"ഒരു ബാര്‍ബി ഡോളിന്റെ കാലുകള്‍ പിഴുതു മാറ്റുക..ഇനിയുള്ള ശരീരം അതാണ് ഞാന്‍.." ഉള്ളില്‍ സങ്കടം
നിറയുമ്പോഴും തമാശ കണക്കെ ഇത് പറഞ്ഞു റോസ് മേരി പുഞ്ചിരിക്കും..അവളുടെ ചിരി
കാണുമ്പോഴും ഒരു നൊമ്പരം മനസ്സില്‍ നിറയുന്നില്ലേ?
സ്കേറ്റ് ബോര്‍ഡില്‍ നിരങ്ങി കരങ്ങളുടെ ശക്തിയില്‍ ശരീരം എടുത്തുയര്‍ത്തി നീങ്ങുന്ന റോസ് മേരി..ഭര്‍ത്താവി
ന്‍റെ പിന്നില്‍ ഏറി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റോഡിലേക്ക്..കുട്ടികള്‍ക്കൊപ്പം കളിക്കുകയും ..സദാ ചെറു പുഞ്ചിരി കാത്തു സൂക്ഷിക്കുകയും ഒക്കെ ചെയ്യുന്ന റോസ് മേരിയുടെ സങ്കടം തനിക്ക് കാലുകള്‍ ഇല്ലല്ലോ എന്നതുതന്നെ..കൊലരാഡോയിലുള്ള ഈ 'ബാര്‍ബി ഡോളിന്റെ' ഒരു അദ്ഭുത
കഥയാണ്..
സെക്രല്‍ എജനസിസ് എന്ന ജന്മ വൈകല്യം..അതാണ് റോസിന്റെ കാ
ലുകള്‍ നഷ്ടമാക്കിയത്..പിറന്നു
വീണ കുഞ്ഞിന്റെ കാലുകളുടെ വൈകല്യം മാതൃ ഹൃദയത്തെ നൊമ്പരപ്പെടുത്തി..ഗുരുതരമായ രീതിയില്‍ വൈകല്യം ബാധിച്ച കാലുകള്‍..പാദങ്ങള്‍ വിപരീത ദിശയില്‍..ചലന ശേഷി ഇല്ല...ഇഴ
ഞ്ഞു നീങ്ങുമ്പോഴും അടുത്ത അപകടം പതിയിരിക്കുന്നതായി ആ അമ്മയ്ക്ക് തോന്നി...തുടര്‍ന്ന് അവര്‍ റോസിനെ ഡോക്ടറുടെ അടുത്ത എത്തിച്ചു ..വീണ്ടും..എന്‍റെ കുട്ടിക്ക് ഈ കാലുകള്‍ വേണ്ട..അന്ന്..ആ അമ്മ അത് പറയുമ്പോള്‍ അവരുടെ മനസ്സില്‍ വികലമായി ഇഴഞ്ഞു
നീങ്ങുന്ന തന്റെ കുഞ്ഞിനെ അര ഭാഗത്തിന് മുകളിലോട്ടെങ്കിലും നന്നായി കാണാമല്ലോ എന്നതായിരുന്നു..ഒടുവില്‍ കാല്‍ മുറിച്ചു
മാറ്റി..അന്ന് റോസിന് രണ്ടു വയസ്..സ്വന്തം ശരീ
രത്തിന് എന്ത് സംഭവിക്കുന്നു എന്ന് തിരിച്ചറിയാന്‍ പോലും ആവാത്ത പ്രായം..
പകുതിക്ക് മുകളില്‍ ഉള്ള ശരീരവുമായി ഇഴഞ്ഞു നീങ്ങുമ്പോഴും ഒരു
സാധാരണ കുഞ്ഞിനെ പോലെ തന്നെ ആയിരുന്നു അവളും..ചിരിക്കുകയും..കരയുകയും കഴിക്കുകയും..ഒക്കെ ചെയ്യും..അവളെ യും സ്കുളില്‍ ചേര്‍ത്തു..അന്ന് ഒക്കത്ത് കേറി സ്കൂളില്‍ പോകുക..ടോയ്ലെറ്റ് പോകാന്‍ എടുത്തു കൊണ്ടുപോകണം..കുട്ടികള്‍ പോയാലും അച്ഛന്‍ വരുന്നത് വരെ കാക്കണം അവള്‍ക്ക് പുറത്തിറങ്ങാന്‍..ദുരിതങ്ങള്‍ എന്തെന്ന് ആ കുട്ടി അറിഞ്ഞു തുടങ്ങി..ബെഞ്ചില്‍ നിന്ന് ബെഞ്ചിലേക്ക് ഇഴഞ്ഞു നീങ്ങുന്ന അവള്‍ ഒരു സങ്കടമായപ്പോള്‍.. സ്കൂള്‍ അധികൃതരുടെ അഭ്യര്‍ഥന പ്രകാരം അവള്‍ക്ക് വീട്ടുകാര്‍ പോയ്ക്കാല്‍ വച്ച് കൊടുത്തു..ശരീരത്തിന് ബന്ധമില്ലാത്തഒരു കാല്‍..
ആ കുരുന്നിന് സന്തോഷത്തേക്കാള്‍ ഏറെ വേദനയായി അത്..ഓടി കളിക്കുന്ന കുട്ടികള്‍ക്ക്
മുന്നില്‍ അവള്‍ അറിയാതെ കണ്ണീര്‍ വാര്‍ത്തു..
അന്ന് മുതല്‍..അവളുടെ മനസ്സില്‍ ശക്തമായ ചില തീരുമാനങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി
..തുടര്‍ന്ന് ഒരു പ്രതികരണം..എട്ടാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അത്..പോയ്ക്കാല്‍ വേണ്ടെനിക്ക് എന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ എല്ലാവരും സ്തംബ്ദരായി ..പിന്നീട് സ്കേറ്റ്
ബോര്‍ഡില്‍ ആയി യാത്ര..
സ്കൂള്‍ അധികൃതര്‍ ആദ്യം വിസംമദിച്ചു എങ്കിലും ഒടുവില്‍ അവളുടെ നിശ്ചയത്തിനു കീഴടങ്ങി..അങ്ങനെ പര സഹായമില്ലാതെ സ്കുളിലെക്..
അവള്‍ക്ക് ഏറ്റം ഇഷ്ടം കാറുകള്‍ ആയിരുന്നു..അച്ഛന്റെ മെഷീന്‍ ടൂള്‍ ബോക്സ് ആയിരുന്നു അവളുടെ കളിപ്പാട്ടം ..അതിനോട സ്നേഹമായി..അതുവഴി കാറുകള്‍, ട്രക്കുകള്‍ ഒക്കെ ഇഷ്ട വിഷയങ്ങള്‍ ആയി..മകളുടെ സന്തോഷം മാത്രം ലക്ഷ്യമുണ്ടായിരുന്ന ആ മാതാ പിതാക്കള്‍ പതിനാറു വയസ് തികഞ്ഞപ്പോള്‍ അവള്‍ക്ക് നല്‍കിയ സമ്മാനം എന്തെന്നോ? കയ്യാല്‍ നിയന്ത്രിക്കാവുന്ന
ഒരു കാര്‍...ആവേശഭരിതയായ റോസ് അത് ഓടിച്ചു രസിച്ചു..
തൊണ്ണൂറ്റി ഒന്‍പതില്‍ അവള്‍ ആട്ടോ പാര്‍ട്സ് കടയില്‍ ജോലിക്കാരനായ ദേവിനെ വി
വാഹം കഴിച്ചു..ഒരു പ്രേമത്തിന്റെ തുടര്‍ച്ച ആയിരുന്നു അത്..അവള്‍ക്ക് കാലുകള്‍ ആകാനാ
യിരുന്നു നല്ലവനായ ആ ചെറുപ്പക്കാരന്‍ തീരുമാനിച്ചത്..കേക്ക് മുറിക്കുംബം നിന്റെ അത്ര ഉയരമല്ലേ ഇതിനുള്ളൂ എന്ന് പറഞ്ഞ അവന്‍ കളിയാക്കുമ്പോഴും അവള്‍ക്ക് അറിയാമായിരുന്നു അവന്‍ അവളെ എത്ര സ്നേഹിക്കുന്നു എന്ന്..സാധാരണ പോലെ ഒരു കുടുംബ ജീവിതമായിരുന്നു അവരുടെതും..സ്പ്യ്നല്‍ കോഡിന്റെ നാല് കോളം മാത്രമേ അവള്‍ക്ക് കാലിനു പുറമേ ന
ഷ്ടമായി പറയാന്‍ ഉണ്ടായിരുന്നുള്ളൂ.. ഒടുവില്‍..രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍..അവള്‍ ഗര്‍ഭിണി ആണെന്ന അറിഞ്ഞു..അതോടെ..സന്തോഷം പ്രയാസത്തിനു വഴിമാറി..ഡോക്ടര്‍ പറഞ്ഞത് ..ഈ അസുഖം ഉള്ളവര്‍ ഗര്‍ഭിണി ആയിട്ടില്ലെന്നും..അങ്ങനെ ആവുന്നത് അപകടം ആണെന്നും ആയിരുന്നു..റോസ് പേടിച്ചില്ല..ദേവ് പിന്തുണയുമായി കൂടെ..ഒടുവില്‍..ഡോക്ടര്‍ പറഞ്ഞു..കുഞ്ഞ് വലുതാവുമ്പോള്‍ റോസിന്റെ ശ്വാസ കോസം ഉള്‍പ്പെടെ ഉള്ള ആന്തരിക അവയവങ്ങള്‍ ചുരുങ്ങി ഒതുങ്ങും..കുഞ്ഞിനു സ്ഥലം ഒരുക്കാന്‍..അത് അവള്‍ക്ക് അപകടവും മരണത്തിനും കാരണം ആയേക്കാം..റോസ് ഒന്നും പറ
ഞ്ഞില്ല...ദേവിനോട് പറഞ്ഞു..അപകടം ഉണ്ടായാല്‍ അമ്മയെ വേണോ ശിശുവിനെ വേണോ എന്ന് ചോദിച്ചാല്‍ നീ പറയണം ശിശുവിനെ മതിയെന്ന്..മനസ്സില്ലാ മനസ്സോടെ സ
മ്മതിക്കേണ്ടി വന്നു ദേവിന്..അവളുടെ വാക്കുകള്‍ക്കു മുന്നില്‍..
ഒടുവില്‍ അവള്‍ ഒരു
ആണ്‍ കുട്ടിക്ക് ജന്മം നല്‍കി..അപായം ഇല്ലാതെ..അവനെ കുളിപ്പിക്കുകയും പൌഡര്‍ ഇടുകയും പാല്‍ കൊടുക്കുകയും ഒക്കെ ചെയ്തു അവള്‍..സന്തോഷങ്ങല്‍ക്കിടെ അമ്മ കാന്‍സര്‍ രോഗിയായി മരിച്ചു..ആകെയുള്ള ഒരു സഹോദരന്‍ ബുദ്ധിമാന്ദ്യം ഉള്ള ആളായതുകൊണ്ട്..അവനെ നോക്കേണ്ട ബാധ്യതയും ഓ
ര്മ നഷ്ടമായ അച്ഛനെ നോക്കേണ്ട കടമയും അവള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി..പൂര്‍ണ ആരോഗ്യവതിയായ ഒരു സ്ത്രീ പോലും കഷ്ടപ്പെടുന്ന ആ അവസ്ഥയില്‍..റോസ് ജ്വലിച്ചുയര്‍ന്നു..എല്ലാവരെയും തൃപ്തിപ്പെടുത്തി അവള്‍ ജീവിതം നെയ്യാന്‍ തുടങ്ങി..ഇഴകള്‍ തുന്നി ചേര്‍ക്കുമ്പോള്‍ എല്ലാവര്ക്കും അവള്‍ സ്നേഹം വിളമ്പി..ഇന്ന് രണ്ടാമത് ഒരു കുട്ടി കൂടി റോസിന്
ഉണ്ടായിരിക്കുന്നു...
ഇന്ന് അവള്‍ പറയും "ചക്ര കസേര വേണ്ട എന്ന എന്‍റെ അമ്മയുടെ തീരുമാനം..അതാണ് എന്നെ ഇന്ന് ജീവിതത്തിന്റെ ഈ വഴികളില്‍ എത്തിച്ചത്" എന്ന്..വൈകല്യങ്ങളോട് എതിരിട്ട് വെന്നിക്കൊടി
പാരിച്ച ഈ വനിതാ മഹത്വം അര്‍ഹിക്കുന്നില്ലേ...ഇവള്‍ നമുക്ക്
പ്രചോദനം ആവേണ്ടതാണ്..സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ഉത്തിഷ്ഠത . ജാഗ്രത..പ്രാപ്യവരാല്‍ നിബോധിത....എന്നത് തന്നെ ആയിരുന്നു അവളുടെ വിജയത്തിന് ആധാരം...
റോസിന്റെ അസുഖത്തെ പറ്റി കൂടുതല്‍ അറിയാന്‍ .
http://video.google.co.uk/videoplay?docid=7640039328659273361&hl=en#
No words to comment,i felt a lump in my throat after reading this.
മറുപടിഇല്ലാതാക്കൂ