രാജാക്കന്മാരുടെ കല്യാണത്തിന് അങ്ങനെയാണ്..രാജ്ഞി ആകുമ്പോള്‍ വില കുറയരുതല്ലോ..കേറ്റ് മിട്ടില്ടന്‍ എന്ന കോടീശ്വരി വില്ല്യം രാജകുമാരനെ കെട്ടിയപ്പോള്‍ അണിഞ്ഞിരുന്ന ആര്‍ഭാടത്തിന്റെ വിലയാണ് ഈ പറഞ്ഞത്..രണ്ടു കൊടി രൂപ മുടക്കി മകളെ കൈപിടിച് രാജാവിന് കൊടുക്കുമ്പോള്‍ അമ്മ കരോളിനും അച്ഛന്‍ മിഖയെലിനും സന്തോഷം അടക്കാന്‍ കഴിയുമായിരുന്നില്ല..പണം ചിലവിട്ടാല്‍ എന്താ..സൌഭാഗ്യം എത്രയാ വരുന്നത്..
സാറാ ബാര്ടന്‍ എന്ന ഫാഷന്‍ ഡിസൈനര്‍ നെയ്ത മുപ്പത് ലക്ഷത്തിന്റെ ഗൌണ്‍ ആണ് അവര്‍ മകള്‍ക് വിവാഹത്തിന് നല്‍കിയത്..പിന്നെ ഒരു ജോഡി കമ്മല്‍ ഡയമണ്ട് ..റോബിന്‍സണ്‍ പെലം.. അതിനു വില പതിനൊന്നു ലക്ഷം..മകള്‍ വില ഏറിയത് ധരിക്കുമ്പോള്‍ മാതാപിതാക്കളും സഹോദരങ്ങളും കുറയാന്‍ പാടുണ്ടോ..
കരോള്‍ അന്ന് അണിഞ്ഞ വേഷം കാതറിന്‍ വാല്‍കര്‍ എന്ന ഫാഷന്‍ ഡിസൈനറുടെ ഏഴു ലക്ഷം രൂപ വിലയുള്ള വസ്ത്രമായിരുന്നു..മിഖയേല്‍ ധരിച്ചത് കേറ്റിന്റെ ഇളയ സഹോദരന്‍ ജെയിംസ് ധരിച്ചത് പോലെ ഗീവ്സ് ആന്‍ഡ് ഹവ്ക്സിന്റെ പ്രഭാത സൂട്ടും സായാഹ്ന സൂട്ടും ആയിരുന്നു..ഏഴു ലക്ഷോം പതിനഞ്ച് ലക്ഷോം ആയിരുന്നു യഥാക്രമം വില.. അനുജത്തി പിപ്പ അണിഞ്ഞത് പതിനഞ്ച് ലക്ഷത്തിന്റെ ഗൌണ്‍ ആയിരുന്നു..ഒരു വര്ഷം പഴക്കമുണ്ട് ആ ഫാഷന്‍ എന്ന ഒരൊറ്റ കുറ്റമേ അതിനുള്ളൂ..നടി കാമറൂണ്‍ ഡയസ് ഈ ഡ്രസ്സ് പ്രദര്‍ശിപ്പിച്ചിരുന്നു..അത് ചുവപ്പര്യിരുന്നെങ്കില്‍ ഇത് വെളുപ്പ ആയിരുന്നു എന്ന വ്യത്യാസം മാത്രം..
കരോള്‍ ഫ്ലൈറ്റ് അറ്റന്ടെന്റ്റ് ആയിരുന്നു...കേറ്റിനെ ഗര്‍ഭം ധരിക്കുമ്പോള്‍ ഒരു നേരം പോക്കിന് തുടങ്ങിയ ബിസിനസ് ഇന്ന് ഒരു വട വൃക്ഷമായി വളര്‍ന്നിരിക്ക്കുന്നു..പാര്‍ടിപീസസ് എന്ന പേരില്‍ മുപ്പത് വര്ഷം മുംബ് തുടങ്ങിയ ബിസിനസ് മകളുടെ നിശ്ചയ സമയം എണ്‍പത് ലക്ഷത്തിന്റെ ആസ്തി ഉണ്ടാക്കി..ഇപ്പം..മകള്‍ രാജാവിനെ വരിച്ചതോടെ ആസ്തി മൂന്നു കോടി ആയി ഉയര്‍ന്നിരിക്കുന്നു..
കരോളും (55) മിഖയെലും (61) വിവാഹ പാര്‍ട്ടി നടത്തിയപ്പോഴും ആര്ഭാദത്തിനു കുറവ് വരുത്തിയില്ല..ലണ്ടനില്‍ നൈറ്റ് ബ്രിട്ജിന്റെയും ചെല്സിയുടെയും മധ്യത്തില്‍ പണ പാര്‍ടികള്‍ വാഴുന്ന പ്രദേശത്തുള്ള ഗോരിംഗ് ഹോട്ടലില്‍ ആയിരുന്നു കല്യാണ സല്കാരം..ഹോട്ടല്‍ രണ്ടു ദിവസത്തേക്ക് ബുക്ക് ചെയ്തായിരുന്നു ആഘോഷം..അതിനു മാത്രം മുടക്ക് അറുപത് ലക്ഷം ആയിരുന്നു..പിന്നെ തീനും കുടിയും..അതിനും കുറവ് വരുത്തിയില്ല..വിവാഹ തലേന്നും അന്നും ആയി പൊടിച്ചത് പതിനെട്ടു ലക്ഷം..അതും വെറും നൂറ്റിച്ചില്വാനം പേര്‍ക്ക്..വിവാഹ ശേഷം വധൂ വരന്മാരെ കൊട്ടാരത്തില്‍ എത്തിച്ച ഉടനെ തന്നെ ഹാരി വീണ്ടും ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഹോട്ടലില്‍ പോയി..ലക്‌ഷ്യം ബെലുഗ കവിയര്‍ തന്നെ..അതെന്തെന്നോ? കരിബിയന്‍ കടലില്‍ കാണുന്ന ഒരുതരം മീനിന്റെ മുട്ട പാചകം ചെയ്ത വിഭവം..നൂറു ഗ്രാമിന് വെറും മുപ്പതിനായിരം രൂപയെ ഉള്ളു..!! പിന്നെ വില കുറഞ്ഞ ഷാമ്പയിന്‍..ഡോം പെരിനോന്‍ ..വില കുപ്പിക്ക് പതിനൊന്നു ലക്ഷം രൂപ...
എട്ടു വര്‍ഷത്തെ പ്രേമതിനോടുവില്‍ ആയിരുന്നു ഇവരുടെ വിവാഹം..ഇരുപത്തി ഒന്‍പത് വയസുള്ള കേറ്റ് ഇരുപത്തെട്ടു വയസുള്ള വില്യത്തിന്റെ മനസ്സില്‍ കടന്നു കയറിയതിലും കഥയുണ്ട്..
സെന്റ് ആണ്ട്രൂസ് യൂനിവേര്സിടിയില്‍ ഒന്നിച്ചു പഠിക്കുമ്പോള്‍ രൂപെര്റ്റ് ഫിന്ച് ആയിരുന്നു കേറ്റിന്റെ ബോയ് ഫ്രണ്ട് ..ഒരിക്കല്‍ ഫണ്ട് റൈസിംഗ് പരിപാടികളുടെ ഭാഗമായി നടത്തിയ ഫാഷന്‍ ഷോയില്‍ അന്ന് പത്തൊന്‍പത് വയസുള്ള നമ്മുടെ കേറ്റ് ഒരു കറുത്ത സീ ത്രൂ അണിഞ്ഞു കൊണ്ട് ഒരു കാറ്റ് വാക്ക് നടത്തി..അത് വില്ല്യത്തിനു അങ്ങ് പിടിച്ചു..അന്ന് തുടങ്ങിയ അരുരാഗം ഇന്നോളം തുടര്‍ന്നു..ഇടക് ചില ഇഴപോട്ടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടി ഇപ്പം വിവാഹത്തിലെത്തി..അന്ന് ആ കറുത്ത സീ ത്രൂ തയ്ചെടുതത് ഫാഷന്‍ ഡിസൈനര്‍ ആയ ഷാര്ലെട്ടു റ്റൊട്.. ഇരുപത്തി രണ്ടായിരം രൂപക്കായിരുന്നു..ഷോ കഴിഞ്ഞപ്പോള്‍ അത് ഊരി നല്‍കി കേറ്റ് പോയി..ഇന്ന് അതിന്‍റെ വില എഴുപത് ലക്ഷം ആയിരിക്കുന്നു..രാജ്ഞി ഉപയോഗിച്ച പലതിനും ഇനിയും വില ഉയരും..
കഴിഞ്ഞ ദിവസം വില്ല്യം ജോലിയില്‍ തിരികെ പ്രവേശിച്ചു..റെസ്ക്യു ഹെലികോപ്റ്റര്‍ പൈലറ്റ് ആണ്...അഫ്ഘാനിസ്ഥാനില്‍ ഒരിക്കല്‍ പോയി വില്ല്യം ..തിരിച്ചറിയാതെ ആണ് പോയത്..എന്നാല്‍ തിരിച്ചറിഞ്ഞെന്നു ആയപ്പോള്‍ അവിടെ നിന്ന് മടങ്ങി..ഇനി മധുവിധു ആഘോഷം..
ജൂണില്‍ മധുവിധു ആഘോഷിക്കാന്‍ കാനഡയില്‍ പോകാന്‍ ആണ് ഇപ്പോള്‍ തീരുമാനം..അവിടെ നിന്ന് ആസ്ത്രേലിയ..പിന്നെ കരിബിയന്‍ കടല്‍ തീരം..ഡേറ്റ് പറയില്ല..കേറ്റ് കുളിക്കണം എന്ന് വിചാരിച്ചാല്‍ പാപ്പരാസികള്‍ വിടില്ലെന്ന് ഭയം ഉണ്ടെന്നു കൊട്ടാരം വക്താവ് പറഞ്ഞിട്ടുണ്ട്..എന്തായാലും അച്ഛന്‍ ചാള്‍സിന്റെ ചെലവില്‍ ആയിരിക്കും ഹണിമൂണ്‍..കേറ്റിന്റെ മാതാപിതാക്കളും ഒരു വിഹിതം കൊടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്..
വാല്‍കഷണം..വിവാഹത്തിന്റെ അന്ന് കൊട്ടാരത്തിന്റെ ബാല്കനിയില്‍ നിന്ന് കൈ വീശി നന്ദി പറയുകയും അഭിനന്ദനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ കാണികളുടെ ആവശ്യ പ്രകാരം വില്ല്യം കേടിനെ ഉമ്മ വച്ചു..ഒന്നല്ല ..രണ്ടു തവണ..വില്ല്യം ഇതെത്ര കണ്ടിരിക്കുന്നു..കേറ്റും..പാവം ജനങ്ങള്‍..
Its good to hear about the off marriage reports
മറുപടിഇല്ലാതാക്കൂ