2011, ഡിസംബർ 13, ചൊവ്വാഴ്ച
തന്ത്രിയെ പോരാഞ്ഞിട്ടിനി ചെറുമകനെകൂടി സഹിക്കണോ?
തന്ത്രി കുടുംബത്തില്‍ നിന്നാണെന്നു പറഞ്ഞാല്‍ പുണ്യാഹം വേണ്ടന്നാണോ അര്‍ഥം? ശബരിമല തന്ത്രി കണ്ടരരു മഹേശ്വരരുടെ ചെറുമകന്‍ രാഹുല്‍ ഈശ്വര്‍ തപ്പിപ്പിടിച്ചു ശബരിമലയിലുമെത്തി..ശ്രീകോവിലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു. അതിനു അയാള്‍ ചോടിച്ച്ചിട്ടു കാര്യം ഇല്ല..അവിടെ തൊഴാന്‍ വരുന്ന ഏതെങ്കിലും ഒരു ഭക്തന്റെ ഏഴയലത്ത് നില്‍ക്കാനുള്ള ആര്‍ജവം ഇല്ല അയാള്‍ക്ക്..എന്താണ് അയാള്‍ കരുതിയത്. തന്ത്രി കുടുംബത്തില്‍ പിറന്നത് കൊണ്ടു തോന്നിയവനോക്കെ ശബരിമലയില്‍ കയറാന്‍ കഴിയുമോ? എന്ത് തോന്നിയവാസവും ചെയ്തിട്ട് നേരെ വന്നു കയറാന്‍ പറ്റുന്നതാനെന്നോ ശബരിമല ശ്രീകോവില്‍?അയാളെ പ്രോസികൂട്ട് ചെയ്യുകയാണ് വേണ്ടിയിരുന്നത്..എങ്കിലും ദേവസ്വംകാര്‍ ചെയ്തത് നന്നായി..അയ്യപ്പനെ കണ്‍ നിറയെ കണ്ടു കൊതി തീരാന്‍ കാത്തു നിന്ന അയ്യപ്പന്‍മാരുടെ നേരെ പൃഷ്ടം കാട്ടി കയറി പോകാന്‍ അയാളെ അനുവദിച്ചില്ലല്ലോ. അങ്ങനെ എങ്കിലും ഒരു നല്ല കാര്യം ചെയ്തു.
തന്ത്രി കണ്ടരരു മോഹനര് ചെയ്ത കൃത്യങ്ങള്‍ എല്ലാവര്ക്കും അറിവുള്ളതാണ്. ഇന്നത്തെ തന്ത്രി അതില്‍ ഖേദിക്കുന്നുമുണ്ടാകും. എന്നിട്ടും ഈ ചെറുമകന് ശബരിമലയിലെ ശ്രീകോവിലില്‍ കയറി തോഴുതെന്കിലെ ദൈവ സ്നേഹം പൂര്‍ത്തിയാകൂ എന്നാണോ?അതോ ശ്രീകോവില്‍ കയറല്‍ ഒരു ശീലമായിപോയത് കൊണ്ടാണോ ? അയാള്‍ ഒന്ന് മനസ്സിലാക്കുന്നത് നന്ന്. ശബരിമല കണ്ടവന്റെ കുടുംബ സ്വത്തൊന്നും അല്ല. ഇവിടുത്തെ പാവങ്ങളായ ദൈവ ഭക്തര്‍ ആരാധിക്കുന്ന പുണ്യ പീഠം തന്നെയാണത്. വിശ്വാസിയും വിശ്വാസമില്ലാത്തവനും എന്നുവേണ്ട കണ്ടവനെല്ലാം കയ്യിട്ടു വാരുന്നു എന്നത് കണ്ടില്ലെന്നു നടിക്കാനേ ഈ പാവങ്ങള്‍ക്ക് കഴിയുന്നുള്ളൂ.അതിനിടയില്‍ കയറി വീണ്ടും അവന്‍റെ ക്ഷമ പരീക്ഷിച്ചാലുണ്ടല്ലോ അതൊന്നും എല്ലാ കാലത്തും സഹിക്കുമെന്ന് കരുതരുത്..ആരും..
പ്രതി വര്‍ഷം കോടി കണക്കിന് പണമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ഇവിടെ നിന്ന് ഒഴുകുന്നത്..ഭക്തന്മാര്‍ക്ക് നേരെ ചൊവ്വേ പോയി തൊഴാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നവിടെ..നിയമപാലകനും അതുണ്ടാക്കുന്നവനും അതിന്‍റെ പാലകനെന്നു സ്വയം അഹങ്കരിക്കുന്നവന്മാരും എല്ലാം കൂടി ചേര്‍ന്നു ഭക്തരെ അവിടെനിന്നു ആട്ടി പുറത്താക്കി കൊണ്ടിരിക്കുകയാനിന്നു..ഇന്ന് (അതായത് 2011 december 13 ) പമ്പ വരെ ക്യു നില്‍ക്കേണ്ടി വന്നിരിക്കുന്നു ഭക്ത്തര്‍ക്ക്. ഇതിനൊക്കെ കാരണം ഏതു ഭരണ അധികാരിയാനെകിലും ഏതു കോടതി ആണെങ്കിലും അസഹനീയം തന്നെ. നിയമ ഉണ്ടാക്കുന്നവനും നടപ്പില്‍ വരുത്തുന്നു എന്ന് ഭാവിക്കുന്നവനും അതിന്‍റെ സംരക്ഷകരെന്ന് സ്വയം ഞെളിയുന്നവനും പോകുക അവിടേക്ക്..ഒരിക്കലും ചുറ്റും മനുഷ്യ മതില്‍ ഉണ്ടാക്കിക്കൊണ്ടാകരുത് നിങ്ങളുടെ പോക്ക്..സാധാരണക്കാരനായി..എന്നിട്ട് നിങ്ങള്‍ കൊണ്ടുവന്ന പരിഷ്ക്കാരത്തിന്റെ കുറ്റം സ്വയം അനുഭവിച്ചറിയൂ..അല്ലാതെ എന്ത് തോന്നിയ വാസവും നിയമം എന്ന വ്യാജേന സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കുന്ന ഈ കൂപ മണ്ടൂക ശീലം ഉണ്ടല്ലോ അത് വലിച്ചെറിയാന്‍ സമയമായിരിക്കുന്നു..
പൊട്ടിയൊലിക്കുന്ന കക്കൂസുകളും മലം നാറുന്ന റോഡുകളും വൃണം ഈച്ചയാര്‍ക്കുന്ന കന്നു കാലികളും ചാട്ടവാര്‍ അടിയേറ്റു പുളയുമ്പോഴും ഭക്തന് നല്‍കാനുള്ള ശര്‍ക്കരയും തേങ്ങയും മറ്റും താങ്ങി മല ചവിട്ടുന്ന കഴുതകളും ഇവിടെ ഉണ്ടെന്നു അറിയുക..ഇത് ഇന്നത്തെ മാത്രം സംഭവം അല്ല..രാഷ്ട്രീയക്കാരന്‍ എന്ന് ശബരിമലയില കയറി പറ്റിയോ അന്ന് മുതല്‍ ഉള്ള ശീലമാണ്..കണ്ടു അറപ്പ് തീര്‍ന്നിരിക്കുന്നു ഇവിടെ വരുന്ന ഓരോ ഭക്തനും..മലയാളികള്‍ അവിടെ ഒരു രൂപ പോലും ഇടാരില്ലെന്നു ആരോ എഴുതി കണ്ടു..എന്തിനിടണം?വൃതം നോറ്റ് മല ചവിട്ടി നെയ്യും കര്‍പ്പൂരവും തേങ്ങയും അവലും മലരും ഒക്കെ സമര്‍പ്പിച്ചു അയ്യപ്പന്‍റെ പാദാരവിന്ദങ്ങള്‍ ഒരു മിന്നായം പോലെ കണ്ടു കൊതി തീര്‍ക്കുക..അത് മാത്രം മതി..കണ്ടവന് കയ്യിട്ടു വാരാനായി എന്തിന് നാം പണം നല്‍കണം അവിടെ?
ശബരിമല തമിഴ്നാടിനു നല്‍കികൂടെ ഈ സര്‍ക്കാരിന്?അവര്‍ അത് സംരക്ഷിക്കുന്നത് കണ്ടെങ്കിലും ഇവിടുത്തെ ഭക്തന് സായൂജ്യം നെടാമായിരുന്നില്ലേ?മുല്ലപ്പെരിയാര്‍ പ്രശ്നം അങ്ങനെ പരിഹരിക്കാമോ എന്ന് നോക്കാമല്ലോ..നമുക്ക് അല്ലലില്ലാതെ മല ചവിട്ടുകയും ചെയ്യാം..മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും ലക്ഷക്കണക്കായി ഭക്തര്‍ ദര്‍ശനം നടത്തുന്ന സ്ഥലം ആണ് തിരുപ്പതി..അവിടെ ഒന്ന് പോകണം നിയമം ഉണ്ടാക്കുന്നവനും അത് വ്യാഖ്യാനിക്കുന്നവനും..എന്നിട്ട് പറ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന്..വിഡ്ഢികള്‍ എന്നാരെങ്കിലും വിളിച്ചാല്‍ തുറുങ്കില്‍ അടച്ചു കളയും എന്ന് ഭീഷനിപ്പെടുത്തുന്നതല്ല ആര്‍ജവം..പാവപ്പെട്ടവന്‍റെ ആവശ്യങ്ങള്‍ നിറവേറ്റപെടുമ്പോഴാണ് അധികാര വര്‍ഗങ്ങള്‍ അന്ഗീകരിക്കപ്പെടുന്നത് ..അല്ലാതെ രാഹുലിനെ പോലെ ഭക്ത്തന്റെ നെഞ്ഞത്ത് കേറി നിരങ്ങുമ്പോള്‍ അല്ല..
2011, നവംബർ 10, വ്യാഴാഴ്‌ച
പരാക്രമം കൃഷ്ണനോടും രാധയോടും അല്ല വേണ്ടൂ..
ഒരു സന്തോഷ് പണ്ഡിറ്റും സിനിമയും കുറെ ഗാനങ്ങളും ആയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി ചര്‍ച്ചയില്‍ വന്നത്, അത് ടീവീയില്‍ ആയാലും മറ്റു ചര്‍ച്ചകളില്‍ ആയാലും. ഈ മനുഷ്യനോടും സിനിമയോടും ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ആരോഗ്യകരമല്ല, ഒരിക്കലും. എന്തുകൊടാണ് മലയാള സിനിമയില്‍ ഇത്രയേറെ വിമര്‍ശനങ്ങളുമായി ഒരു ചിത്രം പ്രത്യക്ഷപ്പെട്ടത് എന്ന് അവര്‍ ചിന്തിക്കുന്നില്ല. അത് ഒരു പ്രേരക ശക്തിയെ ആകുന്നില്ല. പകരം ഒരു ചെറുപ്പക്കാരന്റെ പുതിയ സംരംഭത്തെ മുളയിലെ നുള്ളിക്കളയാന്‍ ആണ് ശ്രമം നടന്നത്, നടക്കുന്നത്. അത് എല്ലാ ഭാഗത്തുനിന്നും ഉണ്ടുതാനും. ഒരുവേള, അയാളെ പൊക്കിക്കൊണ്ട് നടന്ന ചാനലുകാര്‍ പോലും ഇന്ന് അയാളോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത് എന്നതാണ് വിചിത്രം.
ഇവിടെ സന്തോഷ് നല്ലതാണോ സിനിമ നല്ലതാണോ എന്നതല്ല ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നാല് പ്രഗല്ഭന്മാരെ കൂടെ കൂട്ടി, തട്ടി മെനഞ്ഞുണ്ടാക്കി, മീഡിയകളില്‍ അന്തം വിട്ടു പരസ്യങ്ങളും നല്‍കി പടച്ചു വിടുന്ന ഏത് കോപ്രായവും സിനിമ എന്ന പേരില്‍ കാഴ്ചക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണ് ഇന്ന്. ആരു പറഞ്ഞു കാണാന്‍ എന്ന ചോദ്യമായിരിക്കും വിമര്ശിക്കുന്നവര്‍ക്കുള്ള മറുപടി. ഇത്തരം സിനിമകള്‍ എട്ടു നിലയില്‍ പൊട്ടിയിട്ടു പരിതപിക്കുന്ന പിന്നണിക്കാരുടെ എണ്ണം പെരുകുകയാണിപ്പോള്‍... ശക്തമായ പ്രമേയങ്ങളുമായി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ തകര്‍ത്തു പണം വാരുമ്പോള്‍ അതിനെ നേരിടാന്‍ ഇന്ന് മലയാള സിനിമയ്ക്കു പേരിനു ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥ. സംഘടനകള്‍ കൂടിയതുകൊണ്ട് സമരത്തിന് ഒരു പഞ്ഞവുമില്ലതാനും. ഒടുവില്‍ അഷ്ടിക്കു വകയില്ലാതെ നെട്ടോട്ടം ഓടുകയാണ് ഒരു പിടി അരിക്ക് വേണ്ടി ലൈറ്റ് പിടിക്കുന്ന ചെക്കന്‍ പോലും.
ആരാണിവിടുത്തെ രാജാക്കന്മാര്‍? ആരാണ് മലയാള സിനിമയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്?ഏത് സംഘടനയാണ് അതിനു പിന്നില്‍? എന്തിന് വേണ്ടി?കെടി കെട്ടിയ വന്‍പന്മാര്‍ ഉണ്ടല്ലോ പലരും ഇവിടെ. അവരില്‍ ഒരുത്തന്പോലും ഇന്നത്തെ മലയാള സിനിമയുടെ ദുര്‍ഗതി നേരിടാന്‍ ഒരു പാഴ് ശ്രമം എങ്കിലും നടത്തിയോ. പേരിനു ഇറങ്ങിയ കൃഷ്ണനും രാധയും എന്ന മലയാള സിനിമ പോലും അവര്‍ക്ക് മുന്നില്‍ അടിയറവു പറയണം എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഒരു ചാനലില്‍ ഒരു സിനിമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഇത്തരം സിനിമകള്‍ ഓടിയാല്‍ ഞങ്ങള്‍ പട്ടിണിയാകും എന്നാണ്. മലയാളിക് മലയാളം സിനിമ പ്രവര്‍ത്തകരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുകയല്ല പണി. കൊട്ടകയില്‍ പോയി സിനിമ കണ്ടിരുന്ന മലയാളികളെ അവിടെനിന്നും പുറത്താക്കിയതിനു ഇന്നത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. റോഡിലൂടെ ബസ് ഓടിച്ചിട്ട് എല്ലാരും അതില്‍ കയറി ലാഭം ഉണ്ടാക്കി കൊടുക്കണം എന്ന് പറയുന്നത് വിരോധാഭാസമാണ്. യാത്രക്കാരന്‍ അവന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചേ അതുപയോഗിക്കൂ. ഒടുവില്‍ ലാഭം ഇല്ലെന്നു പറഞ്ഞു നിര്‍ത്തുന്ന കെ എസ് ആര്‍ ടി സീകാരന്റെ അടവ് വിദ്യ മലയാള സിനിമാക്കാരന്‍ പുറത്തെടുക്കുന്നത് അവനെ പട്ടിണിയിലേക് സ്വയം തള്ളിവിടാനെ ഉപകരിക്കൂ. കള്ള് കുടിക്കാന്‍ വരുന്നവരെങ്കിലും സിനിമ കാണട്ടെ എന്ന രീതിയില്‍ തീയെട്ടരിനോട് ചേര്‍ന്നു ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കിയ നടനായ മന്ത്രിയുടെ പുത്തിയും ചിരിച്ചു തല്ലുക തന്നെ വേണം. (അതിലും വല്ലതും തടയുമായിരിക്കും. അല്ലെങ്കില്‍ കുറെ അക്രമങ്ങള്‍ കൂടുമ്പോള്‍ പോലീസ് മന്ത്രിക്കിട്ടു വെക്കുകയുമാകാം എന്നാവും. കോടതിക്കും വക്കീല്മാര്‍ക്കും പണി കിട്ടുകേം ചെയ്യും. അത്ര തന്നെ).
പെണ്ണിനെ കൂട്ടിക്കൊടുക്കുന്നവനാണ് ഈ സിനിമാക്കാരന്‍ സന്തോഷ് എന്നുപോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത് അയാളുടെ വില ഇടിക്കാന്‍ തന്നെ ആയിരുന്നില്ലേ എന്ന് അയാള്‍ക്കെതിരെ ഉയരുന്ന ഈ കോപ്രായങ്ങള്‍ കാണുമ്പോള്‍ തോന്നുക സ്വാഭാവികം. എന്തുകൊണ്ട് അയാളുടെ ചിത്രങ്ങളിലെ ഒരു പാട്ടുപോലും ചാനല്‍ ദ്രോഹികള്‍ കാണിക്കുന്നില്ല? പറഞ്ഞു പഴകിയ രാഷ്ട്രീയ വൈരാഗ്യങ്ങള്‍ തുണി പൊക്കി ആടുന്നത് ലൈവ് ആയി കാട്ടി സ്വീകരണ മുറികളെ നാറ്റിക്കുകയല്ലേ അവര്‍ ചെയ്യുന്നത്? അത്ര മോശമാണോ ഈ സിനിമയിലെ ഗാനങ്ങള്‍? വിമര്‍ശിക്കുന്നവര്‍ പോലും അതിന്‍റെ ഈണങ്ങള്‍ മൂളുന്നില്ലേ ഓര്‍ക്കാതെ ആണെങ്കിലും?
മാനസിക രോഗി എന്നും ഭീഷണിക്കാരന്‍ എന്നും മണ്ടന്‍ എന്നും ഒക്കെ വിളിച്ച് കൂകി സന്തോഷ് എന്ന സിനിമ വ്യവസായിയെ ആക്ഷേപിക്കുകയല്ല വേണ്ടത്. അതിനെ വെല്ലാന്‍ ആ സിനിമയെ പാടെ പുറത്താക്കാന്‍ നിങ്ങള്‍ മലയാള സിനിമാക്കാര്‍ കച്ച കെട്ടി ഇറങ്ങുകയാണ് വേണ്ടത്. വിമര്‍ശനങ്ങള്‍ കൊണ്ടല്ല, മറിച്ച് ശക്തമായ സിനിമകള്‍ ആകണം കണക്കു പറയേണ്ടത്. നിങ്ങള്‍ സന്തോഷിനെ വിമര്‍ശിച്ചാല്‍ നിങ്ങള്ക്ക് ചെവി തരാന്‍ മലയാളിക്ക് മനസ്സില്ല. അവര്‍ക്കറിയാം എല്ലാവരെയും വിലയിരുത്താന്‍. സിനിമ തീയേറ്ററുകള്‍ നിറഞ്ഞെന്നും ഭയങ്കര കളക്ഷന്‍ ആയിരുന്നെന്നും എവിടെയും കേട്ടില്ല. എങ്കിലും നെഗറ്റീവ് പബ്ലിസിടി കിട്ടിയ ഈ സിനിമക്കും അതിന്‍റെ സംവിധായകനും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയുന്ന ഒട്ടുമിക്ക ചെറുപ്പക്കാരെയും തീയെറ്ററിലെക്ക് ആകര്‍ഷിക്കാന്‍ ആയി. ഒരു തെറി വിളിക്കാനോ കൂകാനോ എന്ന പേരില്‍ ആണ് കയറിയതെന്ന് ഒരു അഭിനവ പ്രേക്ഷകന്‍ വിലയിരുത്തുന്നു. എങ്കിലും അവര്‍ സിനിമക്ക് കേറി. ഇത് സന്തോഷിന്‍റെ വിജയം തന്നെയാണ്. അയാള്‍ പറയും പോലെ അഞ്ചു ലക്ഷം രൂപക്ക് സിനിമ പിടിച്ച തീയെറ്ററില്‍ എത്തിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ? സൂപ്പര്‍ സ്റ്റാറിന്റെ ഇന്നത്തെ ചാര്‍ജ് കൊണ്ടു ഒരു പക്ഷെ പെട്രോളിന്‍റെ നികുതി വര്‍ധന വരെ ഒഴിവാക്കാം എന്നതാണ് സ്ഥിതി.
അഞ്ഞൂറിലേറെ പുതുമുഖങ്ങളെ ഇന്റര്‍വ്യൂ ചെയ്തു എന്ന് സന്തോഷ് പറയുന്നു. എല്ലാവരും പുതുമുഖങ്ങള്‍ തന്നെ, ആ സിനിമയില്‍. മലയാളത്തില്‍ ഇന്ന് എത്ര സിനിമകള്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നുണ്ട്. പുതുമുഖങ്ങളെ ആവശ്യം ഉണ്ടെന്നു പറഞ്ഞു പരസ്യം കൊടുത്തു പണം തട്ടുന്ന ഒത്തിരി സിനിമാക്കാരെ നേരിട്ടറിയാം. (അബദ്ധത്തില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടുന്നവരെയും പിടിപാടുകളുടെയും ബന്ധങ്ങളുടെയും പുറത്ത് റോള്‍ തരപ്പെടുത്തുന്നവരെയും മാറ്റി നിര്‍ത്താം.)
ഇടതു സഹയാത്രികനായ ഒരു സംവിധായകന്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് ക്ഷണിച്ചു കൊച്ചിയിലെ സ്റെടിയത്തിനടുത്ത് ഒരു കട മുറിയില്‍ 250 രൂപ ഫീസ് വച്ചു ഇന്റര്‍വ്യൂ നടത്തി അവരുടെ മുഖം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത സംഭവവും കൊല്ലത്തെ ഒരു പ്രസിദ്ധമായ ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി ഒരിക്കല്‍ രതി ചിത്രങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ട സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും തിരുവനതപുരത്ത് സ്ടാച്ചുവിനു അടുത്ത ഹോട്ടലില്‍ ഇന്റര്‍വ്യൂ നടത്തി കള്ളടി വീരനായ സംവിധായകന്‍ പണം ഉണ്ടാക്കിയ സംഭവവും ഇവിടെ ചേര്‍ത്തു വായിക്കണം. അന്ന് ഒക്കെയും ഇന്റര്‍വ്യൂ ചെയ്യപ്പെട്ട ആര്‍ക്കും റോള്‍ നല്‍കാതെ ഇവരുടെ സിനിമകള്‍ വെള്ളിത്തിരയിലെത്തി. എല്ലാത്തിലും വീര ശൂര പരാക്രമികളായ പ്രമുഖ മലയാള നടന്മാര്‍ നായകന്മാര്‍ ആയി. കലയെയും സിനിമയെയും സ്നേഹിച്ചു പണം മുടക്കി ഇന്ടെര്വിഎവ്വിനു പോയ കാസര്ഗോട്ടുകാരനും കണ്ണൂര് കാരനും കോഴിക്കോട് കാരനും ഒക്കെ ഇതിന്റെ കയ്പ് അനുഭവിച്ചു. അവര്‍ക്ക് അവസരം കൊടുക്കണമെന്നോ കൊടുക്കാഞ്ഞതിനെ വിമര്‍ശിക്കുകയോ അല്ല. പുതുമുഖങ്ങളെ കണ്ടില്ലെന്നു നടിച്ചു സിനിമ ഇറക്കാന്‍ ഈ വക്ര ബുദ്ധികള്‍ തയ്യാറായ കഥ പറഞ്ഞെന്നു മാത്രം. അവന്മാരുടെ സിനിമകള്‍ അവഗണിക്കപ്പെടുക തന്നെ വേണം. ഇത് ഒരു വശം മാത്രമാണ്.
കോഴിക്കോട് പെരുവന്നാമൂഴിയില്‍ ജനിച്ചു ചെലന്നുരില്‍ വളര്‍ന്ന സന്തോഷിനെ അവിടത്തുകാര്‍ പോലും പിന്താങ്കുമോ എന്ന് അറിയില്ല. എങ്കിലും അയാള്‍ പറയും പോലെ വസ്തു വിറ്റു സിനിമ പിടിച്ചെങ്കില്‍ അയാള്‍ വിജയിക്കണം. നഷ്ടമുണ്ടാകരുത്, സിനിമാക്കാര്‍ പറയുന്നതുപോലെ. സിനിമയുടെ പിന്നണി പ്രവര്‍ത്തനം ക്യാമറ ഒഴിച്ച് മുഴുവന്‍ കൈകാര്യം ചെയ്ത ഇയാള്‍ കുറഞ്ഞ പുള്ളിയോന്നുമല്ല. കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ സന്തോഷ് അവതരിപ്പിച്ച ജോണ്‍ എന്ന കഥാപാത്രം ആരുടേയും മനസ്സില്‍ തറയ്ക്കുക ഇല്ലായിരിക്കാം. എങ്കിലും അയാളുടെ ആര്‍ജവത്തെ കണ്ടില്ലെന്നു നടിക്കരുത്.
ചങ്കൂറ്റവും തൊലിക്ക് അപാര കട്ടിയുമുള്ള സന്തോഷ് യു ടുബില്‍ ഇടുന്ന ഓരോ ഗാനത്തിനും എത്ര കാഴ്ചക്കാര്‍ ആണുള്ളത്? പണ്ട് സില്‍സില എന്ന ഗാനം യു ടുബില്‍ ഇട്ട ഹരിശങ്കര്‍ എന്ന നിര്‍മാതാവ് കം നടനും ചെറുപ്പക്കാരുടെ കണ്ണില്‍ കരടായിരുന്നു. ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായിയിലെ ജിതുവിനെയും കാളിദാസന്‍ കവിത എഴുതുകയാണ് എന്ന സിനിമയിലെ ഒരു പക്ഷെ കാളിദാസനെയും ഇനി മലയാളി മക്കള്‍ കാണേണ്ടി വരും. ഇനി ഉള്ള സിനിമകളിലൂടെ സന്തോഷ് പെര്ഫെക്ഷനിലേക്ക് നടന്നു തുടങ്ങിയാല്‍ മലയാള സിനിമ മറ്റൊരു വഴിത്തിരിവിലെത്തും. ജനപ്രിയ പ്രമേയങ്ങളും ശക്തമായ കഥാഗതിയുമായി സിനിമാക്കാര്‍ സട കുടഞ്ഞെഴുന്നെല്‍ക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
2011, ജൂലൈ 25, തിങ്കളാഴ്‌ച
രമ്യ നംബീശന്റെ ചുംബനം
2011, ജൂലൈ 15, വെള്ളിയാഴ്‌ച
നാണമില്ലല്ലോ നിങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ ?
ഭീകരതക്കെതിരെ ആഞ്ഞടിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്..ഇദ്ദേഹം കഴിഞ്ഞ തവണ സ്ഫോടനം ഉണ്ടായപ്പോഴും ഇത് തന്നെ ച്ശര്‍ദിച്ചു.
2011, ജൂലൈ 14, വ്യാഴാഴ്‌ച
പ്രതികരിക്കണം..ശക്തമായി..
മുംബൈയില്‍ വീണ്ടും സ്ഫോടനങ്ങള്‍..21 മരണം..ഇവിടെ ആര്‍ക്കാണ് നഷ്ടങ്ങളുടെ കണക്കുകള്‍ പറയാനുണ്ടാവുക..കാലങ്ങളായി നമ്മള്‍ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ അനുഭവിക്കുന്നത് ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത അവസ്ഥയല്ലേ? നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും 2006 ജൂലായില്‍ മുംബയില്‍ ഉണ്ടായ ബോംബ് സ്ഫോടനങ്ങള്‍. തീവ്രവാദികള്‍ തുടര്‍ന്നു വരുന്ന ഒരു രീതിയാണ് ബോംബ് സ്ഫോടന വാര്ഷികത്തിനോ അതിനടുത്ത ദിനങ്ങളിലോ സ്ഫോടനങ്ങള്‍ നടത്തുക എന്നത്. അന്ന് ട്രെയിനില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 181 പേര്‍ മരിച്ചു. അഞ്ച് വര്‍ഷത്തിനു ശേഷം ഇന്നലെ നടന്ന സ്ഫോടനങ്ങളില്‍ 21 നിരപരാധികളാണ് കൊലചെയ്യപ്പെട്ടത്. ആര്‍ക്കുവേണ്ടി ആരാണ് കൊല ചെയ്യുന്നത് എന്നതില്‍ കാര്യം ഇല്ല. കാരണം ആര്‍ക്കും ആര്‍ക്കെതിരെയും കേസ് കൊടുക്കാം എന്ന് വക്കീല്‍ പറയും പോലെ ആര്‍ക്കും ആരെയും കൊല്ലാം. നാട്ടാരുടെ രക്ഷ നിക്ഷിപ്തമായിരിക്കുന്ന സര്‍ക്കാരുകള്‍ എന്താണ് ചെയ്യുന്നത്? സുരക്ഷ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്? ധീരന്മാരായ മൂന്നു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു കസബിന്റെ മുംബൈ ആക്രമണത്തില്‍. അന്ന് ജനങ്ങള്‍ പറഞ്ഞു ഒരു രാഷ്ട്രീയക്കാരനും സഹതപിക്കാന്‍ ഈ വഴി വരണ്ട എന്ന്. എങ്കിലും ഈ രാജ്യത്ത് ജീവിക്കാന്‍ അവന്‍റെ പിന്‍ബലം വേണം. ദയനീയ സ്ഥിതി. നല്ലവരായ ചുരുക്കം ചില രാഷ്ട്രീയക്കാര്‍ക്ക് പോലും പേര് ദോഷം ഉണ്ടാക്കുന്ന രീതിയില്‍ ചില ദുഷ്ട ശക്തികള്‍ പ്രതിലോമ ശക്തികളെ പിന്‍തുണ നല്‍കുന്നില്ലേ ? പാര്‍ട്ടികള്‍ക് അറിയാത്ത കാര്യം അല്ല അത്. രാജിവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ഏതേലും പാര്‍ട്ടിക്കാരന്‍ കുടുങ്ങ്യോ? പച്ച പരമാര്ധം എല്ലാര്ക്കും അറിയാം എങ്കിലും ഒന്നും സാധിക്കുന്നില്ല.. അന്നത്തെ ഭരണ വര്‍ഗം ശിവരശനെ പിടിക്കാന്‍ പോലും സമ്മതിച്ചില്ല. പുരുളിയയില്‍ ആയുധം ഇറക്കിയ വിമാനത്തിന്റെ പൈലടിനെ പിടിച്ചെങ്കിലും രായ്ക് രാമാനം ഡല്‍ഹിയില്‍ ഒരു എം പിയുടെ അടുത്ത് എത്തിച് അന്നത്തെ സി ബി ഐ ദയരക്ടരുടെ സാന്നിധ്യത്തില്‍ രക്ഷപ്പെടുത്തിയതായി കണ്ടെത്തിയിരിക്കുന്നു. തജ്മഹല്‍ ഹോട്ടല്‍ ആക്രമണത്തിന് ശേഷം ഒരു സംഘം പത്ര പ്രവര്‍ത്തകര്‍ ഭീകരന്മാര്‍ വന്ന വഴിയില്‍ പരീക്ഷ്നാര്ധം സംശയം ജനിപ്പിക്കും വിധം യാത്ര ചെയ്തു നോക്കി..പോലീസ് പിടികൂടുമോ എന്നതായിരുന്നു അന്വേഷണം..പണത്തിന്റെ കട്ടി കൂട്ടിയപ്പം സെകുരിടിക്കാരന്‍ കാത്ത്തിവിട്ടു..കഷ്ടം..ഇങ്ങനെ നടന്നില്ലെന്കിലെ അദ്ഭുതമുള്ളൂ. ഇന്നും സംരക്ഷണം ഇല്ലാത്ത അവസ്ഥ തന്നെയെന്നു ഇത് വെളിപ്പെടുത്തുന്നു..
2011, ജൂൺ 7, ചൊവ്വാഴ്ച
Ramdev has clarified that he has no political ambitions and is not interested in starting a political party, but feels it's his obligatory duty to reform social and political ambiguities apart from popularising yoga and thus strengthen the country.For changing governance policies, he has initiated a movement named Bharat Swabhiman. Below are his demands:
- 100% voting
- 100% nationalist thought,
- 100% boycott of foreign companies and adoption of swadeshi,
- 100% unification of the people of the nation and
- 100% yoga-oriented nation
- Withdrawal and demonetizing of Rs. 500 and Rs. 1000 currency notes - so as to avoid misuse of unaccounted money and quick arrest of the entire locally circulated black money, bribing, and fake note traffic.
- Agree to and accept the U.N. Convention against Corruption – pending since 2006.
- Death penalty provision for the corrupt persons in Indian Penal Code.
- Access, monitor and disrupt payment gateway servers enabling corrupt people to manage money in tax havens.
- Scrutinizing accounts of people having credit/debit cards of foreign banks without any foreign work/relation.
- Disabling operations of any bank from a tax haven country
Land Acquistion:
1. No Agriculture Land should be acquired for non-agri purposes
2. No Land should be acquired without the permission of the Grama Sabhas
GM and Seeds:
3. A 10-year moratorium on Bt-Brinjal and all field trials and commercial release of all GM crops
4. Price regulation on Seeds
5. Every district to have a Community Controlled Seed Centre with a gene bank for traditional seeds
Pesticides:
6. A ban on all the 67 pesticides that have been banned in other countries but still used in India.
Sustainable Agriculture:
7. 12th Five Year Plan to have 25% of total agriculture area brought under Non-Pesticidal Management as in the CMSA in Andhra Pradesh (the NPM has been repeated in 3 places in the demand annexes)
8. A Land Conservation fund for farmers to the tune of Rs. 5000 crore to be allocated each year
Other farmers issues:
9. A Farmers Income Commission to be setup and income guaranteed to the farmer through a Farmers Income Guarantee Act (FIGA)
10. MSP to incorporate the farmers contribution as a Skilled Labour and not as General Labour and the MSP be calculated after fixing at 50% higher that the C2 Cost.
11. 24-hr water and electricity supply to be given to farmers
12. Community grain banks in every panchayath
ഈ സമരം വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതില്‍ ഞാനും യോജിക്കുന്നു,
ബാബാ രാംദേവിന്റെയും ലക്ഷക്കണക്കിന് അനുയായികളുടെയും നിരാഹാരത്തിന് ഞാനും പിന്തുണ പ്രഖ്യാപിച്ചു.
നിങ്ങളോ
HIGH TIME TO REACT..
See how Lokpal Bill can curb the politicians
1. Existing System
No politician or senior officer ever goes to jail despite huge evidence because Anti Corruption Branch (ACB) and CBI directly come under the government. Before starting investigation or initiating prosecution in any case, they have to take permission from the same bosses, against whom the case has to be investigated.
1. System Proposed by civil society (by the tax payer society)
Lokpal at centre and Lokayukta at state level will be independent bodies. ACB and CBI will be merged into these bodies. They will have power to initiate investigations and prosecution against any officer or politician without needing anyone’s permission. Investigation should be completed within 1 year and trial to get over in next 1 year. Within two years, the corrupt should go to jail.
2. Existing System
No corrupt officer is dismissed from the job because Central Vigilance Commission, which is supposed to dismiss corrupt officers, is only an advisory body. Whenever it advises government to dismiss any senior corrupt officer, its advice is never implemented.
2. System Proposed by civil society (by the tax payer society)
Lokpal and Lokayukta will have complete powers to order dismissal of a corrupt officer. CVC and all departmental vigilance will be merged into Lokpal and state vigilance will be merged into Lokayukta.
3. Existing System
No action is taken against corrupt judgesbecause permission is required from the Chief Justice of India to even register an FIR against corrupt judges.
3. System Proposed by civil society (by the tax payer society)
Lokpal & Lokayukta shall have powers to investigate and prosecute any judge without needing anyone’s permission.
4. Existing System
Nowhere to go- People expose corruption but no action is taken on their complaints.
4. System Proposed by civil society (by the tax payer society)
Lokpal & Lokayukta will have to enquire into and hear every complaint.
5. Existing System
There is so much corruption within CBI and vigilance departments. Their functioning is so secret that it encourages corruption within these agencies.
5. System Proposed by civil society (by the tax payer society)
All investigations in Lokpal & Lokayukta shall be transparent. After completion of investigation, all case records shall be open to public. Complaint against any staff of Lokpal & Lokayukta shall be enquired and punishment announced within two months.
6. Existing System
Weak and corrupt people are appointed as heads of anti-corruption agencies.
6. System Proposed by civil society (by the tax payer society)
Politicians will have absolutely no say in selectionsof Chairperson and members of Lokpal & Lokayukta. Selections will take place through a transparent and public participatory process.
7. Existing System
Citizens face harassmentin government offices. Sometimes they are forced to pay bribes. One can only complaint to senior officers. No action is taken on complaints because senior officers also get their cut.
7. System Proposed by civil society (by the tax payer society)
Lokpal & Lokayukta will get public grievances resolved in time bound manner, impose a penalty of Rs 250 per day of delay to be deducted from the salary of guilty officer and award that amount as compensation to the aggrieved citizen.
8. Existing System
Nothing in law to recover ill gotten wealth. A corrupt person can come out of jail and enjoy that money.
8. System Proposed by civil society (by the tax payer society)
Loss caused to the government due to corruption will be recovered from all accused.
9. Existing System
Small punishment for corruption-Punishment for corruption is minimum 6 months and maximum 7 years.
9. System Proposed by civil society (by the tax payer society)
Enhanced punishment -The punishment would be minimum 5 years and maximum of life imprisonment.
2011, മേയ് 4, ബുധനാഴ്‌ച
മുപ്പത് ലക്ഷത്തിന്റെ ഗൌണും പതിനൊന്നു ലക്ഷത്തിന്റെ കമ്മലും
2011, ഫെബ്രുവരി 6, ഞായറാഴ്‌ച
പൊഴിക്കാം ഒരിറ്റു കണ്ണീര്‍..
2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച
എന്‍റെ നാടേ നാണിക്കുക..
രക്തം പതഞ്ഞു പൊങ്ങുകയാണ്...നാടിനും നാട്ടാര്‍ക്കും രക്ഷ നല്‍കാത്ത ഭരണ വര്‍ഗ്ഗവും കാക്കിപ്പടയും...കുറെ സര്‍ക്കാര്‍ വറ്റ് പെരുക്കികളും (ക്ഷമിക്കുക നിങ്ങള്‍ നല്ലവനാണെങ്കില്‍). ഒരു പാവം പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ അതി ദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിട്ടില്ലേ? എന്താണ് സംഭവിക്കുന്നത് നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടവര്‍ക്ക് ? തീരാ വ്യഥ തോന്നും ആര്‍ക്കും...ആ കുട്ടിയുടെ വീട്ടുകാര്‍ക്ക് മാത്രമാണോ നഷ്ടം ? കേരള പെണ്‍കൊടിയുടെ ചരിത്ര്യത്തിനു വില പറയാന്‍ അധികാരികളും ഏഴാം കൂലികളും മത്സരിക്കുകയാണോ?
ആളൊഴിഞ്ഞ കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ തെള്ളി റെയില്‍വേ ട്രാക്കില്‍ ഇട്ടു പീഡിപ്പിച്ചു..പ്രതിയെ വടക്കാഞ്ചേരിയില്‍ നിന്ന് പിടിച്ചു..വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഈ സംഭവത്തിന്റെ ഗുരുതരാവസ്ഥ കാണാതെ പോകരുത്..പെണ്ണ് കാണല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക് പോയ 21 കാരിയാണ് ഈ ഹതഭാഗ്യ....ഷോര്‍ണൂര്‍ ഷട്ടില്‍ ട്രെയിനില്‍ തൃശൂരിലേക്ക് പോയതാണ് പെണ്‍കുട്ടി..മള്ളൂര്‍ക്കര സ്റ്റേഷനില്‍ സഹ യാത്രികള്‍ എല്ലാം ഇറങ്ങിയതോടെ തനിച്ചായി.. തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ കയറിയെങ്കിലും അതിലും ആരും ഉണ്ടായിരുന്നില്ല..20 മിനിറ്റ് നേരം ഈ സ്റ്റേഷനില്‍ വണ്ടി പിടിച്ചിട്ടു.വിടുന്ന സമയം ഒരുത്തന്‍ ആ കമ്പാര്‍ട്ട് മെന്റില്‍ ചാടി കയറുന്നത് തൊട്ടടുത്ത കമ്പാര്‍ട്ട് മെന്റില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ കണ്ടിരുന്നു..പിടിവലിയെ തുടര്‍ന്ന് പെണ്‍കുട്ടി പുറത്തു ചാടി....കൂടെ ചാടിയ അക്രമി അവളെ പീഡിപ്പിച്ചു..ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പറ്റി യാത്രക്കാര്‍ കൊടുത്ത പരാതി പ്രകാരം ഷോര്‍ണൂര്‍ നിന്നും അറിയിച്ചതനുസരിച് ആണത്രേ പോലീസ് പെണ്‍കുട്ടിയെ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്..
നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിക്ക് യാത്ര ചെയ്യാന്‍ കഴിയില്ലേ? അബദ്ധത്തില്‍ ഒറ്റപ്പെടുമ്പോള്‍ അവള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? യാത്രക്കാരന്‍ കണ്ടെന്നു പറയുന്നു..എന്തുകൊണ്ട് അയാള്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയില്ല ? ട്രെയിനില്‍ ഗാര്‍ഡ് വെറുതെ ഉറക്കം തൂങ്ങാന്‍ ആണോ? ആര്‍ പി എഫിനെ പിരിച്ചു വിടുന്നതല്ലേ ഉചിതം?
റെയില്‍വേ പോലീസ്
കടലാസ് പുലിയാണ്..ഈ മണ്ട ശിരോമ്ണികള്‍..തമിഴ്നാട്ടില്‍ ഈ പോലീസിനെ കണ്ടു പഠിക്കണം..പാട്ടുപാടാനും തൂത്ത് തൊടക്കാനും തെണ്ടാനും അവര്‍ അനുവദിക്കില്ല..അവര്‍ സഹായം നല്‍കാനും രക്ഷ നല്‍കാനും തയ്യാറുമാണ്..നമ്മുടെ നാട്ടിലെ പുഴുത് നാറിയ രാഷ്ട്രീയവും..ഒരു പ്രയോജനവും ഇല്ലാത്ത സംഘടനകളും ചേര്‍ന്ന് പണത്തില്‍ മയക്കു മരുന്ന് നല്‍കി ഉറക്കി കിടത്തിയിരിക്കുകയാണ് ഈ പോലീസ് പുലികളെ..സംഭവങ്ങള്‍ ഉണ്ടാവാതെ നോക്കെണ്ടാവര്‍ ഉണ്ടായി കഴിഞ്ഞ് നടപടി എടുത്തിട്ടെന്താ കാര്യം..നമ്മുടെ പെങ്ങളോ അമ്മയോ ഭാര്യയോ ആയിരുന്നെങ്കില്‍ എന്ന് സങ്കല്പിക്കുക..അമര്‍ഷം ഉണ്ടാവും നിങ്ങള്‍ക്ക്..ആയുധം എടുത്തും പോകും..വെറുതെ ഉറക്കം തൂങ്ങികള്‍ ആക്കാതെ എന്തുകൊണ്ട് ഈ പോലീസുകാരെ ഇങ്ങനെ ആളില്ല വണ്ടികളില്‍ ഇട്ടുകൂട?നമ്മുടെ പണം തന്നെയല്ലേ ഇവനൊക്കെ ശമ്പളമായി പറ്റുന്നത്?
സ്ത്രീകളോട്..
കഴിയുന്നതും നിങ്ങള്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ യാത്രകള്‍ ഒഴിവാക്കുക..അത് എവിടെക്കായാലും..
പോകാതെ കഴിയില്ലെങ്കില്‍ മുളകുപൊടി കയ്യില്‍ കരുതുക..
മൊബൈല്‍ ഫോണില്‍ വീട്ടുകാരോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുക..
അടിയന്തര കാള്‍ വിളിക്കാന്‍ സ്പീഡ് ഡയല്‍ സെറ്റ് ചയ്തു വച്ചേക്കുക..
ഒരിടത്തും ഒറ്റക്ക് അകപ്പെടാതെ സൂക്ഷിക്കുക..
ട്രെയിനില്‍ വനിതാ കമ്പാര്‍ട്ട് മെന്റില്‍ കയറാതെ നടുവിലുള്ള കമ്പാര്‍ട്ട് മെന്റില്‍ കയറാന്‍ ശ്രദ്ധിക്കുക..
ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക..
സംശയം തോന്നുന്ന അവസ്ഥയില്‍ 101 വിളിച്ച് പോലീസില്‍ അറിയിക്കുക..
ഇതൊക്കെയേ ഉള്ളു മാര്‍ഗം..നിങ്ങളുടെ ഭര്‍ത്താവോ സഹോദരനോ അച്ഛനോ ഏതേലും രാഷ്ട്രീയ പാര്‍ടിയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവരോട് അഭ്യര്‍ധിക്കുക ഇതിനൊരു മാറ്റം കൊട്ണ്ടുവരാനുള്ള സമര മുഖത്തേക് ഇറങ്ങുവാന്‍ ..അല്ലേല്‍ നമുക്കും ഈ ഗതി ഉണ്ടായിക്കൂടെ എന്ന് ചോദിക്കുക..അവരിലും ഉണരട്ടെ ചേതന..പ്രതികരിക്കട്ടെ ശക്തമായി..
ശിക്ഷ..
നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..തെറ്റ് ചെയ്തവന്‍ ഏത് കുഞ്ഞ് ആയാലും ശിക്ഷ നല്‍കണം..ഈ പ്രതിയുടെ ജനനെദ്രിയം മുറിച്ചു കളയുക തന്നെയാണ് വേണ്ടത്..മരിക്കാന്‍ അനുവദിക്കുകയും അരുത്..