കുറെ നാളുകളായി മലയാളി വനിതകളെ അമ്പേ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു ആയുര്‍വേദത്തിന്റെ മറവില്‍ തട്ടിപ്പ് മരുന്നുകള്‍ പടച്ചു വിടുന്ന കള്ള കമ്പനികള്‍. ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ കമ്പനികളാണ് മലയാളികളെയും മറു നാട്ടുകാരെയും പറ്റിച്ചു കോടി കണക്കിന് പണം ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ദിവസം കേരള ഡ്രഗ്സ് കണ്ട്രോള്‍ ബോര്‍ഡ് ഇവരുടെ വ്യാജ മരുന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ റെയിഡ് നടത്തി. ലക്ഷക്കണക്കിന് വ്യാജ മരുന്ന് ഉത്പന്നങ്ങള്‍ ആണ് ഇങ്ങനെ പിടിച്ചെടുത്തു നശിപ്പിച്ചത്. മലയാള പത്രങ്ങളും പരസ്യം കിട്ടുന്ന മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ വാര്‍ത്ത ചൂടോടെ മുക്കി. അല്ല, അതങ്ങനെയേ വരൂ. മുംബ് EASTERN കറി പൌടരിനെ മായം ചേര്‍ത്തതിന്റെ പേരില്‍ റയിഡ് ചെയ്തപ്പോഴും ഇതുണ്ടായി. അതുകൊണ്ട് പത്രത്തില്‍ വായിച്ചു അറിയാം എന്ന് ധരിക്കരുത്. മറയില്ലാതെയും വിവരങ്ങള്‍ അതേ പടി ലഭിക്കുവാനും സോഷ്യല്‍ സൈറ്റുകള്‍ നല്‍കുന്ന സേവനങ്ങള്‍ പ്രകീര്ത്തിക്കെണ്ടതാണ്. ഇവിടെയും അത് തന്നെയാണ് പറയുന്നത്. ഇത്തരം കമ്പനികളുടെ വെട്ടില്‍ വീഴരുതേ എന്ന് അഭ്യര്‍ഥിക്കുന്നു. മലയാളം മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കിയപ്പോള്‍ ഇതില്‍ നിന്ന് ഒരു നേട്ടവും ലഭിക്കാത്ത CNN എന്ന ഇംഗ്ലീഷ് ചാനല്‍ വളരെ വൃത്തിയായി ഈ വാര്‍ത്ത കാട്ടി. മലയാളത്തില്‍ സ്വാധീനിക്കപ്പെടാന്‍ കഴിയാത്ത ഒരു ചാനലും ഒരു പത്രവും ഇനിയും ഉണ്ടാകാത്തതില്‍ പ്രബുദ്ധരായ (എന്ന് അവകാശപ്പെടുന്ന) നമ്മള്‍ മലയാളികള്‍ സ്വയം പഴിക്കുക.
ഡ്രഗ്സ് കണ്ട്രോള്‍ ബോര്‍ഡിന്റെ സൈറ്റില്‍ പറയുന്നത് "INDULEKHA BRINGA COMPLETE HAIR CARE OIL, INDULEKHA COMPLETE SKIN CREAM, SREEDHAREEYAM SMARLEAN, DHATHRI FAIR SKIN CREAM, DHATHRI HAIR CARE HERBAL OIL" എന്നീ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു എന്നാണു. 52 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ JUDICIAL FIRST CLASS MAGISTRATE COURT ല്‍ FIR നല്‍കുകയാണ്. ഇന്ദുലേഖയുടെ തലശ്ശേരി, കണ്ണൂര്‍ ഉത്പാദന കേന്ദ്രങ്ങളിലും, ധാത്രിയുടെ മൂവാറ്റുപുഴ, എറണകുളം കേന്ദ്രങ്ങളിലും റയിഡ് നടത്തി.
ഉത്പന്നങ്ങള്‍ വക തിരിച്ചു വായനക്കാരുടെ ശ്രദ്ധക്കായി സൂചിപ്പിക്കാം." DHATHRI HAIR CARE CAPSULES, DHATHRI DIAVITA PLUS CAPSULES, INDULEKHA BRINGA COMPLETE HAIR CARE OIL, INDULEKHA SKIN CARE OIL, DHATRI FAIR SKIN CREAM, DHATHRI HAIR CARE HERBAL OIL, DHATRI HAIR CREAM, DHATHRI SKIN CARE OIL, SREEDHARIYAM SMART LEAN" എന്നീ ഉത്പന്നങ്ങള്‍ ആണ് വിവിധ ജില്ലകളില്‍ നടത്തിയ റയിഡ് വഴി പിടികൂടിയത്.
ഈ വാര്‍ത്തകള്‍ ഒളിപ്പിച്ച മാധ്യമങ്ങള്‍ (എന്തിന്റെ പേരിലായാലും) ഈ തട്ടിപ്പ് മരുന്ന് ഉത്പാദകരുടെ വിശദീകരണ പരസ്യങ്ങള്‍ വലിയ വലിപ്പത്തില്‍ തന്നെ കൊടുത്തു. വായനക്കാരോട് തന്നെ പ്രതിബദ്ധത. അല്ലെ? വിശദീകരണത്തില്‍ ഒരു തട്ടിപ്പ് കമ്പനി പറയുന്നത് ഉപഭോക്താക്കളെ പരസ്യങ്ങളിലൂടെ മാത്രമേ മരുന്നിന്റെ ഗുണം അറിയിക്കാന്‍ പറ്റൂ അതാണ് പരസ്യം നല്‍കുന്നത് പരസ്യത്തില്‍ പറയുന്നത് ഉത്പന്നത്തില്‍ വരുത്താന്‍ ശ്രധ്ധിക്കാരുണ്ട് എന്നും, സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ കീര്‍ത്തിക്ക് മംഗല ഏല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, റയിഡ് നടന്നെങ്കിലും ഇത് എല്ലാ വര്‍ഷവും നടക്കാറുണ്ട് എന്നും ആണ്. അവര്‍ ഒന്ന് കൂടി പറഞ്ഞു. ഇത് ഞങ്ങളുടെ കമ്പനിക്കു എതിരെ മാത്രമല്ല കേരളത്തിലെ ആയുര്‍വ്വേദം എന്ന പാവനമായ ചികിത്സാ ശാസ്ത്രത്തിനെതിരെ ആണെന്നാണ്. അതില്‍ അവര്‍ക്ക് വേദനയും ഉണ്ടത്രേ. ചിരിക്കാതെ എന്ത് പറയാന്‍. ആയുര്‍വ്വേദം എന്ന സകള്‍ രോഗ നിവാരിനിയായ ഒരു ശാസ്ത്ര ശാഖയെ വ്യഭിച്ചരിക്കുകയല്ലേ ഈ പുങ്ങവന്മാര്‍. അതും ഒരു ജാള്യതയും ഇല്ലാതെ. ഇന്നാട്ടിലെ പാവപ്പെട്ടവന്‍ വിയര്‍ ത്ത് ഉണ്ടാക്കുന്ന നയാ പൈസ ഒരു ഉളുപ്പും ഇല്ലാതെ ഈ അഭിനവ ശാസ്ത്രഞ്ജന്മാര്‍ മോഷ്ടിക്കുകയല്ലേ? ഇതിനു സ്തുതി പാടുകയാണോ വേണ്ടത്? എതിര്‍ക്കാന്‍ നട്ടെല്ല് വേണം? എവിടെയും പണം മാത്രം മോഹിക്കുമ്പോള്‍ ഒന്നോര്‍ക്കുക നിങ്ങള്‍ക്കും ഒരു നഷ്ടം ഉണ്ടാവും ..ഓര്‍ക്കാതെ..ഉണ്ടാക്കിയില്ലേ കോടികള്‍..ആയുര്‍വേദ പ്രിയരായ മലയാളി മക്കളെ പറ്റിച്ചു? പോരെ? ഇനി നിങ്ങളുടെ സ്വത്വം എന്താണ് അറിയട്ടെ നാട്ടാര്‍..ഇവനെയൊക്കെ കയ്യാം വെച്ച് തുരുന്കിലടക്കുകയാണ് വേണ്ടത്..മറു പരസ്യം കൊടുത്തതിനും നടപടി എടുക്കുകയാണ് വേണ്ടത്.. അതെങ്ങനാ വിളിവന്നു കാണുമല്ലോ മോളീന്ന്..എല്ലാം മോളില്‍ ഇരിക്കുന്നവന്‍ ആണല്ലോ കാണുന്നതും ചെയ്യിക്കുന്നതും..ശിവ ശിവ..നമുക്കും കിട്ടണം പണം..
ഇതില്‍ അഭിനയിക്കുന്നതും ശരിയാണോ? അല്ല. തീര്‍ത്തും അല്ല. വെറും ആഴ്ചക്കകം മുടി വളരുമെന്ന് പറഞ്ഞാല്‍ ഏതു വനിതയാണ് ഇത് വാങ്ങാത്തത്. ഗള്‍ഫില്‍ ചൂടില്‍ മുടി കൊഴിയുന്ന ബന്ധുക്കള്‍ക്ക് നല്ലത് എന്ന് പറഞ്ഞു വാങ്ങി കൊടുത്തില്ലേ ഒത്തിരി പേര്‍. ഇതിനൊക്കെ നഷ്ട പരിഹാരം വാങ്ങുകയാണ് വേണ്ടത്. ഇതിന്റെയൊക്കെ പരസ്യ ചിത്ത്രങ്ങളില്‍ അഭിനയിച്ചവരോട്.. അഭിനയിച്ചതൊക്കെ ഇരിക്കട്ടെ. ഇനി വേണ്ട. പണം അല്ല. നിങ്ങള്‍ അഭിനേതാക്കളെ അഭ്രപാളിയിലെത്തിക്കുന്നതും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ഉടുതുണിക്ക് മറു തുണി വാങ്ങാന്‍ പണം ഇല്ലെങ്കിലും സിനിമ കാണാനും ടീവി വീക്ഷിക്കാനും താല്പര്യപ്പെടുന്ന നിങ്ങളുടെ സ്വന്തം മലയാളിയുടെ കനിവ് ഒന്ന് കൊണ്ടു മാത്രമാണ് നിങ്ങള്‍ നിങ്ങലായത് എന്ന കാര്യം മറക്കേണ്ട. നമുക്കും ഒന്ന് ചെയ്യാം. ഇനി ഈ വെറുക്കപ്പെട്ട പരസ്യങ്ങളില്‍ അഭിനയിക്കുന്ന നടീ നടന്മാരെ തള്ളിപ്പറയാനും അവരുടെ ടീ വി സീരിയല്‍, സിനിമ എന്നിവ ബഹിഷ്കരിക്കാനും നമ്മള്‍ തയ്യാറാകണം. നമ്മളുടെ ശക്തി നമ്മള്‍ തന്നെയാണ്. ഒരു നീതിയും ഇരന്നു വാങ്ങാന്‍ കിട്ടില്ലെന്ന് മനസിലായിക്കാണുമല്ലോ ഇതിനകം നമുക്കെല്ലാം. ഈ കുറിപ്പിന്റെ വിശദമായ വിവരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്‍റെ ഡ്രഗ് കണ്ട്രോള്‍ ബോര്‍ഡിനോട് കടപ്പെട്ടിരിക്കുന്നു. അവര്‍ അവരുടെ വെബ് സൈറ്റില്‍ ഇത് നല്‍കിയിട്ടുണ്ട്, വളരെ വിശദമായി. നിങ്ങള്‍ പോയി നോക്കുക. സ്വയം മനസിലാക്കുക. ഈ കണ്ട കടശ്ശാനി മരുന്നുകളുടെ ഉപയോഗം ഇന്ന് തന്നെ നിറുത്തുക..ബന്ധുക്കളെ, സുഹൃത്തുക്കളെ പറഞ്ഞു മനസിലാക്കുക..പലര്‍ക്കും അറിയില്ല ഇതൊന്നും..
http://www.dc.kerala.gov.in
അല്ലെങ്കില്‍
http://www.dc.kerala.gov.in/docs/pdf/raid.pdf
പിന്‍ നോക്ക്..
മുന്‍പ് ഒരു ആയുര്‍വേദ ബിസിനസ്‌കാരനെ കാണാന്‍ പോയി. ഇദ്ദേഹത്തിന്റെ മരുന്നുകള്‍ക്ക് നമുക്ക് കേട്ടു കേഴ്വി പോലും ഇല്ലാത്ത ഫലം തരാന്‍ കഴിവുള്ളതാണ് എന്ന് ഒരു പരസ്യം കണ്ടപ്പോള്‍ കൌതുകം തോന്നി ഒന്ന് ഇന്റര്‍വ്യൂ ചെയ്യാം എന്ന് കരുതി. രാമര്‍ പോലെ ഒരാള്‍ ആയിരിക്കുമല്ലോ. ചെന്നപ്പോള്‍ ഈ വിദ്വാന്‍ പറഞ്ഞത് കേള്‍ക്കണോ "സര്‍, ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. കൊടുക്കേണ്ടിടത്ത് ഒക്കെ കൊടുത്തു ജീവിക്കുകയാ. ഈ പറയുന്ന എന്‍റെ മരുന്നുകള്‍ക്കൊന്നും ഇപ്പറയുന്ന ഗുണം ഇല്ല. ആയുര്‍വേദ സംഹിതകളില്‍ പറയുന്നത് പോലെ ചെയ്താല്‍ ഒരുപക്ഷെ ഗാനം ഉണ്ടായേക്കാം. പക്ഷെ അതിനു ചിലവും കൂടും. വില്‍ക്കാനും കഴിയില്ല. അറിയുകയും ഇല്ല. വെറുതെ ഒരു പരസ്യം കൊടുത്തതാ. കൊല്ലത്ത് നിന്നും ഒരുത്തന്‍ വിളിച്ച് തനിക്കു അതിന്‍റെ ഗുണം കിട്ടി എന്ന് അവകാശപ്പെട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അയാളെ വിളിച്ച് വരുത്തി ചോദിച്ചു. അയല്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. മണം വരുന്ന ചില വസ്തുക്കള്‍ ചേര്‍ത്തു ഉണ്ടാക്കുന്ന വെറും എണ്ണ മാത്രമാണിത്. പക്ഷെ എനിക്ക് നല്ലപോലെ ചെലവാകുന്നുണ്ട്. എനിക്ക് ഗള്‍ഫില്‍ ആണ് ഇത് കൂടുതല്‍ ചെലവാകുന്നത്." എങ്ങനുണ്ട്? അമര്‍ഷം തോന്നി. ഒരു കാര്യവും ഇല്ല. തന്‍റെ പരസ്യത്തിന്റെ കാര്യം ഞാന്‍ ഏറ്റു എന്ന് മനസ്സില്‍ ഉറപ്പിച്ചു. എങ്കിലും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പത്ര മുതലാളി ഞാന്‍ അല്ലല്ലോ. ഇപ്പോഴും ആ പരസ്യങ്ങള്‍ അനസ്യൂതം മാധ്യമങ്ങളില്‍ വരുന്നുണ്ട്. നമുക്ക് ചെയ്യാന്‍ കഴിയുന്നത് അത് വാങ്ങാതിരിക്കുക. അറിയാവുന്നവരോടൊക്കെ പറഞ്ഞു കൊടുക്കുക. അത്ര പേരെങ്കിലും ഈ കെണിയില്‍ നിന്നും രക്ഷ നേടട്ടെ..
ഇവിടെ അടുത്ത് ഒരു കടക്കാരന്‍ കഴിഞ്ഞ ദിവസം ആണ് അറിഞ്ഞത് കറി പൌഡര്‍ നിര്‍മാതാവിന്റെ നിര്‍മാണ ശാല റയിഡ് ചെയ്ത വിവരം. ഉടന്‍ തന്നെ ആ മാന്യ ദേഹം അദ്ദേഹത്തിന്റെ കടയില്‍ നിന്ന് ആ ഉത്പന്നങ്ങള്‍ വലിച്ചു വാരി ഒരു ചാക്കിലിട്ടു. ഞാന്‍ ചോദിച്ചു എന്ത് ചെയ്യുന്നു എന്ന്..അദ്ദേഹം പറഞ്ഞ മറുപടി..എന്‍റെ കടക്കു ഒരു വിശ്വാസ്യത ഉണ്ട്..കണ്ടവന്റെ തട്ടിപ്പ് വില്‍ക്കാന്‍ അല്ല എന്‍റെ കട..എങ്ങനുണ്ട്..ശരിയാണ് അദ്ദേഹം പറഞ്ഞത്..ഞാന്‍ ആ കടയില്‍ പോകാറില്ലായിരുന്നു..ഇനി ധൈര്യമായിട്ട് പോകാം..വഞ്ചിക്കുന്ന ഉത്പന്നങ്ങള്‍ അദ്ദേഹം വില്‍ക്കില്ലെന്ന ഉറപ്പോടെ..
അറിയാനുള്ള അവകാശം നമുക്കുണ്ട്..പ്രശസ്ത ശാസ്ത്രഞ്ജന്‍ ശ്രീ ഗോപാലകൃഷ്ണന്‍
ആയുര്‍വേദത്തിന്റെ ഇന്നത്തെ ദുഷ്കീര്‍ത്തി വരുത്തുന്ന പ്രവണതകളെ കുറിച്ചു പറയുന്നത് കേള്‍ക്കാം..
http://www.youtube.com/watch?v=TpRP1EZndXg&feature=player_embedded#!
അറിയാനുള്ള അവകാശം നമുക്കുണ്ട്..പ്രശസ്ത ശാസ്ത്രഞ്ജന്‍ ശ്രീ ഗോപാലകൃഷ്ണന്‍
ആയുര്‍വേദത്തിന്റെ ഇന്നത്തെ ദുഷ്കീര്‍ത്തി വരുത്തുന്ന പ്രവണതകളെ കുറിച്ചു പറയുന്നത് കേള്‍ക്കാം..
http://www.youtube.com/watch?v=TpRP1EZndXg&feature=player_embedded#!
ഈ ആരാധനശേഖര്‍ ആരാണെന്നറിയുമോ? ട്വിട്ടെരില്‍ എന്നെയും ഫോളോ ചെയ്യുന്നു!ധാത്രിയെപ്പറ്റിയുള്ള വാര്‍ത്ത ഷെയര്‍ ചെയ്തതു കൊണ്ടാകാം .....
മറുപടിഇല്ലാതാക്കൂജയേഷ്..ധാത്രിയുടെ 'CORPORATE BUSINESS COMMUNICATOR' ആണ്. ആലുവയില്‍ നിന്ന്.
മറുപടിഇല്ലാതാക്കൂ