ഒടുവില്‍ അവന്‍ പിടിയിലായി. കോഴിക്കോട് നിവാസികളുടെ പേടിസ്വപ്‌നമായി മാറിയിരുന്ന ബ്ലാക്മാന്‍ ആണ് പൊലിസിന്റെ പിടിയിലായത്. തലശേരി സ്വദേശി അജ്മലാണ് ആ കള്ളക്കിങ്കരന്‍.
രാത്രി മതിലുകളില്‍ നിന്ന് മതിലുകളിലേക്ക് പറന്നു പോകുന്ന രീതിയിലാണ് കണ്ട നാട്ടുകാര്‍ ഇയാളെപ്പറ്റി പറഞ്ഞത്. വീടിനു മുട്ടുകയും കല്ലെറിയുകയും കോളിംഗ് ബെല്‍ അടിക്കുകയും സ്ത്രീകളെ തുണിപൊക്കി കാട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും വിവസ്ത്രനായി ഓടുകയുമൊക്കെ വിനോദങ്ങളായിരുന്നു ഈ ബ്ലാക്ക് മാന്റെ. ഒടുവില്‍ കോഴിക്കോട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരുന്നു. പിടിതരാതെ അതിവേഗത്തില്‍ മറയുന്ന ബ്ലാക്ക് മാന്‍ ഭയപ്പാടുണ്ടാക്കി. പോലീസും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഒരു മാളിനടുത്ത് ഇയാളെ കണ്ടു. സാദൃശ്യം സിസിടിവികളില്‍ നിന്ന് മനസിലാക്കിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.17ലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കോവിഡ് കാലത്ത് സര്ക്കാര്‍ വിട്ടയച്ച പ്രതികളിലൊരാളാണ് ഈ ഭയങ്കരന്‍. കല്ലായിയിലെ ഒരു വീടിനടുത്തുനിന്നാണ് പിടികൂടിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞുപോയ ഒരു നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കേസും ഇയാള്‍ക്കെതിരേയുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ