24 വര്‍ഷം പോളിറ്റ് ബുറോയില്‍ അംഗം ആയിരുന്ന വി എസിനെ ഒരു കറിവേപ്പില പോലെ വലിച്ചെറിയുന്നത് ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന സി പി എമ്മിന് യോജിച്ചതല്ല തന്നെ. സി പി എമ്മിനല്ല, മറിച്ചു അതിന്‍റെ നേത്രുത്ത്വത്തിനാണ് വി എസ്സിനെ വേണ്ടാത്തത്. ഭയം ഒന്ന് കൊണ്ടു മാത്രം, സി പി എം വിടാന്‍ മടിക്കുന്ന അനേകം പേര്‍ ഉണ്ടെന്നു ഓര്‍ക്കണം നിങ്ങള്‍. പാര്‍ട്ടിയിലെ അഴിമതി വിളിച്ച് പറയുന്നവരെ വച്ചു പൊറുപ്പിക്കില്ല എന്നുള്ള ഹീന നയം മാറ്റെണ്ടതായി ഉണ്ട്. ഇത് പറയുമ്പോള്‍ മാധ്യമ സിണ്ടികെറ്റ് എന്നും നേതൃത്ത്വത്തെ എതിര്‍ക്കുന്നവര്‍ എന്നും ഒക്കെ പറഞ്ഞു മുങ്ങരുത്. ഈ ചെറുപ്പക്കാര്‍ക്ക് എന്താണ് പറ്റുന്നത്? എന്തിനാണ് അവര്‍ അന്തം വിറ്റു ഈ അഴിമതി കറ പുരണ്ടവരെ സംരക്ഷിക്കുന്നു?. എ കെ ജിയും മറ്റും ചോര നീരാക്കി കെട്ടി പൊക്കിയ പ്രസ്ഥാനമാണ് ഇത് എന്നോര്‍ക്കണം. പിരിച്ചു വിടാന്‍ കഴിയാത്തത് കൊണ്ടു തന്നെയാണ്. ഒരു സംശയവും ഇല്ല, അല്ലെങ്കില്‍ വി എസിനെ ഇവറ്റകള്‍ എന്നെ കുരിശില്‍ അടിച്ചേനെ.
പ്രമുഖനായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വാലില്‍ ഒരു കുട്ടി എന്ന് പേരുള്ള അദ്ദേഹം ഒരു ചാനലില്‍ ഘോര ഘോരം പ്രസങ്ങിക്കുന്നുണ്ടായിരുന്നു വി എസ് പുറത്താകുമെന്ന്. പാര്‍ട്ടിയുടെ അകത്തെ ആളായ ഇദ്ദേഹം പാര്‍ട്ടി തീരുമാനം അത് വരും മുമ്പേ വിളിച്ച് പറഞ്ഞതിന് പാര്‍ട്ടി എന്ത് നടപടി എടുക്കും? ഇയാളെ പോലുള്ളവരെ താണ് വണങ്ങുന്ന ഇന്ത്യ വിഷന്‍ സുഹൃത്തിന്റെ തൊലിക്കട്ടി സമ്മതിക്കണം. നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? നിങ്ങളെ എന്നാണ് ഈ മനുഷ്യന്‍ പഠിപ്പിച്ചത്? വായനക്കാര്‍ ക്ഷമിക്കണം സന്ദര്‍ഭത്തില്‍ ഓര്‍ത്ത ഒരു കാര്യം കുറിച്ചെന്നു മാത്രം. ഇതും ഇവിടെ പറയേണ്ടത് തന്നെ. മാധ്യമ സിണ്ടികെറ്റ് എന്ന് പറയുന്നവന്റെ മനസ് ഇത്രയേ ഉള്ളു എന്ന് നിങ്ങള്‍ അറിയണം.
85 വര്‍ഷം മുംബ് അമ്മ നഷ്ടമായപ്പോള്‍ പൊട്ടിക്കരഞ്ഞ ആ ബാലന്‍ ഏഴു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ അനാഥനായി. അച്ചനും വിട്ടു പോയതോടെ ജീവന്‍ നില നിര്‍ത്താന്‍ അഷ്ടിക്കു വക തേടാന്‍ എട്ടാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി ചെട്ടനോപ്പം തയ്യല്‍കാരനാവുകയായിരുന്നു വി എസ്. പിന്നെ കയര്‍ പിരിക്കാനും പോയി തുടങ്ങി. ട്രേഡ് യൂണിയന്‍, രാഷ്ട്രീയം എന്നീ മേഘലകള്‍ പരിചിതം ആയതു അങ്ങനെ. 15 വയസില്‍ കോന്ഗ്രസ്സിലും തുടര്‍ന്നു രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ അവിഭക്ത കമ്മുനിസ്റ്റ് പാര്‍ട്ടിയുടെ ഭാഗം ആകാനും അദ്ദേഹത്തിനായി. (തൊഴിലാളി വര്‍ഗം എന്ന് അന്ന് വിളിച്ചിരുന്നത് തൊഴിലാളികളെ തന്നെ ആയിരുന്നു എന്നോര്‍ക്കുക. ഇന്നത്തെ വൈറ്റ് കോളര്‍ ജോലി ചെയ്യുന്ന നിറ ഭേദം ഇല്ലാത്ത ബൂര്‍ഷ്വാ എന്ന് നാം വിളിക്കുന്ന തൊഴിലാളി അല്ല). അഞ്ചു വര്‍ഷത്തില്‍ ഏറെ ജയിലിലും നാലര വര്‍ഷത്തോളം ഒളിവിലും കഴിഞ്ഞൂ ഇദ്ദേഹം.
നോക്കുക ഇദ്ദേഹത്തിന്‍റെ തെറ്റിന്റെ ആരംഭം. 1962 വര്‍ഷക്കാലത്ത് ചൈന - ഇന്ത്യ യുദ്ധം ഉണ്ടായപ്പോള്‍ ഏതൊരു പൌരന്റെയും കടമ പോലെ അതിര്‍ത്തിയില്‍ പൊലിഞ്ഞു പോകുന്ന ഇന്ത്യന്‍ പട്ടാളത്തിനു ജയ് വിളിച്ചതായി ആദ്യ കുറ്റം. അന്ന് വെറും നിറത്തിന്റെ പേരില്‍ ചൈനയ്ക്കു സിന്ദാബാദ് വിളിച്ച അന്നത്തെ പാര്‍ടിയുടെ തല തോട്ടപ്പന്‍ ആയി നാം കരുതുന്ന ഇ എം എസ് കടുത്ത നടപടി എടുത്തു. വി എസ് മാത്രമായിരുന്നില്ല. അന്ന് സെക്രടരിയെറ്റ് മെമ്പര്‍ ആയ ഓ വി ജോസെഫും ഉള്‍പ്പെട്ടു. അത് വക വെക്കാതെ സൈനികര്‍ക്ക് രക്തദാനം ചെയ്യാനും വി എസ് തയ്യാറായി. ഇതിനു ചങ്കൂറ്റം എന്നല്ലാതെ എന്താ പറയുക? ഏത് സഖാവിനാണ് ഇത്തരം വീര്യം ഉണ്ടാവുക. ഇന്ന് ചൈനയുമായി യുദ്ധം ഉണ്ടായാല്‍ ചൈനയ്ക്കു സ്തുതി പാടുകയും ഇന്ത്യയില്‍ ഇന്ത്യക്കാരന്റെ മേല്‍ കുതിര കയറുകയും ചെയ്‌താല്‍ നിറവും മണവും രുചിയും നോക്കാതെ വഴി നീളെ വെട്ടിയിടും ജനങ്ങള്‍. പാകിസ്താന്‍ ജയിക്കുമ്പോള്‍ മലപ്പുറത്ത് പടക്കം പോട്ടിച്ച്ചെന്നു പറയുന്നതിനപ്പുറം ഒന്നും ഇല്ല പാര്‍ട്ടിയുടെ ഈ നടപടി. ഇവിടെ ഇന്ത്യക്കാരന്റെ പാര്‍ട്ടി ഏതാണെന്ന് തിരിച്ചറിയാന്‍ ഇ എം എസിനായില്ല. (വി എസിനായി. പിണറായിക്ക് അതാകും എന്ന് വിശ്വാസം ഇല്ല. കാരാട്ട് റബ്ബര്‍ സ്റ്റാമ്പ് ആയിട്ട് നാളുകളായി. ഇനിയും ഒരു വര്‍ഷം കൂടി അത് തുടരുകയും ചെയ്യും.)
പിന്നീട്, സി പി ഐ യില്‍ നിന്ന് സി പി എം മാര്‍ക്സിസ്റ്റ് ആയി പാര്‍ട്ടി രൂപീകൃതം ആയപ്പോള്‍ അന്ന് 32 പേര്‍ക്കൊപ്പം ചേര്‍ന്നു അതിനു അടിത്തറ പാകിയ നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അദ്ഭുതം ഈ മനുഷ്യന്‍ മാത്രം ആണ്. ഉള്ളത് തുറന്നു പറയുക, അഴിമതി ആരു കാട്ടിയാലും ചൂണ്ടിക്കാട്ടുക ഇതൊക്കെ അദ്ദേഹം അനുവര്‍ത്തിച്ചു പോന്ന നയങ്ങള്‍ ആയിരുന്നു. ഒടുവില്‍ പിണറായി ലാവ്‌ലിന്‍ കേസില്‍ പെട്ടപ്പോള്‍ അതും ചൂണ്ടിക്കാട്ടി ശബ്ദം ഉയര്‍ത്തി പാവം. പണ്ടത്തെ വര്‍ഗ ബഹുജന പങ്കാളിത്തം പാര്‍ട്ടി എന്നേ മറന്നു പോയി എന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നു.
കോണ്ഗ്രസ്സിന്റെ ഭരണം നടത്തിയ ബസുവിനെ ഇഷ്ടമായിരുന്നു സി പി എമ്മിന്. അഴിമതി ആരോപണ വിധേയനായ പിണറായിയെ ഇഷ്ടം. ദേശീയ മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ ബുദ്ധദേവിനെയും ഇഷ്ടം. ഇവരൊന്നും പാര്‍ട്ടിയ്ക്കുവേണ്ടി ചോര നീരാക്കിയവരാണോ? (ഒഴുക്കിയവരാവും) അതറിയണമെങ്കില്‍ വി എസ് ആരാണെന്ന് നിങ്ങള്‍ അറിയണം.
ഇന്ത്യയില്‍ സി പി എമ്മിന്റെ founder leader ആയിരുന്നു അദ്ദേഹം. പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതിനുള്ള അംഗീകാരം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. മുംബ് ഭരണം ഒഴിയുന്ന സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന തിരഞ്ഞെടുപ്പില്‍ അന്പേ പരാജയ പെടുകയായിരിന്നു പതിവ്. എന്നാല്‍ അതൊക്കെയും തിരുത്തി, തന്‍റെ ഭരണത്തിന്റെ മാത്രം നേട്ടമായി വോട്ടുകള്‍ മാറ്റി കൊണ്ഗ്രസ്സിനോപ്പം എത്താന്‍ ഇടതു പക്ഷത്തിനായി. ഇത് നേതാവിന്‍റെ പ്രതിശ്ചായ തന്നെയാണ് കാട്ടുന്നത്. അല്ലാതെ പാര്‍ട്ടിയില്‍ ആള് കൂടിയിട്ടോ കൊണ്ഗ്രസ്സിനോട് വെറുപ്പ് കൂടിയിട്ടോ പിണറായിയെ ഇഷ്ടപ്പെട്ടിട്ടോ പാര്‍ട്ടിയുടെ അടിത്തറ ബെലപ്പെട്ടിട്ടോ അല്ല എന്നോര്‍ക്കണം. പാര്‍ട്ടിയുടെ നിയന്ത്രണം അല്ല രാജ്യത്തിനു അനുസരിച്ചുള്ള നയം ആണ് വേണ്ടത് എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. വി എസ് ശബരിമലയില്‍ പോയതും ഇവിടെ ചേര്‍ത്ത് വായിക്കണം. ഇതൊക്കെ ചെയ്യാന്‍ റബ്ബറും പ്ലാസ്ടിക്കും നട്ടെല്ലിന്റെ സ്ഥാനത്ത് വച്ചോണ്ട് നടക്കുന്ന കുട്ടി നേതാക്കന്മാര്‍ ഓര്‍ക്കേണ്ടതാണ്. അഴിമതിയുടെ കൂടാരങ്ങള്‍ ആയി അരങ്ങു വാഴുന്നവര്‍ ഉണ്ടല്ലോ, മുഷ്ടി ചുരുട്ടി ആകാശത്ത് ഇടിച്ചു അവര്‍ക്ക് ഇനിയും നിങ്ങള്‍ വിളിച്ചോ കീജയ്, കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ നമുക്കും കിട്ടണം പണം..എന്ന്..അല്ലെ? അല്ലാതെ ഒന്നും പറയാന്‍ ഇല്ല..
ഇന്നലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരിച്ചു പോയി അച്ചുതാനന്ദന്‍ . ശക്ത്തന്‍ ആയ ആ മനുഷ്യന്‍ കരയില്ല. എന്നാല്‍, ആ മനസ് കരയുന്നത് നാം കാണണം. ഇന്കുഇലാബ് സിന്ദാബാദ് വിളികളും സമര വീര്യം വഴിഞ്ഞു ഒഴുകുന്ന ഗാന ശകലങ്ങളും കേട്ടാല്‍ ഉള്ളില്‍ തിരയിളകുന്ന ആയ നേതാവിന് ഒരു പക്ഷെ പിടിച്ചു നില്‍ക്കാന്‍ ആയെന്നു വരികയില്ല. ചീത്ത വിളിച്ചു എന്ന് പറഞ്ഞു കൈക്കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞ രാജേഷും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദനും അത് അടക്കാനാവില്ല. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മാത്രം ഇരിക്കാന്‍ വേണ്ടി ഇരിപ്പിടം ഒരുക്കിയപ്പോള്‍ വേദിക്ക് പുറത്ത് നില്‍ക്കേണ്ടി വരുന്നത് വി എസിനെ സംബദ്ധിച്ച് അത് തന്നെ കൊല്ലുന്നതിനു സമാനം ആണ്. "Cowards die many times before their deaths" എന്ന് വില്ല്യം ഷെയ്ക്ക്സ്പീര്‍ പറഞ്ഞത് ഓര്‍ക്കുക. വി എസിനെ ഏതായാലും അതിനു കിട്ടില്ല. ഇന്ന് വി എസ് പക്ഷം എന്നും പിണറായി പക്ഷം എന്നും രണ്ടു പക്ഷം ആയി സി പി എം പിരിഞ്ഞു പോയാല്‍, തീര്‍ച്ച , ആത്മവീര്യവും വിപ്ലവ വീര്യവും ഉള്ള ഉത്തമ കമ്മ്യൂണിസ്റ്റ് വി എസിന്‍റെ ഒപ്പം മാത്രമേ നില്‍ക്കൂ..പിന്നെ വാളും ബോംബും അന്യ ഭാഷാ ഗുണ്ടകളെയും കാട്ടി ഭീഷണി പെടുത്തിയാല്‍ വാരിക്കുന്തത്തിന്റെ പണി മാത്രം അറിയാവുന്ന സാധാരണക്കാരായ സഖാക്കള്‍ പേടിക്കുക തന്നെ ചെയ്യും.
പിണറായിക്ക് ചേരുന്നത് കേരളത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ഉണ്ടാക്കുകയാണ്. അതിനു ബേബിയും ഐസകും ഒക്കെ ചേരും.
കഴിഞ്ഞ ദിവസം ഉണ്ടായ നടപടികള്‍ക്ക് വി എസ് കടപ്പെടെണ്ടത് മൂന്നാര്‍, കൊച്ചി എം ജി റോഡ്, സിനിമ കാസറ്റ്, ലോട്ടറി, കിഡ്നി എന്നീ അധോലോക കാരോടും വെറുക്കപ്പെട്ടരോടും ആവും. അധകൃതനെ വീണ്ടും തഴയാന്‍ ആയതില്‍ സന്തോഷിക്കുകയാവും വരേണ്യ വര്‍ഗ പാര്‍ട്ടി. വി എസിന് 89 വയസാകുന്നു, ഈ ഒക്ടോബറില്‍. പ്രിയ സഖാക്കളെ, നിങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടായിരുന്നെങ്കില്‍ നിങ്ങള്ക്ക് എന്തെകിലും നല്‍കാന്‍ ഉണ്ടായിരുന്നെങ്കില്‍ അതിനു കഴിയുമായിരുന്ന, ഏറ്റവും നല്ല മുഹൂര്‍ത്തം ആണ് ഇന്നലെ കോഴിക്കോട്ടു അരങ്ങൊഴിഞ്ഞത്. അടുത്ത പാര്‍ട്ടി സമ്മേളനം വി എസ് ഉറ്റു നോക്കുന്നില്ല. ഇനി അതിനു ബാല്യം ഇല്ല. ഒരു പക്ഷെ ഗൌരി അമ്മയോടും, രാഘവനോടും മറ്റും വി എസ് ചെയ്ത അപരാധത്തിന് മറുപടി ആവും ഇത്.
കേരളത്തിലെ സാധാരണ കാരന്റെ പ്രാക്കും കാരണമാവും. വെട്ടി നിരത്തല്‍ എന്ന് പറഞ്ഞു തെങ്ങും, വാഴയും, അടക്ക മരവും, മീന്‍ വളര്‍ത്തലും, കപ്പ കൃഷിയും, തോട്ടങ്ങളും, പച്ചക്കറി കൃഷികളും നശിപ്പിച്ചു വി എസ് ഏല്‍പ്പിച്ച മുറിവ് പോലും ഇത് കാണുമ്പോള്‍ ആ സാധാരണക്കാരന്‍ മറന്നേക്കാം..എങ്കിലും charithram നിങ്ങള്ക്ക് മാപ്പ് നല്‍കില്ല..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ