2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

അരുന്ധതിയുടെ മോഹം

ബുക്കെര്‍ പ്രൈസ് എന്നാല്‍ തോന്ന്യവാസത്തിനുള്ള അംഗീകാരം എന്നല്ല അര്‍ഥം..അരുന്ധതി റായിയുടെ ജല്പനങ്ങള്‍ ചങ്ങലക് ഭ്രാന്തായോ എന്ന സംശയം ജനിപ്പിക്കും..കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം ആണെന്ന് ഓരോ ഇന്ത്യക്കാരനും ഉറക്കെ പറയുമ്പോള്‍ അതിനെതിരെ വിരല്‍ ചൂണ്ടാനുള്ള അങ്ങികാരമല്ല സമ്മാനങ്ങള്‍.
മുംബ് ഗുജറാത്തില്‍ ഗര്‍ഭിണി യുവതിയുടെ അടിവയര്‍ ചവിട്ടി കലക്കി ബലാല്‍സംഗം ചെയ്തു എന്ന് വിളിച്ചു കൂവി രംഗപ്രവേശം ചെയ്ത റായി തന്നെയാണിത്..അന്ന് അവര്‍ അത് കെട്ടിച്ചമച്ചതാണ് എന്ന് പിന്നീട് പറഞ്ഞു. ഇന്ത്യ കാത്തുവെക്കുന്ന സാഹോദര്യം എന്ന വാക്ക് ലോകത്തിനു മുന്നില്‍ ഒരു സെക്കന്റ്‌ കൊണ്ട് ഇടിക്കാന്‍ അമേരികയില്‍ നിന്ന് കച്ച കെട്ടി വന്ന ഇവര്‍ ഒരിക്കലും സ്നേഹദൂതികയല്ല...

ലോകത്ത് ഇന്ന് പ്രതിസീര്‍ഷ വരുമാനത്തില്‍ ഉയര്‍ച്ച കാട്ടുന്ന രാഷ്ട്രം ഇന്ത്യ ആണ്. അതറിയുന്ന കുബുധികളുടെ വജ്രായുധമാണ് ഈ നാട്ടിലെ വര്‍ഗീയത..അത് ഉയര്‍ത്തിപ്പിടിക്കുന്ന സോദരിയെ അന്ഗീകരിക്കുകയല്ല..ആട്ടുകതന്നെയാണ് വേണ്ടത്..

വെറുതെ വാചക കസര്‍ത്ത് നടത്തി വെള്ളിത്തിരയില്‍ മുഖം കാട്ടാനുള്ള ഈ ശ്രമം ദയനീയമാണ്.

"ഞാന്‍ ഇത് പറയുന്നത് കാശ്മീരില്‍ നിന്നാണ്..ഇവിടുത്തെ ആളുകളുടെ മനസ് ആണിത്..മുമ്പും പലരും ഇങ്ങനെ പറയുകയും എഴുതുകയും ചെയ്തിട്ടുമുണ്ട്.." കാശ്മീരിനെ കുറിച്ച് ഈ മഹാത്മാവിന്റെ വാക്കുകള്‍..കാശ്മീര്‍ താഴവരയല്ല കാശ്മീര്‍ എന്ന് ഇവര്‍ മറന്നു..

"ഞാന്‍ പറയുന്നത് കാശ്മീരിലെ ജനതക്ക് നീതി ലഭിക്കാന്‍ വേണ്ടിയാണ്. അതും ലോകത്ത് ഏറ്റവും കൂടുതല്‍ മിലിടറി ഭീകരത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി.." ഉം ഉം തൊഴണം..കിട്ടിയാല്‍ ഇവരുടെ ഒരു പ്രതിഷ്ഠ നാട്ടില്‍ എവിടെങ്കിലും വെക്കുകയും വേണം. ഇന്ത്യക്ക് ലജ്ജിക്കണം..ഇത്തരം സ്വയം പ്രഖ്യാപിത സമാധാന ദൂതര്‍ ഒത്തിരി കണ്ടിരിക്കുന്നു..മനുഷ്യാവകാശം പറഞ്ഞു കേരളത്തില്‍ സദസ്സ് വിളിച്ചിരുന്ന ഒരു മഹാന് പിന്നീട് തീവ്ര വാദി ബന്ധമുണ്ടെന്നു കടെതിയതും നമ്മള്‍ മറന്നുകൂടാ..പാക്‌ കീഴ്പെടുത്തിയ കാശ്മീര്‍ കാണുക..അവിടുത്തെ കാര്യങ്ങള്‍ പറയൂ..ഇവിടെ നിങ്ങളുടെ ജല്പനങ്ങള്ക്ക് പുല്ലുവിലയെ നല്‍കുന്നുള്ളൂ..ഞങ്ങള്‍..സ്നേഹിക്കാനും സാഹോദര്യം സാധ്യമാക്കാനുമുള്ള യജ്ഞഗല്‍ക്കിടെ തുരങ്കം വേണ്ട മഹിളേ..

ഇന്ത്യയുടെ നേട്ടങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ ആവില്ലെങ്കില്‍ ഒരിക്കലും താറടിച്ചു കാട്ടാതിരുന്നു കൂടെ ഈ കൃമി കീടങ്ങള്‍ക്ക് ?

ചരിത്രം ഇതാ.
സ്വതന്ത്ര രാജ്യമായിരുന്ന ജമ്മുവും കാശ്മീരും എവിടെ ചേരണമെന്ന് ആഗസ്റ്റ്‌ നാല്പതെഴില്‍ അന്നത്തെ രാജാവ് തീരുമാനിച്ചില്ല..കാശ്മീര്‍ താഴ്വര മുസ്ലിം ഭൂരിപക്ഷം ആയതിനാല്‍ പാക് വിചാരിക്കുന്നത് അവരുടെതാണ് അതെന്നാണ്‌..എന്നാല്‍ രാജാവ് ചേര്‍ന്നത് ഇന്ത്യക്കൊപ്പം ആയതിനാല്‍ അത് ഇന്ദ്യയുടെതാനെന്നു ഇന്ത്യ പറയുന്നു..ഭരിക്കുന്നവര്‍ ആണല്ലോ വിധിക്കുന്നത് അല്ലാതെ അന്ന് സ്വയം ഭാരനാവകാസം ഒന്നും ഇല്ലാരുന്നു ജനങ്ങള്‍ക്..എന്നുവച്ചാല്‍ ഇന്നത്തെ പോലെ ജഡ്ജിമാരെയും രാജാക്കന്മാരെയും ചീത്ത പറയുന്ന സംവിധാനം അന്നില്ലാരുന്നെന്നു..അതുകൊണ്ട് ഇന്ത്യയുടെ ഭാഗം തന്നെ ഇത്..

ഇത് കണ്ടു ഹാളിലകരുത് പ്ളീസ്‌ അത് ഇതു അരുന്ധതി ആയാലും..മോഹിനിയായാലും..

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

ഒക്ടോബറിന്റെ നഷ്ടം


ജനിച്ചത് ഒക്ടോബറില്‍ .മരിച്ചതും അതെ മാസം..അയ്യപ്പന്‍ അങ്ങനെ ആണ്..സ്വയം അറിയാതെ തന്നെ വ്യത്യസ്തനാവുകയായിരുന്നു..കവിത ഒരു കോപ്പ വിഷമാണ് എങ്കില്‍ താന്‍ അത് ആവോളം നുകരുമെന്നു അയ്യപ്പന്‍ പറഞ്ഞിരുന്നു..എവിടെയും വ്യതസ്തനാകാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും അയ്യപ്പന്‍റെ ചെയ്തികള്‍ വേഷം ഒക്കെ അയ്യപ്പനെ എന്നും വ്യതസ്തനാക്കി..അല്ലെങ്കില്‍ ഇന്ന് നമ്മള്‍ ഓര്‍ക്കുന്ന അയ്യപ്പന്‍ ആവുമായിരുന്നില്ല..ധാര്‍ഷ്ട്യം ആരോടും ഒരിക്കലും കാട്ടിയിട്ടില്ലെങ്കിലും എല്ലാറ്റിലും തന്റെ നിലപാടുകള്‍ വെട്ടിത്തുറന്നു പറയുന്ന അയ്യപ്പനെ നിങ്ങള്‍ അറിയണം..

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ അന്യ ഭാഷ, അമിത വേഷ, ഘടനകള്‍ ഒന്നുമില്ലാതെയും, ലോകത്തോട്‌ വിളിച്ചുകൂവുന്ന ബുദ്ട്തിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നപുംസകങ്ങളുടെ ഇടയില്‍ പെടാതെയും അയ്യപ്പന്‍ അകലം സൂക്ഷിച്ചു അതും അറിഞ്ഞുകൊണ്ടല്ല..അയ്യപ്പന്‍ അങ്ങനെ തന്നെയാണ്..തന്നെ കണ്ടു അഭിപ്രായം ആരാഞ്ഞ പത്ര കേസരികളോട് മദ്യപിച്ചു ആടിനിന്ന അയ്യപ്പന്‍ പറഞ്ഞത് 'വെള്ളം അടിച്ചിട്ടും എനിക്കൊന്നും മനസ്സിലായില്ല പിള്ളാരെ' എന്നായിരുന്നു..തന്നെ ലോകം ഇങ്ങനെ തന്നെ കാണണം എന്ന് വാശി പിടിച്ചല്ല അയ്യപ്പന്‍ ഇങ്ങനെ ആയത്..ചെറുപ്പത്തിലെ മാതാ പിതാക്കളെ നഷ്ടമായ വേദനയില്‍ തുടങ്ങുന്നു അയ്യപ്പന്‍റെ യാത്ര..അയല്‍വക്കത്തെ പെണ്ണിനെ പ്രേമിച്ചു എങ്കിലും പ്രണയം നുരയിട്ടത് മദ്യത്തിലായിരുന്നു..പിന്നെ കവിതയിലേക്കും..സരസ്വതിയായി..കള്ളക്കവിയായി ഒരിക്കല്‍..പിന്നെ..വാല്‍മീകം പൊട്ടിച്ചെറിഞ്ഞു..ലോകത്തോട്‌ ഹൃദയം തുറന്നു കാട്ടിയ പച്ച മനുഷ്യനായി..ഇന്നത്തെ പ്രണയങ്ങളെ അയ്യപ്പന്‍ പുശ്ചിച്ചു തളളും..വെറും ബിസിനെസ്സ്..കള്ള് കുടിക്കുന്നത് ഇത്തിരി കടന്ന കയ്യല്ലേ എന്ന് ചോദിച്ചാല്‍ "കള്ള് കുടിക്കുന്നത് കവിത ഉണര്താനാണ്..ഇല്ലേല്‍ നല്ല കവിതകള്‍ കിട്ടില്ല നിങ്ങള്‍ക്ക്..ഞാന്‍ എന്ത് ചെയ്യുന്നു എന്ന് എന്തിന് അന്വേഷിക്കണം എന്‍റെ കവിതകള്‍ വിലയിരുത്തിയാല്‍ പോരെ..സ്വാര്‍ഥത നിറഞ്ഞ ലോകത്ത് എത്തിയതില്‍ വിഷമം..മദ്യം കഴിക്കുന്നത് എന്നോടുള്ള വിഷമം." എന്ന മറുചോദ്യം ഉന്നയിക്കാന്‍ സാധാരണക്കാരുടെ കവിയായ അയ്യപ്പന് മാത്രമേ കഴിയൂ..ജനറല്‍ ആശുപത്രിയുടെ ഉള്ളറകളില്‍ വിറങ്ങലിച്ചു കിടന്ന അയ്യപ്പനെ കാണാന്‍ എത്തിയവര്‍ ഒരിക്കലും കൊടിവച്ച കാറില്‍ വന്നവരോ മോഡി കൂടിയവരോ ആയിരുന്നില്ല..ഒറ്റമുണ്ടുടുത്ത് ..മഷി പടര്‍ന്ന പോക്കറ്റില്‍ രണ്ടു രൂപയുടെ താള്‍ എത്തിനില്‍ക്കുന്ന സാധാരണക്കാരായിരുന്നു അവര്‍..ഇനി പറയുക അയ്യപ്പനോട്‌ ഈ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഒക്കെയും ജന മനസ്സിനെ വന്ചിക്കാനായിരുന്നില്ലേ..

തിരുവനതപുരത്ത് ഞങ്ങളുടെ പത്രം ഓഫീസില്‍ രാത്രികള്‍ പലപ്പോഴും കയറി വന്ന അയ്യപ്പനെ കണ്ടിരുന്നു...പാകമാകാത്ത ഷര്‍ട്ട്‌ ഒറ്റ മുണ്ട്.. കാണുമ്പോള്‍ വെളുക്കെ ചിരിക്കുന്ന അയ്യപ്പന്‍റെ ഉയര്‍ന്ന ശിരസ് ആരുടേയും മുന്നില്‍ കുംബിടുന്നവനല്ല എന്ന് വിളിച്ചോതുന്നതായിരുന്നു...അയ്യപ്പന് വലിയ തുകകള്‍ താല്പര്യമില്ല..പണം കാത്തു വച്ച് ശീലമില്ല..അഥവാ ആര്‍ക്കു വെക്കാന്‍,.രാത്രി വരുമ്പോഴും മദ്യത്തിന്റെ മാസ്മര ഗന്ധം..എന്താ നല്ല മണം വരുന്നല്ലോ എന്ന് ചോദിച്ചാലും അയ്യപ്പന്‍റെ മറുപടി ചിരിതന്നെ...വരുന്നത് ഓട്ടോ കൂലി കിട്ടുമോ എന്നറിയാനാവും...കൊടുക്കും...എന്നിട്ട് മുഖത്തേക് നോക്കും..അയ്യപ്പന് അറിയാം എന്‍റെ പ്രതീക്ഷ എന്താണെന്ന്...ന്യൂസ്‌ പ്രിന്റ്‌ ഒരു കഷണം വലിച്ചു കീറി എടുത്ത്..നാലുവരി എഴുത്തും...എനിക്ക് അത് മതി..ഞാന്‍ നന്ദി പറയും..പണം വാങ്ങിയ അയ്യപ്പന്‍ നടന്നു മറയും..എനിക്ക് ഒരു പ്രിയ സുഹൃത്തും..എന്‍റെ ജേഷ്ഠ തുല്യനുമായിരുന്നു ഈ പ്രിയ കവി...മനോവേദന വളരെയാണ്..

ഇഷ്ടപ്പെട്ട കവിത തന്റേതു തന്നെ എന്ന് പറയുമ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കണ്ട..സ്വന്തം കവിതകളെ പ്രനയിക്കാതവര്‍ക്ക് ഒരിക്കലും കവിയാകാന്‍ ആവില്ലെന്ന് അയ്യപ്പന്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്..

"അത്തഴമുട്ടുമായി അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായി ഈ വഴിയോരങ്ങള്‍ താണ്ടട്ടെ..
മരിക്കാന്‍ മനസ് ഇല്ലാത്തവനായി."

ഈ വരികള്‍ അയ്യപ്പന്‍ അക്ഷോഭ്യനായിരുന്നു എന്നുറക്കെ വിളിച്ചു പറയുന്നു..ഇതൊക്കെ അയ്യപ്പനെ ആരാധ്യനാക്കി..സാധാരണക്കാരന്റെ കവിയാക്കി..അവാര്‍ഡ്‌ അറിഞ്ഞാല്‍ എത്ര പണം കിട്ടുമെന്ന് ചോതിക്കുന്ന അയ്യപ്പന്‍..ജീവിതം പോലും കവിതയായി കണ്ട കവി സ്വയം ജീവിച്ചു കാണിച്ചു തന്നു നടന്നു നീങ്ങുകയായിരുന്നില്ലേ..

"കാറപകടത്തില്‍ പെട്ട് മരിച്ച
വഴിയാത്രക്കാരന്റെ ചോരയില്‍ ചവുട്ടി
ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പിറന്ന
അഞ്ചു രൂപയിലായിരുന്നു എന്‍റെ കണ്‍
ഞാനുണ്ടായിട്ടും താലി അറുത്ത കെട്ടിയോള്‍
എന്‍റെ കുട്ടികള്‍ വിശപ്പ് എന്ന നോക്കുകുത്തികള്‍
ഇന്നത്താഴം ഇതുകൊണ്ടാകാം"

കവി മരിച്ചു..തെരുവോരത്ത് മരിച്ചു കിടന്നു..സാധാരണക്കാരന്‍ കണ്ടില്ല ..കണ്ട നിരക്ഷര കുതുകികള്‍ തിരിച്ചറിഞ്ഞുമില്ല..അറിഞ്ഞപ്പോള്‍ത്തന്നെ മന്ത്രി പുങ്ങവന്മാര്‍ പറഞ്ഞു..ഇരിക്കട്ടെ..ദിവസങ്ങള്‍ അങ്ങനെ..രാഷ്ട്രീയം കഴിയാതെ..കണ്ണൂരില്‍ സഖാക്കള്‍ ബീഡി വലിക്കുന്നതെ ഉള്ളു...തിരഞ്ഞെടുപ്പല്ലേ..കൊടിവച്ച കാറില്‍ നിന്നിറങ്ങാന്‍ വയ്യ..ഒടുവില്‍ വന്നു..മരവിച്ചു കിടന്ന അയ്യപ്പന്‍റെ ഭൌതിക ദേഹത്തിനു വിട നല്‍കാന്‍...അവരില്‍ എത്രപേര്‍ക്ക് അറിയാമായിരുന്നു...അയ്യപ്പനെ..? അയ്യപ്പന് ജീവനില്ലാത്തത് നന്നായി..അല്ലെങ്കില്‍ അയ്യപ്പന്‍ ചിരിച്ചേനെ..എന്നെ വെറുതെ വിടണേ എന്ന് കേണേനെ..അരുത്...ഒരിക്കലും ഒരു ജനപ്രിയ കവിയോടും ഈ അനീതി രാഷ്ട്രീയക്കാര നീ കാട്ടരുത്..നിന്റെ മഞ്ഞ നിറഞ്ഞ കണ്ണുകള്‍ ഞങ്ങള്‍ക്ക് കാണണ്ട..തൊണ്ട വരണ്ടു മരണത്തോട് മല്ലടിചാലും നിന്റെ കൈകൊണ്ട് ഒരിറ്റു വെള്ളം കേരള മക്കള്‍ക്ക്‌ നല്‍കണ്ട..അതില്‍ വിഷം പുരണ്ടിട്ടുണ്ടാവില്ലെന്നാര് കണ്ടു..ഇത് ഞങ്ങളുടെ കവിയാണ്‌..ഞങ്ങളുടെ മാത്രം കവി..ആ കവിക്ക് ഒരുവേള നിങ്ങള്‍ സ്തുതി പാടുന്നത് ഞങ്ങള്‍ കണ്ടു.ടിവിയില്‍ ..ഒന്നും തോന്നിയില്ല....ഒരുതരം മരവിപ്പ്...അവന്ജ്ഞ..അത് മാത്രേ ഞങ്ങളുടെ കൈവശം ഇനിയുള്ളൂ നിങ്ങളുടെ ബലി കുടീരത്തിലെക്..


കടന്നു പോകുമ്പോള്‍ അയ്യപ്പന്‍ കുറിച്ചിട്ട വാക്കുകള്‍ നിങ്ങള്‍ വായിക്കുക...

"എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒരു ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്..
എന്‍റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
മണ്ണ് മൂടുന്നതിനു മുംബ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം
ദളങ്ങള്‍ കൊണ്ടു മുഖം മൂടണം
മരണത്തിനു തൊട്ടു മുംബ് ഈ സത്യം പറയാന്‍ സമയം ഇല്ലായിരുന്നു..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകു
ഇനി എന്‍റെ ചെങ്ങാതികള്‍ മരിച്ചവരാനല്ലോ.."

പ്രിയ കവിക്ക് ഒരിറ്റു കണ്ണീര്‍ പൊഴിക്കട്ടെ ഞാനും...


2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

സായിപ്പിന്‍റെ ദയനീയത..

ലോകം മുഴുവന്‍ സ്വന്തമാക്കി നീങ്ങിയ സായിപ്പിന് സ്വന്തം പെണ്‍ വര്‍ഗത്തിന്‍റെ നേരെ നോക്കാന്‍ എന്താ ഭയം?ലണ്ടനില്‍ നിങ്ങള്‍ എവിടെ പോയിരുന്നാലും നോക്കുക..സായിപ്പ് നടക്കുക താഴേക്ക് നോക്കിയാവും..താഴെ ചാണകമോ കോഴി കാഷ്ടമോ ഉണ്ടോ എന്നല്ല പാവം സായിപ്പ് നോക്കുന്നത് കേട്ടോ..സ്വന്തം നാട്ടിലുള്ള പെണ്ണുങ്ങളുടെ മുഖം കാണാനോ അവളുടെ ദൃഷ്ടിക്ക് മുന്നില്‍ പെടാനോ ആവാത്തത് കൊണ്ടാണ്..ഇവിടെ അങ്ങനെയാ...അങ്കനമാര്‍ക്ക് അത്ര സ്വാതന്ത്ര്യം..ഇവളുമാര്‍ ആരെയും തെറി വിളിക്കും..ആര്‍ക്കും എതിരെ പരാതി പറയും..ഇതൊക്കെ കേള്‍ക്കാന്‍ സര്‍ക്കാരും കോടതിയും ഉള്ളതുകൊണ്ട് പാവം സായിപ്പിന്‍റെ പരാതിക്ക് മറുമരുന്നില്ല..വായില്‍ നോക്കുന്നവര്‍ക്ക് ഒരുകണക്കിന് നല്ല പട്ടമാണ് ഇത്. എന്നാല്‍ അബദ്ധത്തില്‍ എങ്ങാനും ഇവളുടെ മുഖം നോക്കിയാല്‍ ചുറ്റിയതു തന്നെ. അവള്‍ നേരെ ചോദിക്കും 'നീ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്. കുറെ നേരമായി നീ എന്നെ നോക്കുന്നു..ഞാന്‍ പരാതിപ്പെടും' ..നോക്കണേ..

ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്ത് ട്രെയിനില്‍ എതിര്‍ ഗ്ലാസ്സില്‍ കൂടി പുറം ലോകം നോക്കി ആസ്വദിച്ച് യാത്ര ചെയ്യുകയായിരുന്നു..എതിര്‍ സൈഡിലെ വനിതാ മണിയുടെ തലയുടെ സൈഡില്‍ കൂടി സ്ഥലങ്ങള്‍ ആകാംഷയോടെ നോക്കിയിരുന്ന അവനോടു അവള്‍ തട്ടിക്കയറി..അവന്‍ അവളെ നോക്കിയത്രേ.. അവന്‍ ആണെങ്കില്‍ വന്നതേ ഉള്ളു..ഇംഗ്ലീഷ് അത്ര പിടുത്തവുമില്ല...അടുത്ത സ്റ്റേഷനില്‍ പോലീസ് എത്തി അവനെ താക്കീത് ചെയ്യുന്നിടം വരെ എത്തി തുടര്‍ന്ന് നടന്ന കാര്യങ്ങള്‍...

പിന്നൊരിക്കല്‍..ഒരുത്തി സംസാരിക്കുന്നത് കേള്‍ക്കുന്നു എന്ന് പറഞ്ഞ് ഒരുവനെ ഇവളുമാര്‍ വെള്ളത്തിലാക്കി...എന്തിനും ഏതിനും താറും പാച്ചി എത്തുന്ന പോലീസ് പലപ്പോഴും ഈ സുന്ദരികളെ തക്കം പാര്‍ത്ത് തട്ടിക്കൊണ്ടുപോയി മാനം കവരുന്നവരെ കാണാറില്ല തന്നെ ...അത് സൈപ്പിനു ആകാമായിരിക്കും ...ഒരിക്കല്‍ ..ഒരു കറുംബിയുടെ അസ്ഥാനത്ത്‌ നോക്കി വിളിച്ചു കൂവിയ ഒരു പോളിഷ് കാരനെ നാട്ടുകാര്‍ കണ്ടു ...അവനു ലവലേശം കൂസല്‍ ഇല്ലായിരുന്നു...അവനു ഒരുപക്ഷെ ജയില്‍ കയറാന്‍ മടിയില്ലായിരുന്നിരിക്കാം.. ഒന്നും സംഭവിച്ചില്ല...ഒരു പക്ഷെ അവന്‍റെ തൊലി വെളുത്തത് കൊണ്ടാവുമോ പരാതി ഇല്ലാതിരുന്നത്?

ഇന്നും തൊലിയുടെ അടിസ്ഥാനത്തില്‍ സായിപ്പ് വിവേചനം കാണിക്കാറുണ്ട്..ഇല്ലെന്നാര് പറഞ്ഞാലും അത് വസ്തുതയായി തുടരുകയാണ് ....പെന്തകോസ്ത്കാരനാണെങ്കില്‍ മാത്രം ജോലി നല്‍കുന്ന ഒരു വലിയ സൂപ്പര്മാര്‍ക്കെറ്റ് ഉണ്ടിവിടെ...കത്തോലിക്കനെങ്കില്‍ ജോലി നല്‍കാമെന്നു പറയുന്ന ഷോപ്പ്..മുസ്ലിം ആണെങ്കില്‍ ബേക്കറി പണി നല്‍കുന്ന കട..

ഇവിടെ നാട് നന്നാകുകയല്ല..ഒട്ടു നന്നാകുകയുമില്ല....