ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്ത് ട്രെയിനില്‍ എതിര്‍ ഗ്ലാസ്സില്‍ കൂടി പുറം ലോകം നോക്കി ആസ്വദിച്ച് യാത്ര ചെയ്യുകയായിരുന്നു..എതിര്‍ സൈഡിലെ വനിതാ മണിയുടെ തലയുടെ സൈഡില്‍ കൂടി സ്ഥലങ്ങള്‍ ആകാംഷയോടെ നോക്കിയിരുന്ന അവനോടു അവള്‍ തട്ടിക്കയറി..അവന്‍ അവളെ നോക്കിയത്രേ.. അവന്‍ ആണെങ്കില്‍ വന്നതേ ഉള്ളു..ഇംഗ്ലീഷ് അത്ര പിടുത്തവുമില്ല...അടുത്ത സ്റ്റേഷനില്‍ പോലീസ് എത്തി അവനെ താക്കീത് ചെയ്യുന്നിടം വരെ എത്തി തുടര്‍ന്ന് നടന്ന കാര്യങ്ങള്‍...
പിന്നൊരിക്കല്‍..ഒരുത്തി സംസാരിക്കുന്നത് കേള്‍ക്കുന്നു എന്ന് പറഞ്ഞ് ഒരുവനെ ഇവളുമാര്‍ വെള്ളത്തിലാക്കി...എന്തിനും ഏതിനും താറും പാച്ചി എത്തുന്ന പോലീസ് പലപ്പോഴും ഈ സുന്ദരികളെ തക്കം പാര്‍ത്ത് തട്ടിക്കൊണ്ടുപോയി മാനം കവരുന്നവരെ കാണാറില്ല തന്നെ ...അത് സൈപ്പിനു ആകാമായിരിക്കും ...ഒരിക്കല്‍ ..ഒരു കറുംബിയുടെ അസ്ഥാനത്ത് നോക്കി വിളിച്ചു കൂവിയ ഒരു പോളിഷ് കാരനെ നാട്ടുകാര്‍ കണ്ടു ...അവനു ലവലേശം കൂസല്‍ ഇല്ലായിരുന്നു...അവനു ഒരുപക്ഷെ ജയില്‍ കയറാന്‍ മടിയില്ലായിരുന്നിരിക്കാം.. ഒന്നും സംഭവിച്ചില്ല...ഒരു പക്ഷെ അവന്‍റെ തൊലി വെളുത്തത് കൊണ്ടാവുമോ പരാതി ഇല്ലാതിരുന്നത്?
ഇന്നും തൊലിയുടെ അടിസ്ഥാനത്തില്‍ സായിപ്പ് വിവേചനം കാണിക്കാറുണ്ട്..ഇല്ലെന്നാര് പറഞ്ഞാലും അത് വസ്തുതയായി തുടരുകയാണ് ....പെന്തകോസ്ത്കാരനാണെങ്കില്‍ മാത്രം ജോലി നല്‍കുന്ന ഒരു വലിയ സൂപ്പര്മാര്‍ക്കെറ്റ് ഉണ്ടിവിടെ...കത്തോലിക്കനെങ്കില്‍ ജോലി നല്‍കാമെന്നു പറയുന്ന ഷോപ്പ്..മുസ്ലിം ആണെങ്കില്‍ ബേക്കറി പണി നല്‍കുന്ന കട..
ഇവിടെ നാട് നന്നാകുകയല്ല..ഒട്ടു നന്നാകുകയുമില്ല....
Good flair of writing, keep it up and do write more... god bless u, with wishes !!!
മറുപടിഇല്ലാതാക്കൂthanks achu..
മറുപടിഇല്ലാതാക്കൂ