2012, മേയ് 24, വ്യാഴാഴ്‌ച

ദ്രോഹിച്ചാല്‍ വോട്ടെടുപ്പില്‍ തക്കതായ മറുപടി കൊടുക്കണം


കാര്‍ടൂണ്‍ കടപ്പാട്..ഇന്ത്യാ ടുഡേ..
ഇന്നാട്ടിലെ സാധാരണക്കാരന്റെ മേല്‍ കുതിര കയറിക്കൊണ്ട്‌, പെട്രോളിന്  ഏഴു രൂപയിലധികം  വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി . യു പി എ സര്‍ക്കാര്‍ അവരുടെ മൂന്നു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ സ്വന്തം ജനതയ്ക്ക് നല്‍കിയ സമ്മാനം.  
..ബാംഗ്ലൂരില്‍ 2004 മേയില്‍ 43.10 രൂപ ഉണ്ടായിരുന്ന പെട്രോള്‍ ഇന്ന് എട്ടു വര്ഷം പൂര്‍ത്തിയാകുമ്പോള്‍  81.26 രൂപ ആയിരിക്കുന്നു. ഇത് കര്‍ഷക ആത്മഹത്യകള്‍ പോലെ, പാവപ്പെട്ടവനെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണ്. എ സിയുടെ ശീതളിമയില്‍ മയങ്ങുന്ന രാഷ്ട്രീയ കുബുദ്ധികള്‍, സംശയത്തിന്റെ ലവലേശം  ഇല്ലാതെ, കണ്ണുമടച്ചു, തങ്ങളെ ജയിപ്പിച്ചു വിട്ടവന് ജീവിക്കാനുള്ള അനുമതി പോലും നിഷേധിക്കുന്ന തരത്തിലുള്ള വിലക്കയറ്റത്തിനു ആവും  വരും നാളുകള്‍ സാക്ഷിയാകുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക്   താങ്ങാനാവുന്നതിനപ്പുറം വില നല്‍കേണ്ടി വന്ന സാഹചര്യം നിലനില്‍ക്കെയാണ് പുതിയ ഇരുട്ടടി. ഇതിനൊപ്പം കഴിഞ്ഞ ജൂണില്‍ വില വര്‍ദ്ധിപ്പിച്ച മണ്ണെണ്ണ, പാചക വാതകം എന്നിവക്കും  ഉടന്‍ വില ഉയര്‍ത്തുമെന്ന ഭീഷണി നില നില്‍ക്കുന്നുമുണ്ട്..
പാര്‍ലമെന്റിന്റെ  ബജറ്റ് സമ്മേളനം കഴിഞ്ഞാണ് ഈ വില്‍ ഉയര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത്ര അധികം വില കൂട്ടുന്നത്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അംഗീകരിക്കില്ല  എന്ന് നല്ലതുപോലെ അറിയാം ഈ കുരുട്ടു ബുദ്ധിക്കാര്‍ക്ക്.
2011 നവംബര്‍ നാലിന് ശേഷം ഇതാദ്യമാണ് വര്‍ധന. മുംബ് ഒരിക്കല്‍ 5  രൂപ വര്‍ധിപ്പിച്ചു വില വര്‍ധനയില്‍ റെക്കോര്ഡ് ഇട്ടിരുന്നു..പിന്നെ ഇതാദ്യമാണ് ഇത്രയധികം..അതും 7.50 രൂപ. 2008 മേയ്  24 നും 2011 മേയ് 15 നും പെട്രോളിന് വില ഉയര്‍ത്തി 50 രൂപയില്‍ അധികം ആക്കിയിരുന്നു എന്നോര്‍ക്കണം.
 പെട്രോളിന് വില ഉയര്‍ത്തിയ  ഈ സമയം എണ്ണ മന്ത്രി തുര്‍ക്മെനിസ്ഥാനില്‍ ചതുര്‍ രാഷ്ട്ര ഓയില്‍ പൈപ്പ് ലൈന്‍ സമ്മേളനത്തില്‍ ഒപ്പിടാന്‍ പോയിരുന്നു. രാഷ്ട്ര പതി സ്ഥാനത്തേക്ക് കോണ്ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന ധനമന്ത്രി പ്രണബിനായിരുന്നു ജനത്തിന്റെ ശവപ്പെട്ടിയില്‍ ആണി അടിക്കാന്‍ ഉത്തരവാദിത്തം. 2008 ജൂലായില്‍ ചരിത്രത്തിലെ  ഏറ്റവും ഉയര്‍ന്ന തുകയായ 147 ഡോളര്‍ ഒരു ബാരെലിനു രേഖപ്പെടുത്തിയപ്പോള്‍ 2010  ജൂണില്‍ അത് കേവലം 40 ഡോളര്‍ ആയി താണിരുന്നു. അന്നൊക്കെയും വില അത്രകണ്ട് കുറക്കാന്‍ നമ്മുടെ നേതാക്കള്‍ തയ്യാറായില്ല. പകരം അതൊക്കെ നിയന്ത്രണങ്ങള്‍ക്ക്  അപ്പുറമാണ് എന്നും  ഓയില്‍ കമ്പനികള്‍ക്ക് ആണ്  അതിന്റെ ഉത്തരവാദിത്തം എന്നും പറഞ്ഞു നമ്മള്‍ ജയിപ്പിച്ചു വിട്ടവന്മാര്‍ ഉള്‍പ്പെടെ കൈ കഴുകിയതും ഓര്‍ക്കണം. ഭരണ കര്‍ത്താക്കളുടെ  അറിവോ അനുമതിയോ ഇല്ലാതെ ഒരു കമ്പനിക്കും ഇങ്ങനെ വില കൂട്ടാന്‍ കഴിയില്ല എന്നിരിക്കെ എന്തിനു വേണ്ടിയാണ് ഈ ഒളിച്ചു കളി എന്ന് നമ്മള്‍ ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു.
എല്ലാ മാസവും 15 നും  മാസത്തിന്റെ അവസാന ദിവസവും ഓയില്‍ കമ്പനികള്‍ എണ്ണ വില പുനര്‍ നിര്‍ണയം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു..എന്നാല്‍ പുതിയ വില തീരുമാനിച്ചത് എന്നാണെന്ന് നോക്കുക..23 നു..അതും ഓയില്‍ മന്ത്രിയുടെ അസാന്നിധ്യം മുതലെടുത്ത്‌...... ......അല്ല..മന്ത്രിയും ഇല്ല തന്ത്രിയുമില്ലാത്ത നാഥനില്ലാത്ത അവസ്ഥയില്‍ ആരും ഒന്നും ചോദിക്കില്ല പറയില്ല എന്ന വിശ്വാസം ആയിരിക്കാം  ഇതിന്നാധാരം.?
ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച ആണത്രേ  ഈ വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. ഓയില്‍ കമ്പനികള്‍ എല്ലാം കടക്കെണിയില്‍ പെടുന്നു..വേറെ മാര്‍ഗം ഇല്ല..കേന്ദ്ര പ്ലാന്നിംഗ് കമ്മിഷന്‍ ഉപദേഷ്ടാവ് പ്രണോബ് സെന്നിന്‍റെ  ജല്പനം ആണിത്. ഡീസലിന് വില ഉയര്‍ത്താതെ ഇരുന്നത് അത് സകല മേഖലയിലും  വിലക്കയറ്റത്തിന് കാരണമാകും എന്നതിനാല്‍ ആണത്രേ..
പഞ്ചാബ് സര്‍വകലാശാലയില്‍  നിന്നും 1954 ല്‍ ഫസ്റ്റ് ക്ലാസ്സോടെ ഇകണോമിക്സില്‍  എം എ , 1957 ല്‍ കേംബ്രിഡ്ജില്‍  നിന്നും  ഇകണോമിക്സില്‍  ഓണേര്‍സും, 1972 ല്‍ ഓക്സ്ഫോര്‍ഡില്‍ നിന്നും  ഇകണോമിക്സില്‍  ഡി ഫില്‍....//.......   ഈ ബിരുദങ്ങള്‍.... എന്തിനാണാവോ മന്‍മോഹന്‍ സിന്ഗ്ജി അങ്ങേക്ക്? എങ്ങനെ ജനങ്ങളുടെ നട്ടെല്ല് ഓടിക്കാം  എന്നാണോ താങ്കള്‍  പഠിച്ചത്? ചുമ്മാതല്ല ഒരിക്കലും വോട്ടര്‍മാരെ അഭിമുഖീകരിക്കാതെ മന്ത്രിസഭയിലും പ്രധാനമന്ത്രി പദത്തിലും ചടഞ്ഞു കൂടാന്‍  പറ്റിയത്..അങ്ങ് ഭക്ഷണം കഴിക്കാന്‍ വാ തുറക്കുന്നു എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്..
ശരദ് പവാര്‍ എന്ന പുംഗവന്‍ ഒരിക്കല്‍ കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്കും പരാതികള്‍ക്കും എതിരെ എന്‍ഡോ സള്‍ഫാന്‍ കേസില്‍ ചരട് വലിച്ച ആള്‍  ആണ്. ഇത്തവണ പെട്രോള്‍ വില കയറ്റത്തിനെ അദ്ദേഹം ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു..എന്തിനാണ് ഇത്തരക്കാരനെ നിങ്ങള്‍ ജയിപ്പിച്ചു വിടുന്നത് എന്‍റെ മുംബൈ സുഹൃത്തുക്കളെ?
ഈ വിന്‍റെര്‍ സെഷന്‍ പാര്‍ലമെന്റില്‍ എന്തൊക്കെ വരുത്തി വെക്കും എന്ന് കാത്തിരുന്നു കാണാം. ആരാവും ജനങ്ങളുടെ പ്രതിനിധി ആകാന്‍ യോഗ്യന്‍ എന്നും നമുക്ക് കണ്ടു മനസ്സിലാക്കാം  ..
ഇപ്പോള്‍ പെട്രോള്‍ വില പകുതി കണ്ടു കുറക്കാന്‍ ഒരു തീരുമാനം ഉണ്ടത്രേ..അപ്പോള്‍ ഇരട്ടി കൂട്ടി പകുതി കുറയ്ക്കുന്ന ആ പഴയ തന്ത്രം തന്നെ ആണോ നിങ്ങളുടെത്? ഇല്ലാത്ത സാധനത്തിനു വില കയറ്റുകയല്ലാതെ എങ്ങനെ ഇല്ലാത്തത് ഉണ്ടാക്കാം എന്നതിനെ പറ്റി നിങ്ങള്‍ എന്തേ ചിന്തിക്കുന്നില്ല ? ഇവിടുത്തെ പെട്രോള്‍ ഖനനം എന്തായി? കടലിന്‍റെ താഴെ തട്ടില്‍ എത്താനുള്ള ഉപകരണം ഇല്ലത്രെ  ..അത് അമേരിക്കയുടെ കൈവശം ഉണ്ട്..പക്ഷെ തരില്ല..ഇറാനില്‍ നിന്നും പെട്രോള്‍ വാങ്ങരുത് എന്ന് അമേരിക്കയുടെ വിലക്കും..കൊള്ളാം അമേരിക്കയുടെയും ഇറ്റലിയുടെയും  മുന്നില്‍ നിങ്ങള്‍ കവാത്ത് മറക്കുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകും. ഞങ്ങള്‍ പാവം ജനങ്ങളെ കൂടി അതിനു പ്രേരിപ്പിക്കരുതെ..ഞങ്ങള്‍ ലഗാന്‍ പോലുള്ള സിനിമകള്‍ എങ്കിലും കണ്ടു കയ്യടിച്ചോട്ടെ  ..ഞങ്ങള്‍ക്ക് അതിനല്ലേ ആകൂ..എങ്കിലും 2014 നു വലിയ ദൂരം ഇല്ല..ഇനിയും വരും നിങ്ങള്‍ വോട്ട് രാഷ്ട്രീയം കളിക്കാന്‍... അന്ന് ഞങ്ങള്‍ നേരിടും നിങ്ങളെ..
ഒമ്ചിയത്ത്  ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തി എങ്കില്‍ ഭരിക്കുന്നവര്‍ പാവം  ജനതയെ കൊല്ലാക്കൊല  ചെയ്യുകയല്ലേ? ഇതില്‍ വെട്ടുന്നതിന്റെ എണ്ണം പോലും അവനു അറിയാന്‍ കഴിയുന്നില്ല ..അത്രയധികം..ഇപ്പോള്‍ സഹിക്കുക തന്നെ..ആകെ പ്രധിരോധിക്കാന്‍ ഒരവസരം കിട്ടും..അതും ഓരോ അഞ്ചു വര്‍ഷത്തിനും ഇപ്പുറം  ..ഇത്തവണയും അത് സംഭവിക്കും..അത്രമേല്‍  കഷ്ടത്തിലായിക്കഴിഞ്ഞു  പാവം ജനങ്ങള്‍.... ....

2012, മേയ് 19, ശനിയാഴ്‌ച

ചന്ദ്രശേഖരന്റെ കൊലപാതകവും മാധ്യമ ധര്‍മവും



ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ടു പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ വിമര്‍ശനങ്ങളോ അത്രയൊന്നും അധികമായി കണ്ടതായി അറിയുന്നില്ല. എങ്കിലും തങ്ങള്‍ക്കെതിരെ ഇതൊക്കെ അധികമാണെന്ന് ചൂണ്ടിക്കാട്ടി അതിന്‍റെ ഒരു ആവരണം ധരിച്ചു ഉണ്ടാകാന്‍ ഇടയുള്ള പ്രതികരണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള  മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ ശ്രമം കഷ്ടമാണ്. മാധ്യമങ്ങളില്‍ ക്വട്ടേഷന്‍ ടീം ഉണ്ടെന്നായിരുന്നു ആദ്യ വെടി. പിന്നെ പല മാധ്യമ സുഹൃത്തുക്കളെയും പേരെടുത്തു പറഞ്ഞു വേട്ടയാടാന്‍ തുടങ്ങി. ഇത് പ്രതിഷേധിക്കപ്പെടെണ്ടതും നിന്ദനീയവുമാണ്. കേരളത്തില്‍ മാധ്യമ സിണ്ടികെറ്റ് ഉണ്ടെന്നായിരുന്നു മുംബ് അവര്‍ പറഞ്ഞത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ പകുതിയിലേറെയും മാര്‍ക്സിസ്റ്റ്‌ അനുഭാവം ഉള്ളവര്‍ ആയിരുന്നു, ഇടതുപക്ഷ സഹചാരികള്‍ ആയിരുന്നു. ഇന്ന് അതില്‍ ഇടിവ് പറ്റിയിട്ടുണ്ടെങ്കില്‍ അതിനു കാരണവും പാര്‍ടി തന്നെയാണ്. ഒരു സംശയവും വേണ്ട. ആ മാധ്യമ സുഹൃത്തുക്കള്‍ ഒക്കെയും യഥാര്‍ഥ സഖാഖള്‍  ആണ്. അവര്‍ക്ക് ആരെയും കൊല്ലാനോ കൊലപ്പെടുത്താനോ  കൊട്ടേഷന്‍ ടീമിനെ അയക്കാനോ കഴിയില്ല. പാര്‍ട്ടിയില്‍ ഉള്ള ഒരു വിഭാഗം  തന്നെയാണ് ഗുണ്ടായിസവും കൊട്ടേഷന്‍ ടീമുകള്‍ക്ക് അന്ഗീകാരവും നല്‍കിയതെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അതില്‍ കുറ്റം പറയാന്‍ കഴിയില്ല... ആദ്യകാലങ്ങളിലെ ഡിവൈ എഫ് ഐകാരന്‍ ഒന്ന് നിവര്‍ന്നു നിന്നാല്‍ മൂത്രമൊഴിക്കുമായിരുന്നു ഈ പീറ ഗുണ്ടകള്‍. ഇന്ന് അത് നടക്കാത്തത് അവരില്‍ ഒരു വിഭാഗം  അതിന്‍റെ സഹചാരികള്‍ ആയതു കൊണ്ടു തന്നെയാണ്. പൊതു സമൂഹത്തെയും നീതി നടത്തിപ്പിനെയും വെല്ലു വിളിക്കുകയും പ്രതികരിക്കുന്നവരെയും ഇഷ്ടമില്ലാത്തവരെ വക വരുത്തുകയും ചെയ്യുന്നതാവും ചിലര്‍ പിന്തുടരുന്ന മാര്‍ക്സിസ്റ്റ്‌ സിന്ധാന്തം. എന്നാല്‍ ഇതില്‍ ഒന്നുംപെടാതെ മാര്‍ക്സിസ്റ്റ്‌ ആയി ജീവിക്കുന്നവര്‍ ഉണ്ടെന്നും ഓര്‍ക്കണം.
ചന്ദ്രശേഖരന്റെ കൊലപാതകം ആരു തന്നെ  ആണ് ചെയ്തതെങ്കിലും അത് അപലപിക്കപ്പെടെണ്ടത് തന്നെയാണ്. അത് രാഷ്ട്രീയ കൊലപാതകം ആയാലും മുതലാളിക്കെതിരെ പ്രസങ്ങിച്ചതിനു  വകവരുത്തിയത് ആയാലും. പാര്‍ട്ടിക്ക് പങ്കില്ലെന്ന്   ആണയിട്ടാലും പാര്ടിക്കാരുടെ  പങ്കു തള്ളിക്കളയാനാവില്ല. മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തിന്റെ പ്രതികരണം ഇതിലേക്കാണ് വെളിച്ചം വീശുന്നത്. എങ്കിലും ഈ കൊലപാതകത്തില്‍ കൂട്ടി വായിക്കപെടെണ്ട നിരവധി വസ്തുതകള്‍ ഉണ്ട്. ഒന്നുകില്‍ അന്വേഷണം ആ വഴിക്ക് നീങ്ങുന്നില്ല അല്ലെങ്കില്‍ മനപ്പൂര്‍വം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍. അതെന്തെങ്കിലും ആകട്ടെ. കൊലപാതകികള്‍ ആരായാലും അവരെ തള്ളിപ്പറയാനും കനത്ത മറുപടി നല്‍കാനും പൊതു സമൂഹം തയ്യാറാകണം. കാരണം ഇത്തരം സംഭവങ്ങള്‍ക്ക്  നമ്മുടെ  പ്രതികരണം മാത്രമാണ് പോംവഴി. കൊലപാതകങ്ങള്‍ ഏതാണെങ്കിലും അപലപിക്കപ്പെടണം.
മുംബ്  ഇത്തരം കൊലപാതകങ്ങളെ അപലപിച്ചിരുന്ന മാധ്യമ ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. ഇന്ന്    അവര്‍ എന്തേ പ്രതികരിക്കുന്നില്ല. പേടി കൊണ്ടാവുമോ?  അതോ ഇനിയും പ്രതീക്ഷിക്കുന്ന ചില അവാര്‍ഡുകള്‍ക്ക് വേണ്ടിയോ സ്ഥാന മാനങ്ങള്‍ക്ക് വേണ്ടിയോ? അതുമല്ല ഇനി തങ്ങള്‍ പിന്തുടരുന്ന രാഷ്ട്രീയം അത്   ആയതുകൊണ്ടോ? എന്ത് കൊണ്ടു കൊലപാതകങ്ങള്‍ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളിലേക്ക് നീങ്ങുന്നില്ല? അതിനുള്ള അവസരം വരുമ്പോള്‍ അവര്‍ ചര്‍ച്ചയിലൂടെ ഇതിനു പരിഹാരം നിര്‍ദേശിക്കുന്നത് കണ്ടിട്ടില്ലേ? പാവങ്ങള്‍ ആയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നഷ്ടമാകുമ്പോള്‍ ആ   പദത്തിന്റെ വില അറിയുക. അവരുടെ കുടുംബത്തിനാണ്‌. .അതിനു കുറെ ലക്ഷങ്ങള്‍ വില ആയി നല്‍കുന്നത് കൊലക്കത്തി രാഷ്ട്രീയം കളിക്കുന്നവന്റെ ബുദ്ധി കൂര്‍മ്മതയാണ്..പണം കിട്ടിയപ്പോള്‍ കേസ് വേണ്ട എന്ന് പറയാനുള്ള ദയനീയ സ്ഥിതിയിലേക്ക് മത്സ്യ തൊഴിലാളി അധപ്പതിച്ച്തും കണ്ടില്ലേ?
കഴിഞ്ഞ ദിവസം ഇന്ത്യാവിഷനില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത  മാധ്യമ പ്രവര്‍ത്തകരായ   ജേക്കബ്  ജോര്‍ജും ശക്തിധരനും പ്രതികരിച്ചത് കേള്‍ക്കാന്‍ രസമായിരുന്നു. കേരളത്തില്‍ മാധ്യമക്കാര്‍ ഒന്നടങ്കം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ തള്ളി പറയുന്നു. അവര്‍ സിണ്ടികെറ്റ് ആയി പ്രവര്‍ത്തിച്ചു മുന്‍ ധാരണ പ്രകാരം വാര്‍ത്തകള്‍ നിറയ്ക്കാന്‍ നോക്കുന്നു ഈ കൊലപാതകത്തെ വല്യ സംഭവമായി ഉയര്‍ത്തിക്കാട്ടുന്നു എന്നൊക്കെ അവര്‍ ഘോര ഘോരം വാദിച്ചു  ..പ്രിയ സുഹൃത്തെ നിങ്ങളുടെ രാഷ്ട്രീയം പാവം ജനങ്ങള്‍ക്ക്‌ അറിയില്ലായിരിക്കാം പക്ഷെ ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് അറിയാം. അത് പോകട്ടെ, നിങ്ങള്‍  എന്തുകൊണ്ട് അങ്ങനെ ഒരു വാദം ഉയര്‍ത്തണം? നാളെ നിങ്ങള്‍ ആണ് കൊല്ലപ്പെടുന്നതെങ്കിലും ഇതുപോലെ തന്നെയാവും മാധ്യമങ്ങള്‍ പ്രതികരിക്കുക.. കേവലം മൈലേജു നേടുക മാത്രമല്ല അറിയിക്കാനുള്ള ധാര്‍മികത കൂടിയാണ് മാധ്യമങ്ങള്‍ നിറവേറ്റുന്നതു...ദയവു ചെയ്തു നിങ്ങള്ക്ക് അഭിപ്രായം ഇല്ലെങ്കില്‍ വെറുതെ ഇരിക്കുക..ഇത്തരം ഷോകളില്‍ പങ്കെടുക്കാതിരിക്കുക..അതല്ല പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ എന്തെങ്കിലും പ്രയോജനം കിട്ടുമെങ്കില്‍ ആയിക്കോ..പക്ഷെ ജനങ്ങളെ വിഡ്ഢികള്‍ ആക്കരുത് എന്നൊരു അപേക്ഷയുണ്ട്..
മാധ്യമ ധര്‍മം എന്നൊന്നുണ്ട്..അത് പിന്തുടരുന്നവര്‍ എത്ര പേര്‍ ഉണ്ട് എന്ന് ചോദിക്കരുത്..ഭുരിഭാഗം പേരും ധര്‍മ നിഷ്ടയുള്ളവര്‍ തന്നെ. പക്ഷെ ഈ മേഖലയില്‍ ഇത്തരം ബാക്ടീരിയകള്‍ ഇല്ലാതില്ല. ഇന്ത്യാവിഷന്‍ പിന്തുടരുന്ന നയം അഭിനന്ദനീയമാണ്..എങ്കിലും ഒരു അപേക്ഷ..ഇത്തരം പ്രതികരണങ്ങള്‍ക്ക്  ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ തീര്‍ത്തും രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അപ്പുറത്ത് സംസാരിക്കുന്നവരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ പറയുന്നതാവട്ടെ പൊതു സമൂഹം കേള്‍ക്കുന്നത്..പിന്നെ ഇത്തരക്കാര്‍ പറയുന്നതിന് പുല്ലു വില കല്‍പ്പിച്ചു പ്രബുദ്ധ കേരളം തള്ളിക്കളയും. തെറ്റ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്ന് തെറ്റ് ആണെന്ന് മനസ്സിലാക്കാനും മനസ്സിലായെങ്കില്‍ അത് തിരുത്താനും ഉള്ള ആര്‍ജവം കാട്ടുകയാണ് വേണ്ടത്..അതല്ലാതെ കൊലക്കത്തി കയ്യാളുന്നത് ആര്‍ക്കും ഭൂഷണമല്ല. അങ്ങനെ തുടരുന്നവരെ തീവ്രവാദികളായി മുദ്രകുത്തി തുറുങ്കില്‍ അടക്കാതെ പാകിസ്ഥാനിലെക്കോ അഫ്ഗാനിസ്ഥാനിലെക്കോ നാട് കടത്തുകയാണ് വേണ്ടത്..പഠിക്കട്ടെ മര്യാദയും ജീവന്റെ വിലയും എന്തെന്ന്.. 

2012, മേയ് 18, വെള്ളിയാഴ്‌ച

മരുന്നുകളെ മാത്രമല്ല, അഭിനയിച്ചവരെയും തള്ളിപ്പറയണം


കുറെ നാളുകളായി മലയാളി വനിതകളെ അമ്പേ പറ്റിച്ചുകൊണ്ടിരിക്കുകയായിരുന്നു ആയുര്‍വേദത്തിന്റെ മറവില്‍ തട്ടിപ്പ് മരുന്നുകള്‍ പടച്ചു വിടുന്ന കള്ള കമ്പനികള്‍. ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ കമ്പനികളാണ് മലയാളികളെയും മറു നാട്ടുകാരെയും പറ്റിച്ചു കോടി കണക്കിന് പണം ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ദിവസം കേരള ഡ്രഗ്സ് കണ്ട്രോള്‍ ബോര്‍ഡ് ഇവരുടെ വ്യാജ മരുന്ന് ഉത്പാദന കേന്ദ്രങ്ങളില്‍ റെയിഡ് നടത്തി. ലക്ഷക്കണക്കിന്‌ വ്യാജ മരുന്ന് ഉത്പന്നങ്ങള്‍ ആണ് ഇങ്ങനെ പിടിച്ചെടുത്തു നശിപ്പിച്ചത്. മലയാള പത്രങ്ങളും പരസ്യം കിട്ടുന്ന മാധ്യമങ്ങള്‍ എല്ലാം തന്നെ ഈ വാര്‍ത്ത ചൂടോടെ മുക്കി. അല്ല, അതങ്ങനെയേ വരൂ. മുംബ് EASTERN കറി പൌടരിനെ മായം ചേര്‍ത്തതിന്റെ പേരില്‍ റയിഡ് ചെയ്തപ്പോഴും ഇതുണ്ടായി. അതുകൊണ്ട് പത്രത്തില്‍ വായിച്ചു അറിയാം എന്ന് ധരിക്കരുത്. മറയില്ലാതെയും വിവരങ്ങള്‍ അതേ പടി ലഭിക്കുവാനും സോഷ്യല്‍ സൈറ്റുകള്‍ നല്‍കുന്ന സേവനങ്ങള്‍ പ്രകീര്ത്തിക്കെണ്ടതാണ്. ഇവിടെയും അത് തന്നെയാണ് പറയുന്നത്. ഇത്തരം കമ്പനികളുടെ വെട്ടില്‍ വീഴരുതേ എന്ന് അഭ്യര്‍ഥിക്കുന്നു. മലയാളം മാധ്യമങ്ങള്‍ ഈ വാര്‍ത്ത‍ മുക്കിയപ്പോള്‍ ഇതില്‍ നിന്ന് ഒരു നേട്ടവും ലഭിക്കാത്ത CNN എന്ന ഇംഗ്ലീഷ് ചാനല്‍ വളരെ വൃത്തിയായി ഈ വാര്‍ത്ത കാട്ടി. മലയാളത്തില്‍ സ്വാധീനിക്കപ്പെടാന്‍ കഴിയാത്ത ഒരു ചാനലും ഒരു പത്രവും ഇനിയും ഉണ്ടാകാത്തതില്‍ പ്രബുദ്ധരായ (എന്ന് അവകാശപ്പെടുന്ന) നമ്മള്‍ മലയാളികള്‍ സ്വയം പഴിക്കുക.
ഡ്രഗ്സ് കണ്ട്രോള്‍ ബോര്‍ഡിന്റെ സൈറ്റില്‍ പറയുന്നത് "INDULEKHA BRINGA COMPLETE HAIR CARE OIL, INDULEKHA COMPLETE SKIN CREAM, SREEDHAREEYAM SMARLEAN, DHATHRI FAIR SKIN CREAM, DHATHRI HAIR CARE HERBAL OIL" എന്നീ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു എന്നാണു. 52 ലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ JUDICIAL FIRST CLASS MAGISTRATE COURT ല്‍ FIR നല്‍കുകയാണ്. ഇന്ദുലേഖയുടെ തലശ്ശേരി, കണ്ണൂര്‍ ഉത്പാദന കേന്ദ്രങ്ങളിലും, ധാത്രിയുടെ മൂവാറ്റുപുഴ, എറണകുളം കേന്ദ്രങ്ങളിലും റയിഡ് നടത്തി. 
ഉത്പന്നങ്ങള്‍ വക തിരിച്ചു വായനക്കാരുടെ ശ്രദ്ധക്കായി സൂചിപ്പിക്കാം." DHATHRI HAIR CARE CAPSULES, DHATHRI DIAVITA PLUS CAPSULES, INDULEKHA BRINGA COMPLETE HAIR CARE OIL, INDULEKHA SKIN CARE OIL, DHATRI FAIR SKIN CREAM, DHATHRI HAIR CARE HERBAL OIL, DHATRI HAIR CREAM, DHATHRI SKIN CARE OIL, SREEDHARIYAM SMART LEAN" എന്നീ ഉത്പന്നങ്ങള്‍ ആണ് വിവിധ ജില്ലകളില്‍ നടത്തിയ റയിഡ് വഴി പിടികൂടിയത്.
ഈ വാര്‍ത്തകള്‍  ഒളിപ്പിച്ച മാധ്യമങ്ങള്‍ (എന്തിന്റെ പേരിലായാലും) ഈ തട്ടിപ്പ് മരുന്ന് ഉത്പാദകരുടെ വിശദീകരണ പരസ്യങ്ങള്‍ വലിയ വലിപ്പത്തില്‍ തന്നെ കൊടുത്തു. വായനക്കാരോട് തന്നെ പ്രതിബദ്ധത. അല്ലെ? വിശദീകരണത്തില്‍ ഒരു തട്ടിപ്പ് കമ്പനി പറയുന്നത് ഉപഭോക്താക്കളെ പരസ്യങ്ങളിലൂടെ മാത്രമേ മരുന്നിന്റെ ഗുണം അറിയിക്കാന്‍ പറ്റൂ അതാണ്‌ പരസ്യം നല്‍കുന്നത് പരസ്യത്തില്‍ പറയുന്നത് ഉത്പന്നത്തില്‍ വരുത്താന്‍ ശ്രധ്ധിക്കാരുണ്ട് എന്നും, സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ കീര്‍ത്തിക്ക് മംഗല ഏല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു, റയിഡ് നടന്നെങ്കിലും ഇത് എല്ലാ വര്‍ഷവും നടക്കാറുണ്ട് എന്നും ആണ്. അവര്‍ ഒന്ന് കൂടി പറഞ്ഞു. ഇത് ഞങ്ങളുടെ കമ്പനിക്കു എതിരെ മാത്രമല്ല കേരളത്തിലെ ആയുര്‍വ്വേദം എന്ന  പാവനമായ ചികിത്സാ ശാസ്ത്രത്തിനെതിരെ ആണെന്നാണ്.  അതില്‍ അവര്‍ക്ക് വേദനയും ഉണ്ടത്രേ. ചിരിക്കാതെ എന്ത് പറയാന്‍. ആയുര്‍വ്വേദം എന്ന സകള്‍ രോഗ നിവാരിനിയായ ഒരു ശാസ്ത്ര ശാഖയെ വ്യഭിച്ചരിക്കുകയല്ലേ ഈ പുങ്ങവന്മാര്‍. അതും ഒരു ജാള്യതയും ഇല്ലാതെ. ഇന്നാട്ടിലെ പാവപ്പെട്ടവന്‍ വിയര്‍ ത്ത്   ഉണ്ടാക്കുന്ന  നയാ പൈസ ഒരു ഉളുപ്പും ഇല്ലാതെ ഈ അഭിനവ ശാസ്ത്രഞ്ജന്മാര്‍ മോഷ്ടിക്കുകയല്ലേ? ഇതിനു സ്തുതി പാടുകയാണോ വേണ്ടത്? എതിര്‍ക്കാന്‍ നട്ടെല്ല് വേണം? എവിടെയും പണം മാത്രം മോഹിക്കുമ്പോള്‍ ഒന്നോര്‍ക്കുക നിങ്ങള്‍ക്കും ഒരു നഷ്ടം ഉണ്ടാവും ..ഓര്‍ക്കാതെ..ഉണ്ടാക്കിയില്ലേ കോടികള്‍..ആയുര്‍വേദ പ്രിയരായ മലയാളി മക്കളെ പറ്റിച്ചു? പോരെ? ഇനി നിങ്ങളുടെ സ്വത്വം എന്താണ് അറിയട്ടെ നാട്ടാര്‍..ഇവനെയൊക്കെ കയ്യാം വെച്ച് തുരുന്കിലടക്കുകയാണ് വേണ്ടത്..മറു പരസ്യം കൊടുത്തതിനും നടപടി എടുക്കുകയാണ്  വേണ്ടത്.. അതെങ്ങനാ വിളിവന്നു കാണുമല്ലോ മോളീന്ന്..എല്ലാം മോളില്‍ ഇരിക്കുന്നവന്‍ ആണല്ലോ കാണുന്നതും ചെയ്യിക്കുന്നതും..ശിവ ശിവ..നമുക്കും കിട്ടണം പണം..
ഇതില്‍ അഭിനയിക്കുന്നതും ശരിയാണോ? അല്ല. തീര്‍ത്തും അല്ല. വെറും ആഴ്ചക്കകം മുടി വളരുമെന്ന് പറഞ്ഞാല്‍ ഏതു വനിതയാണ്‌ ഇത് വാങ്ങാത്തത്. ഗള്‍ഫില്‍ ചൂടില്‍ മുടി കൊഴിയുന്ന ബന്ധുക്കള്‍ക്ക് നല്ലത് എന്ന് പറഞ്ഞു വാങ്ങി കൊടുത്തില്ലേ ഒത്തിരി പേര്‍. ഇതിനൊക്കെ നഷ്ട പരിഹാരം വാങ്ങുകയാണ് വേണ്ടത്. ഇതിന്റെയൊക്കെ പരസ്യ ചിത്ത്രങ്ങളില്‍ അഭിനയിച്ചവരോട്..  അഭിനയിച്ചതൊക്കെ ഇരിക്കട്ടെ. ഇനി വേണ്ട. പണം അല്ല. നിങ്ങള്‍ അഭിനേതാക്കളെ അഭ്രപാളിയിലെത്തിക്കുന്നതും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ഉടുതുണിക്ക്‌ മറു തുണി വാങ്ങാന്‍ പണം ഇല്ലെങ്കിലും സിനിമ കാണാനും ടീവി വീക്ഷിക്കാനും താല്പര്യപ്പെടുന്ന നിങ്ങളുടെ സ്വന്തം മലയാളിയുടെ കനിവ് ഒന്ന് കൊണ്ടു മാത്രമാണ് നിങ്ങള്‍ നിങ്ങലായത് എന്ന കാര്യം മറക്കേണ്ട. നമുക്കും ഒന്ന് ചെയ്യാം. ഇനി ഈ വെറുക്കപ്പെട്ട പരസ്യങ്ങളില്‍ അഭിനയിക്കുന്ന നടീ നടന്മാരെ തള്ളിപ്പറയാനും അവരുടെ ടീ വി സീരിയല്‍, സിനിമ എന്നിവ ബഹിഷ്കരിക്കാനും നമ്മള്‍ തയ്യാറാകണം. നമ്മളുടെ ശക്തി നമ്മള്‍ തന്നെയാണ്. ഒരു നീതിയും ഇരന്നു വാങ്ങാന്‍ കിട്ടില്ലെന്ന് മനസിലായിക്കാണുമല്ലോ ഇതിനകം നമുക്കെല്ലാം. ഈ കുറിപ്പിന്റെ വിശദമായ വിവരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്‍റെ ഡ്രഗ് കണ്ട്രോള്‍ ബോര്‍ഡിനോട് കടപ്പെട്ടിരിക്കുന്നു. അവര്‍ അവരുടെ വെബ്‌ സൈറ്റില്‍ ഇത് നല്‍കിയിട്ടുണ്ട്, വളരെ വിശദമായി. നിങ്ങള്‍ പോയി നോക്കുക. സ്വയം മനസിലാക്കുക. ഈ കണ്ട കടശ്ശാനി മരുന്നുകളുടെ ഉപയോഗം ഇന്ന് തന്നെ നിറുത്തുക..ബന്ധുക്കളെ, സുഹൃത്തുക്കളെ പറഞ്ഞു മനസിലാക്കുക..പലര്‍ക്കും അറിയില്ല ഇതൊന്നും..
http://www.dc.kerala.gov.in 
അല്ലെങ്കില്‍ 
http://www.dc.kerala.gov.in/docs/pdf/raid.pdf

പിന്‍ നോക്ക്..
മുന്‍പ് ഒരു ആയുര്‍വേദ ബിസിനസ്‌കാരനെ കാണാന്‍ പോയി. ഇദ്ദേഹത്തിന്റെ മരുന്നുകള്‍ക്ക് നമുക്ക് കേട്ടു കേഴ്വി പോലും ഇല്ലാത്ത ഫലം തരാന്‍ കഴിവുള്ളതാണ് എന്ന് ഒരു പരസ്യം കണ്ടപ്പോള്‍ കൌതുകം തോന്നി ഒന്ന് ഇന്റര്‍വ്യൂ ചെയ്യാം എന്ന് കരുതി. രാമര്‍ പോലെ ഒരാള്‍ ആയിരിക്കുമല്ലോ. ചെന്നപ്പോള്‍ ഈ വിദ്വാന്‍ പറഞ്ഞത് കേള്‍ക്കണോ "സര്‍, ഞാന്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. കൊടുക്കേണ്ടിടത്ത് ഒക്കെ കൊടുത്തു ജീവിക്കുകയാ. ഈ പറയുന്ന എന്‍റെ മരുന്നുകള്‍ക്കൊന്നും ഇപ്പറയുന്ന ഗുണം ഇല്ല. ആയുര്‍വേദ സംഹിതകളില്‍ പറയുന്നത് പോലെ ചെയ്താല്‍ ഒരുപക്ഷെ ഗാനം ഉണ്ടായേക്കാം. പക്ഷെ അതിനു ചിലവും കൂടും. വില്‍ക്കാനും കഴിയില്ല. അറിയുകയും ഇല്ല. വെറുതെ ഒരു പരസ്യം കൊടുത്തതാ. കൊല്ലത്ത് നിന്നും ഒരുത്തന്‍ വിളിച്ച് തനിക്കു അതിന്‍റെ ഗുണം കിട്ടി എന്ന് അവകാശപ്പെട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. അയാളെ വിളിച്ച് വരുത്തി ചോദിച്ചു. അയല്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല. മണം വരുന്ന ചില വസ്തുക്കള്‍ ചേര്‍ത്തു ഉണ്ടാക്കുന്ന വെറും എണ്ണ മാത്രമാണിത്. പക്ഷെ എനിക്ക് നല്ലപോലെ ചെലവാകുന്നുണ്ട്. എനിക്ക് ഗള്‍ഫില്‍ ആണ് ഇത് കൂടുതല്‍ ചെലവാകുന്നത്." എങ്ങനുണ്ട്? അമര്‍ഷം തോന്നി. ഒരു കാര്യവും ഇല്ല. തന്‍റെ പരസ്യത്തിന്റെ കാര്യം ഞാന്‍ ഏറ്റു എന്ന് മനസ്സില്‍ ഉറപ്പിച്ചു. എങ്കിലും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പത്ര മുതലാളി ഞാന്‍ അല്ലല്ലോ. ഇപ്പോഴും ആ പരസ്യങ്ങള്‍ അനസ്യൂതം മാധ്യമങ്ങളില്‍ വരുന്നുണ്ട്. നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ അത് വാങ്ങാതിരിക്കുക. അറിയാവുന്നവരോടൊക്കെ പറഞ്ഞു കൊടുക്കുക. അത്ര പേരെങ്കിലും ഈ കെണിയില്‍ നിന്നും രക്ഷ നേടട്ടെ..
ഇവിടെ അടുത്ത് ഒരു കടക്കാരന്‍ കഴിഞ്ഞ ദിവസം ആണ് അറിഞ്ഞത് കറി പൌഡര്‍ നിര്‍മാതാവിന്റെ നിര്‍മാണ ശാല റയിഡ് ചെയ്ത വിവരം. ഉടന്‍ തന്നെ ആ മാന്യ ദേഹം അദ്ദേഹത്തിന്റെ കടയില്‍ നിന്ന് ആ ഉത്പന്നങ്ങള്‍ വലിച്ചു വാരി ഒരു ചാക്കിലിട്ടു. ഞാന്‍ ചോദിച്ചു എന്ത് ചെയ്യുന്നു എന്ന്..അദ്ദേഹം പറഞ്ഞ മറുപടി..എന്‍റെ കടക്കു ഒരു വിശ്വാസ്യത ഉണ്ട്..കണ്ടവന്റെ തട്ടിപ്പ് വില്‍ക്കാന്‍ അല്ല എന്‍റെ കട..എങ്ങനുണ്ട്..ശരിയാണ് അദ്ദേഹം പറഞ്ഞത്..ഞാന്‍ ആ കടയില്‍ പോകാറില്ലായിരുന്നു..ഇനി ധൈര്യമായിട്ട് പോകാം..വഞ്ചിക്കുന്ന ഉത്പന്നങ്ങള്‍ അദ്ദേഹം വില്‍ക്കില്ലെന്ന ഉറപ്പോടെ..
അറിയാനുള്ള അവകാശം നമുക്കുണ്ട്..പ്രശസ്ത ശാസ്ത്രഞ്ജന്‍ ശ്രീ ഗോപാലകൃഷ്ണന്‍

ആയുര്‍വേദത്തിന്റെ ഇന്നത്തെ ദുഷ്കീര്‍ത്തി വരുത്തുന്ന പ്രവണതകളെ കുറിച്ചു പറയുന്നത് കേള്‍ക്കാം..
http://www.youtube.com/watch?v=TpRP1EZndXg&feature=player_embedded#!