Sunday, February 6, 2011

പൊഴിക്കാം ഒരിറ്റു കണ്ണീര്‍..


വനിതകള്‍ക്കെതിരെ അക്രമ വാസന ഏറുന്നു എന്നത് സത്യമാണ്..ഷൊര്‍ണൂരില്‍ ട്രെയിനില്‍ വച്ചും പിന്നീട് ട്രാക്കില്‍ വച്ചും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സൌമ്യ (23) മരിച്ചു..കഷ്ടം..പെണ്ണുകാണല്‍ ചടങ്ങിനു ഒത്തിരി സന്തോഷത്തോടെ..കൊച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഷോര്‍ണൂര്‍ പസ്സെന്ചെര്‍ ട്രെയിനില്‍ തൃശൂരിലെ വീട്ടിലേക്കു പോകുമ്പോള്‍ തന്‍റെ വിധി ഇതാണെന്ന് ആ പാവം അറിഞ്ഞില്ല..അച്ഛനില്ലാത്ത ആ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു അവള്‍..ഇപ്പം അമ്മയും അനുജനും മാത്രമായി .നിങ്ങള്‍ വനിതകള്‍ പ്രതികരിക്കണം ശക്തമായി..അതിനുള്ള ശക്തിയായി ഞങ്ങള്‍ കുറെ പേര്‍ എങ്കിലും ഉണ്ടാവും..കൂടെ..സോഷ്യല്‍ നെറ്റ് വര്‍കുകള്‍ അതിനുള്ള ഉപാധിയായി കൂടി കാണൂ... നമ്മുടെ സഹോദരിമാര്‍ക്ക് അമ്മമാര്‍ക്ക്..ഭാര്യമാര്‍ക്ക് പെണ്മക്കള്‍ക്കു ഒക്കെ ഒരു മുന്‍കരുതല്‍, നിര്‍ദേശം കൊടുക്കുക..ഇനി ആരും ആപത്തില്‍ പെടാതെ രക്ഷപ്പെടട്ടെ..അല്ലാതെ വിദേശങ്ങളിലെ പോലെ പൌരനും സ്വത്തിനും നമ്മുടെ നാട്ടില്‍ ഒരിക്കലും സംരക്ഷണം ലഭിക്കില്ല..
മുമ്പത്തെ പോലെ ഇന്നും പരസ്പരം ആക്രമിക്കുകയാണ് രാഷ്ട്രീയക്കാരന്‍ എന്ന കോമാളി..റെയില്‍വേ പണം നല്‍കണം എന്നും രില്വയുടെ കുറ്റം കൊണ്ടാനിതെന്നും മന്ത്രി പുന്ഗവന്റെ ആരോപണം..വീട്ടുകാരുടെ സംരക്ഷണത്തിന് തിരുവനന്തപുരത്തെ ഡിവിഷണല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ..ഒരു സമരം..വേണേല്‍ ഒരു ബന്ദും ആകാം..ആ അമ്മയുടെ നഷ്ടം നികതാനാവുമോ ഇതിനെതിനെങ്കിലും..അപകടം ആപത്ത് വരാതെ നോക്കണം..അതാണ്‌ വേണ്ടത്..ചെയ്യുന്നുണ്ടോ അത്? ഇല്ലേ ഇല്ല...
സുഗതകുമാരി വനിതാ കമ്മീഷന്‍ അധ്യക്ഷ ആയി ഇരുന്നപ്പോള്‍ ഇതുപോലൊരു സംഭവം ഉണ്ടായി..അന്ന് ട്രെയിനിന്‍റെ പിന്നില്‍ നിന്ന് ലേഡീസ് കമ്പാര്‍ട്ട് മെന്‍റ് നടുവിലേക്ക്‌ മാറ്റി..ഇന്ന്..ഈ സംഭവം നടക്കുമ്പോള്‍ ലേഡീസ് പിന്നില്‍ തന്നെ ആയിരുന്നു..ആദ്യം ഈ കമ്പാര്‍ട്ട് മെന്‍റ് പിന്നില്‍ ആക്കാന്‍ ഉത്തരവിട്ടവന്‍ ഇതു ഉന്നതന്‍ ആണെങ്കിലും നടപടി എടുക്കാന്‍ ആര്‍ജവം കാണിക്കണം..എന്നിട്ടാവട്ടെ വിചാരണ..
ട്രെയിനില്‍ നിന്ന് ആരോ വീണത്‌ കണ്ടു ഒരു ചെറുപ്പക്കാരന്‍ ചങ്ങല വലിക്കാന്‍ ശ്രമിച്ചു..അദ്ദേഹത്തിന് അത് സാധിച്ചില്ല..എങ്കിലും അങ്ങനെ ഒരു തോന്നല്‍ മനസ്സില്‍ ഉണ്ടായതിനു മനുഷ്യത്വം ഉള്ളവര്‍ ഉണ്ടെന്നതിനു തെളിവായി നമുക്ക് വായിക്കാം..അതെ സമയം..അതിനു അനുവദിക്കാതെ..സ്വന്തം താല്പര്യം മാത്രം നോക്കിയ ഒരു പ്രായമുള്ള മനുഷ്യന്‍റെ കാര്യവും പറയുന്നുണ്ട്..ആ കുട്ടി അയാളുടെ മകള്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷെ അയാള്‍ ജീവിച്ചിരിക്കുമായിരുന്നില്ല..സ്വന്തം താല്പര്യം ഉണ്ടാവാം ..പക്ഷെ..ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മള്‍ ഇത്തിരി കൂടി ആര്‍ജവം കാട്ടണം..
ലണ്ടനില്‍ ഈസ്റ്റ്‌ ഹാം എന്ന സ്ഥലത്ത് നിന്ന് അപ്ടന്‍ പാര്‍ക്ക്‌ എന്ന സ്ഥലത്തേക് പോയ ചെറുപ്പക്കാരനായ സായിപ്പ് കുഴഞ്ഞു വീണു ട്രെയിനില്‍..എമര്‍ജന്‍സി ബെല്‍ അടിച്ചു ഒരു യാത്രക്കാരന്‍..ട്രെയിന്‍ അപ്ടന്‍ പാര്‍കില്‍ നിര്‍ത്തി...ഡ്രൈവര്‍ ഓടിയെത്തി..എന്താ സംഭവം എന്നാരാഞ്ഞു..ചെറുപ്പക്കാരന്‍ എഴുന്നേറ്റു..തനിക്ക് കുഴപ്പമില്ല എന്നറിയിച്ചു..എന്നാല്‍ ഡ്രൈവര്‍ പറഞ്ഞ മറുപടി തന്നെ അങ്ങനെ ഒറ്റയ്ക്ക് വിടാന്‍ കഴിയില്ലെന്നാണ്..ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും ഏല്‍പ്പിക്കണം..അല്ലാതെ വണ്ടി ഇവിടെ നിന്ന് എടുക്കാന്‍ ആവില്ല..ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ ആരേലും വരണം..അല്ലേല്‍ അയാളുടെ ബന്ധു വരണം..എങ്കിലേ ട്രെയിന്‍ യാത്ര തുടരൂ..പോകാന്‍ ധൃതി ഉള്ളവര്‍ക്ക് പോകാം സ്റ്റേഷനില്‍ പണം തിരികെ ലഭിക്കും എന്നൊക്കെ ആയിരുന്നു അറിയിപ്പുകള്‍..പിന്നീട് ഒരു ഉദ്യോഗസ്ഥന്‍ വന്നു ചെറുപ്പക്കാരനെ അയാള്‍ വശം ഏല്‍പ്പിച്ചു ട്രെയിന്‍ യാത്ര തുടര്‍ന്നു..ഇത്രേം ഹൈ ടെക്ക് ആകണ്ട..മനുഷ്യത്വം കാട്ടി കൂടെ?സംരക്ഷണം നല്‍കി കൂടെ?
നമ്മുടെ എക്സ്പ്രസ്സ്‌ ട്രെയിനില്‍ നാലും അഞ്ചും പോലീസ് കാരന്മാര്‍ ഒന്നിച്ചു നടന്നു നീങ്ങുന്നത്‌ കാണാം..അവര്‍ക്ക് ഇതൊരു ഉലാത്തല്‍..സമയം കൊല്ലി..നേരെ മറിച് ഒരു കമ്പാര്‍ട്ട് മെന്റില്‍ ഒരാള്‍ എന്നായാല്‍ അല്പം ഭയക്കും കള്ളന്മാര്‍..
ഇനിയെങ്കിലും ഈ വനരോദനം കേള്‍ക്കൂ..നിയമങ്ങള്‍ ഉണ്ടാവേണ്ടത് പൌരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനാവണം..അവന്‍ നല്‍കുന്ന ടാക്സിന്റെ ഒരു വീതം ഉപയോഗിക്കരുതോ അതിനായി..ആവശ്യങ്ങള്‍ നേടാനായി അവന്‍ തെരുവില്‍ ഇറങ്ങേണ്ടി വരുന്നത് കൂടുതല്‍ ഭവിഷ്യത്ത് ഉണ്ടാക്കുകയെ ഉള്ളു..
കണ്ണുള്ളവര്‍ കാണട്ടെ..ചെവിയുള്ളവര്‍ കേള്‍ക്കട്ടെ..നമുക്ക് നമ്മുടെ വീട്ടുകാരെ സംരക്ഷിക്കാം..സുഹൃത്തുക്കളെയും..

No comments:

Post a Comment