില്ലായിരുന്നു..ഇനി ധൈര്യമായിട്ട് പോകാം..വഞ്ചിക്കുന്ന ഉത്പന്നങ്ങള്‍ അദ്ദേഹം വില്‍ക്കില്ലെന്ന ഉറപ്പോടെ..
അറിയാനുള്ള അവകാശം നമുക്കുണ്ട്..പ്രശസ്ത ശാസ്ത്രഞ്ജന്‍ ശ്രീ ഗോപാലകൃഷ്ണന്‍

ആയുര്‍വേദത്തിന്റെ ഇന്നത്തെ ദുഷ്കീര്‍ത്തി വരുത്തുന്ന പ്രവണതകളെ കുറിച്ചു പറയുന്നത് കേള്‍ക്കാം..
http://www.youtube.com/watch?v=TpRP1EZndXg&feature=player_embedded#!

Monday, April 9, 2012

വി എസ്‌ ഇപ്പോള്‍ വേലിക്ക് അകത്തല്ല......പുറത്ത്..ഒറ്റയ്ക്ക്..

24 വര്‍ഷം പോളിറ്റ് ബുറോയില്‍ അംഗം ആയിരുന്ന വി എസിനെ ഒരു കറിവേപ്പില പോലെ വലിച്ചെറിയുന്നത്  ഒരു സോഷ്യലിസ്റ്റ്‌  പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന  സി പി എമ്മിന് യോജിച്ചതല്ല തന്നെ. സി പി എമ്മിനല്ല, മറിച്ചു അതിന്‍റെ നേത്രുത്ത്വത്തിനാണ്  വി എസ്സിനെ വേണ്ടാത്തത്. ഭയം ഒന്ന് കൊണ്ടു മാത്രം, സി പി എം വിടാന്‍ മടിക്കുന്ന അനേകം പേര്‍ ഉണ്ടെന്നു ഓര്‍ക്കണം നിങ്ങള്‍. പാര്‍ട്ടിയിലെ  അഴിമതി വിളിച്ച്  പറയുന്നവരെ വച്ചു പൊറുപ്പിക്കില്ല എന്നുള്ള ഹീന നയം മാറ്റെണ്ടതായി ഉണ്ട്. ഇത് പറയുമ്പോള്‍ മാധ്യമ സിണ്ടികെറ്റ് എന്നും നേതൃത്ത്വത്തെ എതിര്‍ക്കുന്നവര്‍ എന്നും ഒക്കെ  പറഞ്ഞു  മുങ്ങരുത്. ഈ  ചെറുപ്പക്കാര്‍ക്ക് എന്താണ്  പറ്റുന്നത്? എന്തിനാണ് അവര്‍ അന്തം വിറ്റു ഈ അഴിമതി കറ പുരണ്ടവരെ  സംരക്ഷിക്കുന്നു?. എ കെ ജിയും മറ്റും ചോര നീരാക്കി കെട്ടി പൊക്കിയ പ്രസ്ഥാനമാണ് ഇത് എന്നോര്‍ക്കണം. പിരിച്ചു വിടാന്‍ കഴിയാത്തത്  കൊണ്ടു തന്നെയാണ്. ഒരു സംശയവും ഇല്ല, അല്ലെങ്കില്‍ വി എസിനെ ഇവറ്റകള്‍ എന്നെ കുരിശില്‍ അടിച്ചേനെ.
പ്രമുഖനായ  ഒരു മാധ്യമ പ്രവര്‍ത്തകന്‍ വാലില്‍ ഒരു കുട്ടി എന്ന് പേരുള്ള അദ്ദേഹം ഒരു ചാനലില്‍ ഘോര ഘോരം പ്രസങ്ങിക്കുന്നുണ്ടായിരുന്നു   വി എസ്‌ പുറത്താകുമെന്ന്. പാര്‍ട്ടിയുടെ അകത്തെ ആളായ ഇദ്ദേഹം പാര്‍ട്ടി  തീരുമാനം അത് വരും മുമ്പേ വിളിച്ച് പറഞ്ഞതിന് പാര്‍ട്ടി  എന്ത് നടപടി എടുക്കും? ഇയാളെ പോലുള്ളവരെ താണ് വണങ്ങുന്ന ഇന്ത്യ വിഷന്‍ സുഹൃത്തിന്റെ തൊലിക്കട്ടി സമ്മതിക്കണം. നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? നിങ്ങളെ എന്നാണ് ഈ മനുഷ്യന്‍ പഠിപ്പിച്ചത്? വായനക്കാര്‍ ക്ഷമിക്കണം സന്ദര്‍ഭത്തില്‍ ഓര്‍ത്ത ഒരു കാര്യം കുറിച്ചെന്നു മാത്രം. ഇതും ഇവിടെ പറയേണ്ടത് തന്നെ. മാധ്യമ സിണ്ടികെറ്റ്  എന്ന് പറയുന്നവന്റെ മനസ് ഇത്രയേ ഉള്ളു എന്ന് നിങ്ങള്‍ അറിയണം. 
85 വര്‍ഷം മുംബ് അമ്മ നഷ്ടമായപ്പോള്‍ പൊട്ടിക്കരഞ്ഞ ആ ബാലന്‍ ഏഴു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ അനാഥനായി. അച്ചനും വിട്ടു പോയതോടെ ജീവന്‍ നില നിര്‍ത്താന്‍  അഷ്ടിക്കു വക തേടാന്‍ എട്ടാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി ചെട്ടനോപ്പം തയ്യല്‍കാരനാവുകയായിരുന്നു വി എസ്‌. പിന്നെ കയര്‍ പിരിക്കാനും പോയി തുടങ്ങി. ട്രേഡ് യൂണിയന്‍, രാഷ്ട്രീയം എന്നീ  മേഘലകള്‍  പരിചിതം ആയതു അങ്ങനെ. 15 വയസില്‍ കോന്ഗ്രസ്സിലും തുടര്‍ന്നു രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ അവിഭക്ത കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ ഭാഗം ആകാനും അദ്ദേഹത്തിനായി. (തൊഴിലാളി വര്‍ഗം എന്ന് അന്ന് വിളിച്ചിരുന്നത് തൊഴിലാളികളെ തന്നെ ആയിരുന്നു എന്നോര്‍ക്കുക. ഇന്നത്തെ വൈറ്റ് കോളര്‍  ജോലി ചെയ്യുന്ന നിറ ഭേദം ഇല്ലാത്ത ബൂര്‍ഷ്വാ എന്ന് നാം വിളിക്കുന്ന തൊഴിലാളി അല്ല). അഞ്ചു വര്‍ഷത്തില്‍ ഏറെ ജയിലിലും നാലര വര്‍ഷത്തോളം ഒളിവിലും കഴിഞ്ഞൂ ഇദ്ദേഹം. 
നോക്കുക ഇദ്ദേഹത്തിന്‍റെ തെറ്റിന്റെ ആരംഭം. 1962 വര്‍ഷക്കാലത്ത് ചൈന - ഇന്ത്യ യുദ്ധം ഉണ്ടായപ്പോള്‍ ഏതൊരു പൌരന്റെയും കടമ പോലെ അതിര്‍ത്തിയില്‍ പൊലിഞ്ഞു പോകുന്ന ഇന്ത്യന്‍ പട്ടാളത്തിനു ജയ് വിളിച്ചതായി ആദ്യ കുറ്റം. അന്ന് വെറും നിറത്തിന്റെ പേരില്‍ ചൈനയ്ക്കു സിന്ദാബാദ് വിളിച്ച അന്നത്തെ പാര്‍ടിയുടെ തല തോട്ടപ്പന്‍ ആയി നാം കരുതുന്ന ഇ എം എസ്‌ കടുത്ത നടപടി എടുത്തു. വി എസ്‌ മാത്രമായിരുന്നില്ല. അന്ന് സെക്രടരിയെറ്റ് മെമ്പര്‍ ആയ ഓ വി ജോസെഫും ഉള്‍പ്പെട്ടു. അത് വക വെക്കാതെ സൈനികര്‍ക്ക് രക്തദാനം ചെയ്യാനും വി എസ്‌ തയ്യാറായി. ഇതിനു  ചങ്കൂറ്റം എന്നല്ലാതെ എന്താ പറയുക? ഏത് സഖാവിനാണ് ഇത്തരം വീര്യം ഉണ്ടാവുക. ഇന്ന് ചൈനയുമായി യുദ്ധം ഉണ്ടായാല്‍ ചൈനയ്ക്കു സ്തുതി പാടുകയും ഇന്ത്യയില്‍ ഇന്ത്യക്കാരന്റെ മേല്‍ കുതിര കയറുകയും ചെയ്‌താല്‍ നിറവും മണവും രുചിയും നോക്കാതെ വഴി നീളെ വെട്ടിയിടും ജനങ്ങള്‍. പാകിസ്താന്‍ ജയിക്കുമ്പോള്‍ മലപ്പുറത്ത് പടക്കം പോട്ടിച്ച്ചെന്നു പറയുന്നതിനപ്പുറം ഒന്നും ഇല്ല പാര്‍ട്ടിയുടെ ഈ നടപടി. ഇവിടെ ഇന്ത്യക്കാരന്റെ പാര്‍ട്ടി  ഏതാണെന്ന് തിരിച്ചറിയാന്‍ ഇ എം എസിനായില്ല. (വി എസിനായി. പിണറായിക്ക് അതാകും എന്ന് വിശ്വാസം ഇല്ല. കാരാട്ട് റബ്ബര്‍ സ്റ്റാമ്പ്‌ ആയിട്ട് നാളുകളായി. ഇനിയും ഒരു വര്‍ഷം കൂടി അത് തുടരുകയും ചെയ്യും.) 
പിന്നീട്, സി പി ഐ യില്‍ നിന്ന് സി പി എം മാര്‍ക്സിസ്റ്റ്‌ ആയി പാര്‍ട്ടി  രൂപീകൃതം ആയപ്പോള്‍ അന്ന് 32 പേര്‍ക്കൊപ്പം ചേര്‍ന്നു അതിനു അടിത്തറ പാകിയ നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അദ്ഭുതം ഈ മനുഷ്യന്‍ മാത്രം ആണ്. ഉള്ളത് തുറന്നു പറയുക, അഴിമതി ആരു കാട്ടിയാലും ചൂണ്ടിക്കാട്ടുക ഇതൊക്കെ അദ്ദേഹം അനുവര്‍ത്തിച്ചു  പോന്ന നയങ്ങള്‍ ആയിരുന്നു. ഒടുവില്‍ പിണറായി ലാവ്‌ലിന്‍ കേസില്‍ പെട്ടപ്പോള്‍ അതും ചൂണ്ടിക്കാട്ടി ശബ്ദം ഉയര്‍ത്തി പാവം. പണ്ടത്തെ വര്‍ഗ ബഹുജന പങ്കാളിത്തം പാര്‍ട്ടി എന്നേ മറന്നു പോയി എന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു.
കോണ്ഗ്രസ്സിന്റെ ഭരണം നടത്തിയ ബസുവിനെ ഇഷ്ടമായിരുന്നു സി പി എമ്മിന്. അഴിമതി ആരോപണ വിധേയനായ പിണറായിയെ ഇഷ്ടം. ദേശീയ മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ ബുദ്ധദേവിനെയും ഇഷ്ടം. ഇവരൊന്നും പാര്‍ട്ടിയ്ക്കുവേണ്ടി ചോര നീരാക്കിയവരാണോ? (ഒഴുക്കിയവരാവും) അതറിയണമെങ്കില്‍ വി എസ്‌ ആരാണെന്ന് നിങ്ങള്‍ അറിയണം.
ഇന്ത്യയില്‍ സി പി എമ്മിന്റെ founder leader ആയിരുന്നു അദ്ദേഹം. പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതിനുള്ള   അംഗീകാരം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. മുംബ് ഭരണം ഒഴിയുന്ന സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന തിരഞ്ഞെടുപ്പില്‍ അന്പേ പരാജയ പെടുകയായിരിന്നു  പതിവ്. എന്നാല്‍ അതൊക്കെയും തിരുത്തി, തന്‍റെ ഭരണത്തിന്റെ മാത്രം നേട്ടമായി വോട്ടുകള്‍ മാറ്റി കൊണ്ഗ്രസ്സിനോപ്പം എത്താന്‍ ഇടതു പക്ഷത്തിനായി. ഇത് നേതാവിന്‍റെ പ്രതിശ്ചായ തന്നെയാണ് കാട്ടുന്നത്. അല്ലാതെ പാര്‍ട്ടിയില്‍ ആള് കൂടിയിട്ടോ കൊണ്ഗ്രസ്സിനോട് വെറുപ്പ്‌ കൂടിയിട്ടോ പിണറായിയെ ഇഷ്ടപ്പെട്ടിട്ടോ പാര്‍ട്ടിയുടെ അടിത്തറ ബെലപ്പെട്ടിട്ടോ  അല്ല എന്നോര്‍ക്കണം. പാര്‍ട്ടിയുടെ  നിയന്ത്രണം അല്ല രാജ്യത്തിനു അനുസരിച്ചുള്ള നയം ആണ് വേണ്ടത് എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. വി എസ്‌ ശബരിമലയില്‍ പോയതും ഇവിടെ ചേര്‍ത്ത് വായിക്കണം. ഇതൊക്കെ ചെയ്യാന്‍ റബ്ബറും പ്ലാസ്ടിക്കും  നട്ടെല്ലിന്റെ സ്ഥാനത്ത് വച്ചോണ്ട് നടക്കുന്ന കുട്ടി നേതാക്കന്മാര്‍  ഓര്‍ക്കേണ്ടതാണ്. അഴിമതിയുടെ കൂടാരങ്ങള്‍ ആയി അരങ്ങു വാഴുന്നവര്‍ ഉണ്ടല്ലോ, മുഷ്ടി ചുരുട്ടി ആകാശത്ത് ഇടിച്ചു  അവര്‍ക്ക് ഇനിയും നിങ്ങള്‍ വിളിച്ചോ കീജയ്, കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ നമുക്കും കിട്ടണം പണം..എന്ന്..അല്ലെ? അല്ലാതെ ഒന്നും പറയാന്‍ ഇല്ല..
ഇന്നലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരിച്ചു പോയി അച്ചുതാനന്ദന്‍ . ശക്ത്തന്‍ ആയ ആ മനുഷ്യന്‍ കരയില്ല. എന്നാല്‍, ആ മനസ് കരയുന്നത് നാം കാണണം. ഇന്കുഇലാബ്  സിന്ദാബാദ് വിളികളും സമര വീര്യം വഴിഞ്ഞു ഒഴുകുന്ന ഗാന ശകലങ്ങളും കേട്ടാല്‍ ഉള്ളില്‍ തിരയിളകുന്ന ആയ നേതാവിന് ഒരു പക്ഷെ പിടിച്ചു നില്‍ക്കാന്‍ ആയെന്നു വരികയില്ല. ചീത്ത വിളിച്ചു എന്ന് പറഞ്ഞു കൈക്കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞ രാജേഷും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദനും അത് അടക്കാനാവില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മാത്രം ഇരിക്കാന്‍ വേണ്ടി ഇരിപ്പിടം ഒരുക്കിയപ്പോള്‍ വേദിക്ക് പുറത്ത് നില്‍ക്കേണ്ടി വരുന്നത് വി എസിനെ സംബദ്ധിച്ച് അത്   തന്നെ കൊല്ലുന്നതിനു സമാനം ആണ്. "Cowards die many times before their deaths" എന്ന് വില്ല്യം ഷെയ്ക്ക്സ്പീര്‍ പറഞ്ഞത് ഓര്‍ക്കുക. വി എസിനെ ഏതായാലും അതിനു കിട്ടില്ല. ഇന്ന് വി എസ്‌ പക്ഷം എന്നും പിണറായി പക്ഷം എന്നും രണ്ടു പക്ഷം ആയി സി പി എം പിരിഞ്ഞു പോയാല്‍, തീര്‍ച്ച ,  ആത്മവീര്യവും  വിപ്ലവ വീര്യവും ഉള്ള ഉത്തമ കമ്മ്യൂണിസ്റ്റ്   വി എസിന്‍റെ ഒപ്പം മാത്രമേ നില്‍ക്കൂ..പിന്നെ വാളും ബോംബും  അന്യ ഭാഷാ ഗുണ്ടകളെയും കാട്ടി ഭീഷണി പെടുത്തിയാല്‍ വാരിക്കുന്തത്തിന്റെ പണി മാത്രം അറിയാവുന്ന സാധാരണക്കാരായ സഖാക്കള്‍ പേടിക്കുക തന്നെ ചെയ്യും.
പിണറായിക്ക്   ചേരുന്നത് കേരളത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ഉണ്ടാക്കുകയാണ്. അതിനു ബേബിയും ഐസകും ഒക്കെ ചേരും.
കഴിഞ്ഞ ദിവസം ഉണ്ടായ   നടപടികള്‍ക്ക് വി എസ്‌ കടപ്പെടെണ്ടത് മൂന്നാര്‍, കൊച്ചി എം ജി റോഡ്‌, സിനിമ കാസറ്റ്, ലോട്ടറി, കിഡ്നി എന്നീ അധോലോക കാരോടും വെറുക്കപ്പെട്ടരോടും  ആവും. അധകൃതനെ വീണ്ടും തഴയാന്‍ ആയതില്‍ സന്തോഷിക്കുകയാവും വരേണ്യ വര്‍ഗ പാര്‍ട്ടി. വി എസിന്  89 വയസാകുന്നു, ഈ ഒക്ടോബറില്‍. പ്രിയ സഖാക്കളെ, നിങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടായിരുന്നെങ്കില്‍   നിങ്ങള്ക്ക് എന്തെകിലും നല്‍കാന്‍ ഉണ്ടായിരുന്നെങ്കില്‍ അതിനു കഴിയുമായിരുന്ന, ഏറ്റവും നല്ല മുഹൂര്‍ത്തം ആണ് ഇന്നലെ കോഴിക്കോട്ടു അരങ്ങൊഴിഞ്ഞത്. അടുത്ത പാര്‍ട്ടി  സമ്മേളനം വി എസ്‌ ഉറ്റു നോക്കുന്നില്ല. ഇനി അതിനു ബാല്യം ഇല്ല. ഒരു പക്ഷെ ഗൌരി അമ്മയോടും, രാഘവനോടും മറ്റും വി എസ്‌ ചെയ്ത അപരാധത്തിന് മറുപടി ആവും ഇത്.
കേരളത്തിലെ സാധാരണ കാരന്റെ പ്രാക്കും കാരണമാവും. വെട്ടി നിരത്തല്‍ എന്ന് പറഞ്ഞു തെങ്ങും, വാഴയും, അടക്ക മരവും, മീന്‍ വളര്‍ത്തലും, കപ്പ കൃഷിയും, തോട്ടങ്ങളും, പച്ചക്കറി കൃഷികളും നശിപ്പിച്ചു വി എസ്‌ ഏല്‍പ്പിച്ച മുറിവ് പോലും ഇത് കാണുമ്പോള്‍  ആ സാധാരണക്കാരന്‍ മറന്നേക്കാം..എങ്കിലും charithram  നിങ്ങള്ക്ക് മാപ്പ് നല്‍കില്ല..

Friday, March 30, 2012

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ കാണാന്‍ പോകുന്നോ? ഡിക്ഷനറി എടുത്തോളൂ..



      ഷാജി കൈലാസ് -  രണ്‍ജി പണിക്കര്‍ ടീമിന്റെ "ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍" ഡിക്ഷനറി ഇല്ലാതെ കാണാന്‍ പോകരുതേ. ഒന്നും പിടികിട്ടൂല. രണ്‍ജി പണിക്കര്‍ ഉള്ള ഡിക്ഷനറികള്‍ എല്ലാം തിരഞ്ഞ് കടുകട്ടിയുള്ള ഒരുമാതിരി വാക്കുകളെല്ലാം കയറ്റി. എന്ത് ന്യായീകരനന്തിന്റെ പേരിലായാലും മലയാളി പോകുന്നത് മനസിലാകാത്ത വാക്കുകള്‍ വെള്ളിത്തിരയില്‍ തകര്‍ത്തു വിടുന്ന നടന്മാരെ കാണാന്‍ അല്ല. പണ്ട് ഷാജി കൈലാസ് "ഏകലവ്യന്‍" എന്ന സിനിമയില്‍ നരേന്ദ്ര പ്രസാദിനെ കൊണ്ട് ഇന്ഗ്ലിഷിന്റെ ഗുണം പറയിക്കുന്നുണ്ട്. ദേഷ്യം വരുമ്പോള്‍ നല്ലതാണത്രേ. ആയിക്കോട്ടെ. അത് ഈ സിനിമയുടെ എല്ലാ സീനിലും ഉപയോഗിക്കനമായിരുന്നില്ല.
 മൂന്നു മണിക്കൂറിലേറെ തീയറ്ററില്‍ ഇരിക്കുന്നത്  അസഹനീയമാണ്. അതും ആദ്യ പകുതിയില്‍ പലപ്പോഴെങ്കിലും വലിച്ചു നീട്ടുന്ന ഒരു പ്രതീതി ഉണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചിത്രം ഇഴയുന്നു.
കിംഗ്‌, കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ ഷാജി - രണ്‍ജി ടീമിന്റെ ബോക്സ്‌ ഓഫീസി ഹിറ്റുകള്‍ ആയിരുന്നു. അതിന്‍റെ മറ പറ്റി ഭരത് ചന്ദ്രന്‍ ഐ പി എസ്‌ എന്നൊരെണ്ണം രണ്‍ജി ഒറ്റക്കും ചെയ്തു. ഇപ്പോള്‍ ഈ കിംഗ്‌, കമ്മീഷണര്‍ എന്നീ ചിത്രങ്ങളിലെ നായകന്മാരായ ജോസഫ്‌ അലക്സ്‌ ഐ എ എസ്‌, ഭരത് ചന്ദ്രന്‍ ഐ പി എസ്‌ എന്നിവരെ ചേര്‍ത്താണ് പുതിയ ചിത്രം. മമ്മൂട്ടിയുടെ കഥാപാത്രം പഴയതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല. ആ ചൂടും ചൂരും ഒക്കെയുണ്ട്. കൈകൊണ്ട് പിന്‍ മുടി തട്ടുന്നതും ഒരെല്ല് കൂടുതല്‍ ഉണ്ടെന്നു പറയുന്നതും കയ്യടി നേടുന്നുണ്ട്. ഈ സിനിമയില്‍ ഒരു നട്ടെല്ല് തന്നെ കൂടുതല്‍ ഉണ്ടെന്നും അടിച്ചു വിടുന്നുണ്ട്. തരക്കേടില്ല. പക്ഷെ മിടുക്കന്മാരും അഭ്യാസികളും ആയ ഒരു പറ്റം തട്ടുതകര്‍പ്പന്‍ പയ്യന്മാരെ ബോക്സിംഗ് റിങ്ങില്‍ കയറിച്ചെന്നു കാല്‍ ഒന്ന് പൊന്തിക്കാന്‍ കഴിയാത്ത മമ്മൂട്ടി, (മോഹന്‍ ലാല്‍ പറയും പോലെ) "ത്രിഗുനെ"ത്രിഗുനെ" എന്ന് പറഞ്ഞു വലിച്ചടിച്ചു തോല്‍പ്പിക്കുന്നത് അതിഭാവുകത്വം നിറഞ്ഞത്‌ ആയി പോയി എന്ന് പറയാതെ വയ്യ. സുരേഷ് ഗോപി അത് ചെയ്‌താല്‍ പ്രേക്ഷകന്‍  പിന്നേം സഹിക്കും. ഒന്ന് രണ്ടു ആവര്‍ത്തന സീനുകള്‍ സന്ഘട്ടനങ്ങള്‍ക്കിടയില്‍ കടന്നു കേറിയിട്ടുണ്ട്. പുതിയ കഥാ തന്തു ആണെന്ന് സംവിധായകനും എഴുത്തുകാരനും ആവര്‍ത്തിച്ചു പറയുകയല്ലാതെ ഒരു പുതുമയും ഇല്ല. ഇന്നത്തെ രാജ്യത്തിന്‍റെ അവസ്ഥ ചൂണ്ടിക്കാട്ടുന്നു ഈ ചിത്രം. ഇത്തരം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന  നിരവധി ചിത്രങ്ങള്‍ പുറത്ത്  വന്നിട്ടുണ്ട്. പാകിസ്താനില്‍ നിന്ന് ഒരു തീവ്രവാദി നേതാവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തുന്നവരെ തകര്‍ക്കുന്നതാണ് ചിത്രത്തിന്റെ ഇതി വൃത്തം. കേന്ദ്ര അഭ്യന്തര മന്ത്രി ആയി ജനാര്‍ദ്ദനനും സെക്രട്ടറി ആയി മമ്മൂട്ടിയും എത്തുന്നു. സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ഒരെല്ല് കൂടുതലുള്ള ജോസഫ്‌ അലക്സിനെ  പി എം ഈ ജോലി ഏല്‍പ്പിക്കുന്നു. ജോസഫ്‌ അലക്സിന്റെ ദേഹ രക്ഷക്ക് എത്തുകയാണ്  ഭരത് ചന്ദ്രന്‍. മമ്മൂട്ടിയുടെ ഡയലോഗുകള്‍ അത്രയ്ക്കങ്ങോട്ട് ഏറ്റിട്ടില്ല എന്ന് വേണം പറയാന്‍. എന്നാല്‍ സുരേഷ് ഗോപി തകര്‍ത്തു. പി എമ്മിന്റെ അടുത്തും കൂടുതലുള്ള നട്ടെല്ല് കാട്ടാന്‍ ജോസഫ്‌ അലക്സിനെ ഒരുക്കേണ്ടിയിരുന്നില്ല. എന്തെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ബ്രയ്ക് കിട്ടില്ല രണ്ജിക്ക്. അത് അന്നും ഇന്നും അങ്ങനെ തന്നെ. പേന പിടിക്കുമ്പോള്‍ ജനങ്ങള്‍ കൂടി മനസ്സില്‍ ഉണ്ടാവണം എഴുത്തുകാരന്.
"പോ പുല്ലേ, ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌, പൂട, രോമം" തുടങ്ങി ഒരുപിടി പടക്കങ്ങള്‍ ഇതിയാന്‍ പൊട്ടിക്കുന്നുണ്ട്. അതിനൊക്കെ കൃത്യ സ്ഥലങ്ങള്‍ തിരഞ്ഞെടുതിരിക്കുന്നതിനാല്‍ കയ്യടി നേടുന്നുണ്ട്. സുരേഷ് ഗോപി വളരെ നല്ല പ്രകടനം ആണ് കാഴ്ച വച്ചത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ 15 കിലോ തൂക്കം കുറച്ചു എന്നത് നേരാണ് എങ്കില്‍ അഭിനന്ദനങ്ങള്‍.
സൈക്യാട്രിസ്റ്റ് ആയ വെറ്ററന്‍  മറാത്തി നടന്‍ മോഹന്‍ ആഗാഷേ പ്രധാന മന്ത്രി ആയി ശോഭിച്ചു. നെടുമുടി, സുകുമാര്‍, ഗണേഷ് കുമാര്‍, കുഞ്ചന്‍, സ്ഫടികം ജോര്‍ജ് എന്നിവരും അവരെ ഏല്‍പിച്ച കൃത്യം ഭംഗിയാക്കി.
സായികുമാറിന്റെ വീരഭദ്ര ചന്ദ്ര മൌലീശ്വര മഹാരാജ് ആണ് തിരശ്ശീലയില്‍ തീ കോരിയിട്ടത്. ഓരോ പ്രേക്ഷകനും വൈരാഗ്യം തോന്നും വിധം വില്ലനെ ജീവസ്സുറ്റതാക്കി സായികുമാര്‍. അതുപോലെ ദേവന്റെ ശങ്കര്‍ എന്ന നെഗറ്റീവ് പോലീസ് ഓഫീസര്‍ വളരെ നന്നായി.
നടികളില്‍ ജനാര്‍ദ്ദനന്റെ മകള്‍ ജേര്‍ണലിസ്റ്റ് ആയി സംവൃത സുനില്‍ നന്നായി. പക്ഷെ ഈ കഥാപാത്രത്തിന് ഒന്നും ചെയ്യേണ്ടതായിട്ടില്ല. കെ  പി എ സി ലളിതയാണ് ചില സന്ദര്‍ഭങ്ങളില്‍ സ്ക്രീനില്‍ ചിരി നിറച്ചത്. വളരെ തന്മയത്വത്തോടെ ഉള്ള അവരുടെ അഭിനയം ആദരനീയമാണ്. പൊന്നമ്മ ബാബുവും നന്നായി.
ഭരണി കെ ധാരന്റെ കാമെറ, സംജതിന്റെ എഡിറ്റിംഗ് എന്നിവയും മനോഹരമായി. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കാനും സംഭാഷണ ശകലങ്ങല്‍ക്കിടെ കട്ട് ചെയ്തു കട്ട് ചെയ്തു ക്ലോസ് അപ് മുഖങ്ങള്‍ കാട്ടുന്നതിലും ഷാജി കൈലാസിന്റെ ഒരു കരവിരുത് കാണാം.

പിന്‍ നോക്ക്..
ഈ സിനിമയുടെ ഷൂട്ടിംഗ് മുതല്‍ പ്രശ്നങ്ങള്‍ ആയിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ ഷൂട്ടിംഗ് മദ്ധ്യേ ഇടയുകയും സുരേഷ് ഗോപിയെ മാറ്റി പ്രുഥ്‌വി രാജിനെ അഭിനയിപ്പിക്കാന്‍ തുനിഞ്ഞതും ആണ്. (എങ്കില്‍ ഈ സിനിമക്ക് ഏറും അടിയും കിട്ടിയേനെ). തുടക്കത്തില്‍ റീമ സെന്‍ നായിക ആവുമെന്ന് ഷാജി കൈലാസ് പറഞ്ഞിരുന്നു. 
മമ്മൂട്ടിയുടെ വീട്ടിലെ റയിഡ്, സുരേഷ് ഗോപിയുടെ അനാരോഗ്യം എന്നിവ സിനിമ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി.
രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു സിനിമയുടെ പ്ലാന്നിംഗ് വേളയില്‍. രാഹുല്‍ രാജ് ആയിരുന്നു സംഗീത സംവിധായകന്‍ ആയി നിശ്ചയിക്കപ്പെട്ടിരുന്നത്. 'ബാച്ചിലര്‍ പാര്‍ട്ടി'ക്കിടെ അത് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായില്ല. അത് വീണു കിട്ടിയത് രാജാമണിക്ക്. പക്ഷെ പാട്ടുകള്‍ വേണ്ടെന്നു വച്ചിരുന്നു. പകരം പശ്ചാത്തല സംഗീതം. രാജാമണി ഈ കലയില്‍ ആഗ്ര ഗണ്യന്‍ ആണെന്ന് വീണ്ടും തെളിയിച്ചു.

Tuesday, January 3, 2012

പ്രിയനും മോഹന്‍ലാലും പിന്നെ ശ്രീകുമാറും..

"അറബിയും ഒട്ടകവും പി മാധവന്‍ നായരും" എന്ന സിനിമയെ പറ്റി എന്തൊരു പ്രോമോഷനല്‍ പരസ്യം ആണ് മോഹന്‍ലാലും പ്രിയനും ശ്രീകുമാറും കൂടി നല്‍കുന്നത്. നല്ല കലാകാരന്മാരുടെ ഈടുറ്റ രചനകള്‍ അടിച്ചു മാറ്റി മലയാള മേനിയില്‍ പടച്ചുണ്ടാക്കി പണം വാരാനാണ് ഈ പടം പാവം മലയാളി മക്കളുടെ മേല്‍ അടിച്ച് ഏല്പിച്ചത്. മമ്മൂട്ടിയുടെ സിനിമ ഇറങ്ങും മുന്‍പ് റിലീസ് ചെയ്ത് പരമാവധി ഓടിക്കുകയും ലക്‌ഷ്യം ആയിരുന്നിരിക്കണം. മറ്റു ചില കള്ളന്മാര്‍ എവിടെ നിന്നാണ് അടിച്ചു മാറ്റിയതെന്ന് പറഞ്ഞാണ് ചിത്രം അവതരിപ്പിക്കാറ്‌. അഥവാ കണ്ടുപിടിച്ചാലും പഴി കേള്‍ക്കാതെ ഒഴിഞ്ഞു മാറാനുള്ള മെയ് വഴക്കം ഉള്ളവരാണ് ഇത്തരക്കാര്‍. സന്തോഷ്‌ പണ്ടിറ്റിനെ തെറി പറഞ്ഞു ടോക് ഷോകളില്‍ ഞെളിഞ്ഞിരുന്നവര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാവും. തെറ്റിനെ തെറ്റെന്നു തന്നെ പറയാന്‍ ചങ്കൂറ്റം കാട്ടണം ഇവര്‍.
പ്രിയന്റെ സഹ സംവിധായകന്‍ അഭിലാഷിന്റെതാണ് അറബിയുടെ കഥ എന്ന് സിനിമ തുടക്കത്തില്‍ പറയുന്നുണ്ട്. എങ്കില്‍ അതിനര്‍ഥം എങ്ങനെ മോഷ്ടിക്കണം എന്ന് പ്രിയന്‍, അഭിലാഷിനെ പ്രത്യേകം പഠിപ്പിച്ചു എന്നാണ്.
"Serendipity" എന്ന ഹോളിവുഡ് സിനിമയുടെ സീന്‍സ് എല്ലാം അതേ പടുതി കോപി ചെയ്തു മലയാളത്തിന്റെ മഹാ സംവിധായകന്‍ പ്രിയന്‍. ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ കൂടെ പ്രിയന്റെ മുന്‍ ചിത്രങ്ങള്‍ ആയ ചന്ദ്രലേഖ, കാക്കക്കുയില്‍, കിലുക്കം, വന്ദനം എന്നിവയുടെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ത്താല്‍ അറബിയും ഒട്ടകവും ആയി. മോഷ്ടിച്ചു മോഷ്ടിച്ചു സ്വന്തം ചിത്രം പോലും മോഷ്ടിക്കുന്ന പരുവത്തിലെത്തി പ്രിയദര്‍ശന്‍. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..
"അറബിയും ഒട്ടകവും പി മാധവന്‍ നായരും" ദുബായിലെ ഒരു എക്സികുടീവിന്റെ കഥയാണ്‌. തന്‍റെ പ്രണയിനിക്ക് തന്‍റെ ബോസ്സുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്ന്നുളവാകുന്ന സംഭവങ്ങളും ഇയാള്‍ കാട്ടി കൂട്ടുന്ന പ്രക്രിയകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരു സബ് പ്ലോട്ട് ആയി വീട്ടുകാരെ പറ്റിച്ചു പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും കൂട്ടി ഇണക്കിയിരിക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്‍റെ വിദൂര സാന്നിധ്യം മാത്രമേ കാണികള്‍ക്ക് അനുഭവ വേദ്യമാകുകയുള്ളൂ. മുകേഷ് തന്നെയാണ് സിനിമയുടെ ജീവന്‍. മാമുക്കോയ, ഇന്നസെന്റ്, ശക്തി കപൂര്‍ പിന്നെ ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ വെറുതെ മുഖം കാണിക്കുന്നുണ്ട്. (എന്തിനെന്നു അവര്‍ക്കും അറിയില്ല: പ്രിയനും അങ്ങനെ ആവണം.) താര നിര ഒരുക്കിയതും തീയറ്ററില്‍ ആളെ കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗം ആവും.
"Serindipity" എന്ന 2001 Romantic Comedy എഴുതിയത് Marc Klein ആണ്. സംവിധാനം Peter Chelsom. John Cusack, Kate Beckinsale എന്നിവരാണ് അഭിനേതാക്കള്‍. ഈ സിനിമയുടെ തുടക്കം, നുയോര്‍ക്കില്‍ ഒരു ക്രിസ്മസ് ഷോപ്പിങ്ങിനിടെ ഒരേ തരം കാശ്മീരി ഗ്ലൌസ് വാങ്ങാന്‍ പിടിവലി നടത്തുന്ന നായികാ നായകന്മാരുടെ രംഗമാണ്. ഇതില്‍ തുടങ്ങി ഈ സിനിമയിലെ ഒരുപറ്റം സീനുകള്‍ അതേ പടുതി മലയാളത്തില്‍ പുനരാവിഷ്ക്കരിച്ചിരിക്കുന്നു പ്രിയന്‍. നിങ്ങള്‍ ആ സിനിമ കണ്ടിട്ടുണ്ടാവും. ഉണ്ടെങ്കില്‍ ഇതാ ഈ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ കാണുക. ഇതേ സീനുകള്‍ ഒരു ഉളുപ്പും ഇല്ലാതെ കട്ട് എടുത്തിരിക്കുന്നു പ്രിയദര്‍ശന്‍.

http://www.youtube.com/watch?v=CsjR5P3TuWY

മേല്‍ ലിങ്കില്‍ തുടക്കത്തില്‍ ഗ്ലൌസ് എടുക്കുന്ന സീന്‍ കാണാം. ഒരു സ്വര്‍ണ കടയില്‍ പ്രിയന്റെ നായികാ നായകന്‍മാര്‍ കയറി ഒരേ ആഭരണത്തിന് പിടിവലി നടത്തുന്നു.

നോട്ടില്‍ ഫോണ്‍ നമ്പര്‍ എഴുതുന്നു.

http://www.youtube.com/watch?v=tEt6qbQCFos&feature=related

ബുക്ക്‌ സീന്‍..

http://www.youtube.com/watch?v=MFERgatAhIs&feature=related

ലിഫ്റ്റില്‍ കയറുന്ന സീന്‍..

http://www.youtube.com/watch?v=rrvKt7GNSco

സ്വന്തം കയ്യില്‍ കഥകളോ കഥാ തന്തുവോ ഇല്ലെങ്കില്‍ നിര്‍ത്തണം നിങ്ങള്‍ ഈ കലാ മോഷണം. സിനിമക്ക് വേണ്ടി സിനിമ പടച്ചു വിടരുത്. ഇത് കൊണ്ടു ജീവിക്കുന്ന ഒരു പറ്റം പാവപ്പെട്ട സിനിമാക്കാര്‍ ഉണ്ടെന്നു ഓര്‍ക്കണം. അവര്‍ നിങ്ങളുടെ തണലില്‍ വേര്‍ക്കേണ്ടി വരുന്നത് അവര്‍ക്കും മലയാള സിനിമക്കും അപമാനമാണ്. നിരവധി പ്രതിഭാധനരായ ചെറുപ്പക്കാര്‍ കഷ്ടപ്പെട്ട് സിനിമകള്‍ ഉണ്ടാക്കുന്നുണ്ട്, അതിന്‍റെ മുന്നണിയിലും പിന്നണിയിലും അവരുടെ പ്രാഗത്ഭ്യം കാണാം. നിങ്ങള്‍ ഇറക്കിയ ഇത്തരം സിനിമകള്‍ കാണികളെ തീയറ്ററില്‍ നിന്നും ആട്ടി പായിക്കും. അല്ലെങ്കില്‍ മറു നാടന്‍ ഭാഷ ചിത്രങ്ങള്‍ കാണാന്‍ അവന്‍ നിര്‍ബന്ധിതനാകും, കുറ്റം പറയരുത്. മലയാള സിനിമയെ കൊള്ളുന്നത് പ്രിയനേ പോലുള്ള മോഷ്ടാക്കളായ സംവിധായകര്‍ ആണ്. നിങ്ങള്‍ക്ക് കഴിവ്‌ നഷ്ടമായെങ്കില്‍ മാറിക്കൊടുക്കുക വഴി പുതു തലമുറക്കായി. അവരുടെ കയ്യില്‍ മലയാള സിനിമ ഭദ്രം ആയിരിക്കും എന്ന് പ്രതീക്ഷിക്കാം.

സംഗീതത്തിന്റെ കാര്യം പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ..പകര്‍ന്നു കിട്ടിയ മോഷണ വീര്യമാണ് ശ്രീകുമാരിന്റെത്..
"അറബിയും ഒട്ടകവും പി മാധവന്‍ നായരും" എന്ന സിനിമയിലെ "മാധവെട്ടനെന്നും..മൂക്കിന്‍ തുമ്പിലാണ് കോപം.." എന്ന ഗാനത്തിന്റെ സംഗീതം കോപ്പിയടിച്ച് ഉണ്ടാക്കിയാണ് ശ്രീകുമാര്‍ സെലിബ്രിറ്റി ഗായകന്‍ വീണ്ടും കുപ്രസിദ്ധി നേടുന്നത്. പ്രിയന് ആകാമെങ്കില്‍ എനിക്കെന്താ ആയിക്കൂടെ എന്ന വളിച്ച സിദ്ധാന്തം ആയിരിക്കാം ഇതിനു പിന്നില്‍. എങ്കിലും സ്വന്തം ചേട്ടന്‍റെ കഴിവിനെ അല്പം എങ്കിലും ബഹുമാനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനിത് തോന്നില്ലായിരുന്നു.
ഈജിപ്ത്കാരനായ സംഗീതകാരന്‍ അമര്‍ അബ്ദെല്‍ ബാസ്സെത് അബ്ദെല്‍ അസീസ്‌ ദയബ് (അമര്‍ ദയബ് എന്ന പേരില്‍ ആണ് പ്രശസ്തന്‍) ന്‍റെ സംഗീതം അതെ പടുതി അടിച്ചു മാറ്റുകയായിരുന്നു ഈ വിദ്വാന്‍. ലോക പ്രശസ്തനാണ് അമര്‍. "Father of Mediterranean Music" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അമ്പതു കാരനായ ഇദ്ദേഹത്തെ ബി ബി സി ഒരിക്കല്‍ വാനോളം പുകഴ്ത്തി. അറബ് സംഗീത ലോകത്തെ ചക്രവര്‍ത്തി ആണ് അമര്‍ എന്ന് അവര്‍ വാഴ്ത്തി. ഇങ്ങനെ വിശ്വ പ്രസിദ്ധന്റെ തന്നെ അടിച്ചു മാറ്റാന്‍ ശ്രീകുമാര്‍ കാണിച്ച തന്റേടം അപാരം തന്നെ. അമറിന്റെ "Rohy Mertahlak" എന്ന ഗാനം ആണ് ശ്രീകുമാറിന്റെ "മാധവേട്ടനെന്നും.."
ലിങ്ക് ഇതാ..

http://www.youtube.com/watch?v=0Q0TuiZyH5Y

അമറിന്റെ 2007 ല്‍ പുറത്തുവന്ന "El Leila De" എന്ന ആല്‍ബതിലെതാണ് ഈ ഗാനം. പെപ്സി കമ്പനി അവരുടെ പരസ്യത്തിനു ഈ ഗാനം ഉപയോഗിച്ചിരുന്നു. അതുകൊണ്ട് കൂടുതല്‍ പ്രസിദ്ധമാണ് ഈ ഗാനം. എന്നിട്ടും ആരും ഒന്നും ചോദിക്കാനില്ല എന്ന മട്ടില്‍ എടുത്തു പടച്ചു വിട്ടത് മലയാളികളോടുള്ള വെല്ലു വിളി തന്നെയാണ്. മലയാളത്തിനു സംഗീതം നല്‍കാന്‍ ഇങ്ങനെ കട്ട് എടുക്കേണ്ടി വരുന്നു എന്ന് അറിയുന്നത് ദയനീയമാണ്. സംഗീതം സംവിധാനം ചെയ്യാന്‍ അറിയില്ലെങ്കില്‍ എന്തിന് അതിനു പോകണം? ഇയാള്‍ക്ക് ഒതുങ്ങി ഇരുന്നുകൂടെ? മുന്‍പ് സംഗീതം നടത്തി കൈപൊള്ളിയ യേശുദാസ് അതോടെ ആ പരിപാടി നിര്‍ത്തി. എന്നിട്ടും മോഷ്ടിക്കാന്‍ പോയില്ല. ശ്രീകുമാറിന്റെ ഈ പാടവം നല്ലതല്ല. ഈ സംഗീത മോഷണത്തെ പറ്റി ദുബായില്‍ വച്ചു പത്രക്കാര്‍ ചോദിച്ചപ്പോള്‍ അതിയാന്റെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. അമര്‍ ദിയബിനെ പേരെടുത്തു പറഞ്ഞു നാണമില്ലാതെ. എന്നിട്ട് ഒരു കാച്ചും. ഇന്‍സ്പിരേഷന്‍ ഉണ്ടായി എടുത്തത്‌ ആണേ എന്ന്. അതും ഈ സിനിമയുടെ ഈ രംഗം അത്തരം ഒരു ഗാനം ആവശ്യപ്പെടുന്നുണ്ട് പോലും. പ്രിയദര്‍ശന്‍ പ്രത്യേകം നിര്‍ദേശിച്ചു പോലും. അതിയാന്‍ നിര്‍ദേശിക്കും. നായുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും അതിന്‍റെ വളവു അങ്ങനെ തന്നെ ഉണ്ടാവും. എങ്ങനുണ്ട്? മോഷ്ടിച്ചതും പോര അത് മോഷണമല്ലെന്നു സ്ഥാപിക്കാന്‍ ശ്രമവും. സംഗീത കാരന്മാര്‍ക്ക് ഇങ്ങനെ ഇന്‍സ്പിരേഷന്‍ ഉണ്ടാവുമത്രേ. അങ്ങനെ തോന്നുമ്പം എല്ലാവരും മോഷ്ടിക്കുക ആണോടോ പതിവ്? ഇതൊന്നും പോരാഞ്ഞു കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ പറഞ്ഞത് ഇളയരാജ റഹ്മാന്‍ രവീന്ദ്രന്‍ ഒക്കെ മോഷ്ടിച്ചിട്ടുണ്ട് എന്നാണ്. പുതിയ എഴുത്തുകാരുടെ പറയുകയേ വേണ്ട എല്ലാം അത്തരം ആണത്രേ. സ്വയം ഇളിഭ്യന്‍ ആകുകയാണിദ്ദേഹം.
ടിയാന് അറബ് സംഗീതത്തോട്‌ ഭ്രമം തുടങ്ങിയിട്ട് ശ്ശി ആയി. മുന്‍പ് ചന്ദ്രലേഖ എന്ന പ്രിയന്‍ ചിത്രത്തിലും വളരെ തന്മയത്വമായി ഇദ്ദേഹം മോഷ്ടിച്ച ഗാനം പ്രതിഷ്ടിച്ചിരുന്നു. "ഹബീബി ഹബീബി.." എന്ന് തുടങ്ങുന്ന ഗാനം അറബ് സംഗീതം അതേപടി മോഷ്ടിച്ചതാണ്. "Habibi Ya Nour El Ein" എന്ന് തുടങ്ങുന്ന അറബ് ഗാനം അങ്ങനെ തന്നെ മോഷ്ടിച്ചു ഈ വമ്പന്‍.

http://www.youtube.com/watch?v=sHYuwI0xkww

http://www.youtube.com/watch?v=_DJ0fQwegOk&feature=related

അമറിന്റെ വെബ് അഡ്രസ്സും ഫേസ് ബുക്ക്‌ പേജും താഴെ..

http://www.amrdiab.net/

http://www.facebook.com/AmrDiab?sk=app_128353677266934

മലയാള സിനിമക്ക് പറ്റിയ കഥകള്‍ ഒന്നും ഇല്ലേ? പിന്നെ ട്രാഫിക്‌ പോലുള്ള ചിത്രങ്ങള്‍ എങ്ങനെ വിജയമായി? അപ്പോള്‍ ഈ തല തോട്ടപ്പന്മാര്‍ തന്നെ അല്ലെ സിനിമകളുടെ പരാജയങ്ങള്‍ക്കും കാരണം? സിനിമാ സമരം കഴിഞ്ഞ്‌ പുറത്തു വന്ന സിനിമകള്‍ തരക്കേടില്ലാത്തവയാണ്, ഈ അറബി ഒഴിച്ചാല്‍. പ്രിയന്‍റെ സിനിമാ കഥകള്‍ തീര്‍ന്നു. അല്ലെങ്കില്‍ കഥാ തന്തു പകര്‍ക്ക തക്ക വിദേശ സിനിമകള്‍ ഇദ്ദേഹം കാണുന്നില്ലായിരിക്കും. എങ്കിലും അടിച്ചു മാറ്റാനുള്ള ഇവരുടെ മികവിന് നമോവാകം. അക്കാര്യത്തില്‍ ശ്രീകുമാര്‍ വീണ്ടും ഉള്‍പ്പെട്ടു എന്നതില്‍ അദ്ഭുതം വേണ്ട, അതങ്ങനെ മാത്രമേ വരൂ..