തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഏതാണ്ട് പൂർത്തിയായതോടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണത്തിലേക്ക് കടന്ന് സർക്കാരും അദാനി ഗ്രൂപ്പും. രണ്ടും മൂന്നും ഘട്ടങ്ങളാണ് പൂർത്തിയാകാനുള്ളത്. ഇതിന്റെ ആദ്യഘട്ടമായ പബ്ലിക് ഹിയറിംഗ് ഇന്നലെ പൂർത്തിയായി. പാരിസ്ഥിതികാനുമതി ലഭ്യമാക്കാനുള്ള നടപടികളാണ് ഇനിയുള്ളത്. വിഴിഞ്ഞം, കോട്ടുകാൽ പ്രദേശത്താണ് പോർട്ട് മാസ്റ്റർ പ്ലാനിലുള്ളത്.
ആദ്യഘട്ടത്തേതിൽ നിന്നു വിഭിന്നമായി രണ്ടും മൂന്നും ഘട്ടം നിർമാണം വിഴിഞ്ഞം മുതൽ പൊഴിയൂർ വരെ തീരദേശത്ത് പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന ആശങ്ക പബ്ലിക് ഹിയറിംഗിൽ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കസ്റ്റംസിന്റെ പോർട്ട് പദവി കിട്ടിയതോടെ വിഴിഞ്ഞം തുറമുഖത്ത് ഇനി കയറ്റിറക്കുമതി നടത്താനാവും.
അടുത്ത
മാസത്തോടെ ട്രയൽ റണ്ണും ഓണക്കാലത്ത് ഉദ്ഘാടനവും നടത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
അതേസമയം പോർട്ടിലെത്തുന്ന കണ്ടെയ്‌നറുകൾ ദേശീയ പാതയിലേക്ക് എത്തിച്ച് കൊണ്ടുപോകണമെങ്കിൽ അവിടേക്കുള്ള റോഡ് പണി പൂർത്തിയാകേണ്ട
തുണ്ട്. ഇതിൽ ഇപ്പോഴും കാര്യമായ പുരോഗതിയില്ല.
അതിനിടെ തുരങ്ക റെയിൽ പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിർമാണവും എന്നു തുടങ്ങാനാവുമെന്ന പ്രശ്‌നവും നിലനിൽക്കുന്നുണ്ട്.
എന്നാൽ റെയിൽ-റോഡ് മാർഗം കണ്ടെയ്‌നർ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടാവില്ലെന്ന് പോർട്ട് അധികൃതർ പറയുന്നു.
കപ്പലുകളിൽ എത്തുന്ന കണ്ടെയ്‌നറുകൾ മറ്റൊരു കപ്പലിലേക്ക് മാറ്റുന്നതിലൂടെ കടൽമാർഗം ചരക്ക് കടത്താനാകുമെന്നുമാണ് വിശദീകരണം.
കണ്ടെയിനറുകൾ കരയിലേക്ക് മാറ്റിയശേഷം മറ്റൊരു കപ്പലിലേക്ക് മാറ്റി കൊണ്ടുപോകുന്നത് റോഡിലൂടെയും റെയിൽവേയിലൂടെയും കൊണ്ടുപോകുന്നതിലെ വൻ ചെലവും കുറയ്ക്കാൻ സാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നാവിക സേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ നടത്തുന്ന കപ്പൽ ഇവിടെയെത്തിയിരുന്നു. ഇതോടെ തന്ത്രപ്രധാനമായ തുറമുഖമായി വിഴിഞ്ഞം മാറുന്നതോടെ വലിയ യുദ്ധക്കപ്പലുകൾക്കും സർവേ കപ്പലിന്റെ നിർദേശങ്ങളനുസരിച്ച് തുറമുഖത്ത് അടുക്കാനാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ