രക്തം പതഞ്ഞു പൊങ്ങുകയാണ്...നാടിനും നാട്ടാര്‍ക്കും രക്ഷ നല്‍കാത്ത ഭരണ വര്‍ഗ്ഗവും കാക്കിപ്പടയും...കുറെ സര്‍ക്കാര്‍ വറ്റ് പെരുക്കികളും (ക്ഷമിക്കുക നിങ്ങള്‍ നല്ലവനാണെങ്കില്‍). ഒരു പാവം പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ അതി ദാരുണമായി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിട്ടില്ലേ? എന്താണ് സംഭവിക്കുന്നത് നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടവര്‍ക്ക് ? തീരാ വ്യഥ തോന്നും ആര്‍ക്കും...ആ കുട്ടിയുടെ വീട്ടുകാര്‍ക്ക് മാത്രമാണോ നഷ്ടം ? കേരള പെണ്‍കൊടിയുടെ ചരിത്ര്യത്തിനു വില പറയാന്‍ അധികാരികളും ഏഴാം കൂലികളും മത്സരിക്കുകയാണോ?
ആളൊഴിഞ്ഞ കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ തെള്ളി റെയില്‍വേ ട്രാക്കില്‍ ഇട്ടു പീഡിപ്പിച്ചു..പ്രതിയെ വടക്കാഞ്ചേരിയില്‍ നിന്ന് പിടിച്ചു..വള്ളത്തോള്‍ നഗര്‍ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഈ സംഭവത്തിന്റെ ഗുരുതരാവസ്ഥ കാണാതെ പോകരുത്..പെണ്ണ് കാണല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക് പോയ 21 കാരിയാണ് ഈ ഹതഭാഗ്യ....ഷോര്‍ണൂര്‍ ഷട്ടില്‍ ട്രെയിനില്‍ തൃശൂരിലേക്ക് പോയതാണ് പെണ്‍കുട്ടി..മള്ളൂര്‍ക്കര സ്റ്റേഷനില്‍ സഹ യാത്രികള്‍ എല്ലാം ഇറങ്ങിയതോടെ തനിച്ചായി.. തുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ കയറിയെങ്കിലും അതിലും ആരും ഉണ്ടായിരുന്നില്ല..20 മിനിറ്റ് നേരം ഈ സ്റ്റേഷനില്‍ വണ്ടി പിടിച്ചിട്ടു.വിടുന്ന സമയം ഒരുത്തന്‍ ആ കമ്പാര്‍ട്ട് മെന്റില്‍ ചാടി കയറുന്നത് തൊട്ടടുത്ത കമ്പാര്‍ട്ട് മെന്റില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ കണ്ടിരുന്നു..പിടിവലിയെ തുടര്‍ന്ന് പെണ്‍കുട്ടി പുറത്തു ചാടി....കൂടെ ചാടിയ അക്രമി അവളെ പീഡിപ്പിച്ചു..ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പറ്റി യാത്രക്കാര്‍ കൊടുത്ത പരാതി പ്രകാരം ഷോര്‍ണൂര്‍ നിന്നും അറിയിച്ചതനുസരിച് ആണത്രേ പോലീസ് പെണ്‍കുട്ടിയെ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്..
നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടിക്ക് യാത്ര ചെയ്യാന്‍ കഴിയില്ലേ? അബദ്ധത്തില്‍ ഒറ്റപ്പെടുമ്പോള്‍ അവള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? യാത്രക്കാരന്‍ കണ്ടെന്നു പറയുന്നു..എന്തുകൊണ്ട് അയാള്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയില്ല ? ട്രെയിനില്‍ ഗാര്‍ഡ് വെറുതെ ഉറക്കം തൂങ്ങാന്‍ ആണോ? ആര്‍ പി എഫിനെ പിരിച്ചു വിടുന്നതല്ലേ ഉചിതം?
റെയില്‍വേ പോലീസ്
കടലാസ് പുലിയാണ്..ഈ മണ്ട ശിരോമ്ണികള്‍..തമിഴ്നാട്ടില്‍ ഈ പോലീസിനെ കണ്ടു പഠിക്കണം..പാട്ടുപാടാനും തൂത്ത് തൊടക്കാനും തെണ്ടാനും അവര്‍ അനുവദിക്കില്ല..അവര്‍ സഹായം നല്‍കാനും രക്ഷ നല്‍കാനും തയ്യാറുമാണ്..നമ്മുടെ നാട്ടിലെ പുഴുത് നാറിയ രാഷ്ട്രീയവും..ഒരു പ്രയോജനവും ഇല്ലാത്ത സംഘടനകളും ചേര്‍ന്ന് പണത്തില്‍ മയക്കു മരുന്ന് നല്‍കി ഉറക്കി കിടത്തിയിരിക്കുകയാണ് ഈ പോലീസ് പുലികളെ..സംഭവങ്ങള്‍ ഉണ്ടാവാതെ നോക്കെണ്ടാവര്‍ ഉണ്ടായി കഴിഞ്ഞ് നടപടി എടുത്തിട്ടെന്താ കാര്യം..നമ്മുടെ പെങ്ങളോ അമ്മയോ ഭാര്യയോ ആയിരുന്നെങ്കില്‍ എന്ന് സങ്കല്പിക്കുക..അമര്‍ഷം ഉണ്ടാവും നിങ്ങള്‍ക്ക്..ആയുധം എടുത്തും പോകും..വെറുതെ ഉറക്കം തൂങ്ങികള്‍ ആക്കാതെ എന്തുകൊണ്ട് ഈ പോലീസുകാരെ ഇങ്ങനെ ആളില്ല വണ്ടികളില്‍ ഇട്ടുകൂട?നമ്മുടെ പണം തന്നെയല്ലേ ഇവനൊക്കെ ശമ്പളമായി പറ്റുന്നത്?
സ്ത്രീകളോട്..
കഴിയുന്നതും നിങ്ങള്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ യാത്രകള്‍ ഒഴിവാക്കുക..അത് എവിടെക്കായാലും..
പോകാതെ കഴിയില്ലെങ്കില്‍ മുളകുപൊടി കയ്യില്‍ കരുതുക..
മൊബൈല്‍ ഫോണില്‍ വീട്ടുകാരോട് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുക..
അടിയന്തര കാള്‍ വിളിക്കാന്‍ സ്പീഡ് ഡയല്‍ സെറ്റ് ചയ്തു വച്ചേക്കുക..
ഒരിടത്തും ഒറ്റക്ക് അകപ്പെടാതെ സൂക്ഷിക്കുക..
ട്രെയിനില്‍ വനിതാ കമ്പാര്‍ട്ട് മെന്റില്‍ കയറാതെ നടുവിലുള്ള കമ്പാര്‍ട്ട് മെന്റില്‍ കയറാന്‍ ശ്രദ്ധിക്കുക..
ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക..
സംശയം തോന്നുന്ന അവസ്ഥയില്‍ 101 വിളിച്ച് പോലീസില്‍ അറിയിക്കുക..
ഇതൊക്കെയേ ഉള്ളു മാര്‍ഗം..നിങ്ങളുടെ ഭര്‍ത്താവോ സഹോദരനോ അച്ഛനോ ഏതേലും രാഷ്ട്രീയ പാര്‍ടിയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവരോട് അഭ്യര്‍ധിക്കുക ഇതിനൊരു മാറ്റം കൊട്ണ്ടുവരാനുള്ള സമര മുഖത്തേക് ഇറങ്ങുവാന്‍ ..അല്ലേല്‍ നമുക്കും ഈ ഗതി ഉണ്ടായിക്കൂടെ എന്ന് ചോദിക്കുക..അവരിലും ഉണരട്ടെ ചേതന..പ്രതികരിക്കട്ടെ ശക്തമായി..
ശിക്ഷ..
നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..തെറ്റ് ചെയ്തവന്‍ ഏത് കുഞ്ഞ് ആയാലും ശിക്ഷ നല്‍കണം..ഈ പ്രതിയുടെ ജനനെദ്രിയം മുറിച്ചു കളയുക തന്നെയാണ് വേണ്ടത്..മരിക്കാന്‍ അനുവദിക്കുകയും അരുത്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ