രഞ്ജിത്തിനോട് ഒരു വാക്ക്..
രഞ്ജിത്ത്, നിങ്ങള്‍ സന്തോഷ് പണ്ടിറ്റിനെ കുറ്റം പറഞ്ഞില്ലേ? എന്നിട്ട് നിങ്ങള്‍ ഉണ്ടാക്കി വിട്ട ഈ അറുബോറന്‍ പടം പാവം കാഴ്ചക്കാരന്റെ മേല്‍ കെട്ടി വെക്കുന്നത് ഉചിതമാണോ? സന്തോഷ് പണ്ടിറ്റിനു അത്ര വൈഭവം ഇല്ല. അതുണ്ട് എന്ന് അഹങ്കരിക്കുന്ന താങ്കള്‍ ജനതയുടെ ആസ്വാദന ക്ഷമതയെ പരീക്ഷിക്കുകയായിരുന്നു ഈ ചിത്രം വഴി. നിങ്ങള്‍ക്ക് ഒന്ന് ചെയ്യാമായിരുന്നു..ഇതിനു വിനോദ നികുതി ഒഴിവാക്കി പാവം ആസ്വാദകരെ രക്ഷിക്കുകയെങ്കിലും ആകാമായിരുന്നു. ഈ ചിത്രം കണ്ടു മുഖം കടന്നല്‍ കുത്തിയത് പോലെ ആണ് ആളുകള്‍ തീയേറ്റര്‍ വിട്ട് ഇറങ്ങുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളിലെ കഥാ ശേഷി, കഥാ കഥന പാടവം നഷ്ടമായെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരരുത് എന്ന് അപേക്ഷിക്കുന്നു..കാരണം..രഞ്ജിത്ത് മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ ആസ്വാദക ലക്ഷങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുക ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണ പ്രഭു തുടങ്ങിയ ഒരു പറ്റം ചിത്രങ്ങള്‍ ആണ്. പണം ഉണ്ടാക്കി റിലീസിംഗ് ദിനം തന്നെ തന്‍റെ സിനിമ കാണാന്‍ കയറുന്നവനെ ഇങ്ങനെ 'ആക്കുന്നത്' ഭൂഷണമല്ല. അതുകൊണ്ട് അവരുടെ ക്ഷമ പരീക്ഷിക്കരുത്..നിങ്ങളേക്കാള്‍ ആസ്വാദന ശേഷി സമൂഹത്തിനു ഉണ്ടെന്നും ഓര്‍ക്കുന്നത് നന്ന് ..കലാകാരന്മാര്‍ ആരായിരുന്നാലും, എത്ര ഔന്നത്യത്തില്‍ ഉള്ള ആളാണെങ്കിലും ഉള്‍ക്കൊള്ളേണ്ട ബാല പാഠം ആണിത്. പാവം സമൂഹം..നിങ്ങളെ പോലെ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലായിരിക്കാം..അല്ലെങ്കില്‍ അത്ര ഉയരത്തിലെത്താന്‍ ബന്ധങ്ങള്‍ ഇല്ലായിരിക്കാം..എന്നാലും നിങ്ങളെക്കാള്‍ ഒക്കെ കഴിവും മനസാക്ഷിയും പ്രതിബദ്ധതയും ഉള്ള ഒരു സമൂഹത്തില്‍ ആണ് നിങ്ങള്‍ ജീവിക്കുന്നത് എന്ന് ഓര്‍ക്കണം..എല്ലാ കലാകാരന്മാരും..
കഥാ സാരം..
ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് രഞ്ജിത്ത് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് "സ്പിരിറ്റ് ". "കേരളത്തിലെ ഉയര്‍ന്നുവരുന്ന മദ്യ സംസ്കാരം" ആണ് കഥയുടെ ഇതി വൃത്തം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. നിങ്ങള്‍ പലരും മുംബ് ഇത്തരം സിനിമകള്‍ ഡോക്യുമെന്‍ററി ആയി കണ്ടിരിക്കും. മുന്‍കാല സംവിധായകന്‍ ശങ്കരന്‍ നായര്‍ ഇത്തരം ചിത്രങ്ങള്‍ വളരെ തന്മയത്വത്തോടെ അഭ്രപാളിയിലെത്തിച്ചിരുന്നു. "ഒരു വ്യക്തി എത്ര മാത്രം ബുദ്ധി ശാലി ആണെങ്കിലും മദ്യാസക്തി അയാളെ എത്ര മാത്രം സ്വാധീനിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു" എന്നത് ആണ് ഇതിന്‍റെ കഥാ സാരം എന്ന് രഞ്ജിത്ത് തന്നെ പറയുന്നുണ്ട്.കഥാ സാരം..
ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്‍ ഉദ്യോഗസ്ഥനായ രഘുനന്ദന്‍ ആണ് നായകന്‍... ഉദ്യോഗസ്ഥ ജീവിതം മടുത്ത ഇയാള്‍, ലോകത്തില്‍ ഒട്ടു മിക്ക സ്ഥലങ്ങളും കണ്ടു, നാലഞ്ചു ഭാഷകള്‍ ഹൃദിസ്ഥമാക്കി..പിന്നെ കേരളത്തില്‍ എത്തി..ജേര്‍ണലിസം ചെയ്യാന്‍ തീരുമാനിച്ചു. ടി വി ന്യൂസ് ചാനലില്‍ ഒരു പൈസ പോലും ശമ്പളം പറ്റാതെ "ഷോ ദി സ്പിരിറ്റ് " എന്ന ജനപ്രിയ പരിപാടി തുടങ്ങി. ഇതില്‍ പല മാന്യന്‍ മാരുടെയും മുഖം മൂടി വലിച്ചു കീറുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. അങ്ങനെ ചെയ്യുമ്പോഴും അതിനു ശേഷവും യാതൊരു ഖേദ പ്രകടനങ്ങള്‍ക്കും അയാള്‍ തയ്യാറും അല്ലായിരുന്നു. നിരന്തര മദ്യപാനം മൂലം വിവാഹം വേര്‍പിരിഞ്ഞ ഇയാള്‍ മുന്‍ ഭാര്യ മീരയോടും അവര്‍ക്കൊപ്പം ഒപ്പം ഉള്ള തന്‍റെ കുട്ടി സണ്ണിയോടും അവരുടെ ഭര്‍ത്താവ് അലെക്സിയോടും സൗഹൃദം പുലര്‍ത്തി വന്നു. മണി എന്ന പ്ലംബരിന്റെ ജീവിതം കണ്ടു മദ്യത്തില്‍ നിന്ന് യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള തന്‍റെ കാഴ്ചയാണ് പിന്നീട് തുടര്‍ന്നു സിനിമ പറയുന്നത്.. ഇതോടെ സിനിമ അവസാനിക്കുന്നു.
കുറെ ഏച്ച് കെട്ടല്‍..
വെറുതെ അഭിനേതാക്കള്‍..
കുറെ ഏച്ച് കെട്ടല്‍..
വെറുതെ അഭിനേതാക്കള്‍..
എന്ത് മനസിലായി? 'ഇനി രഞ്ജിത്തിനും അഭിനയിക്കാന്‍ പോയിക്കൂടെ അനൂപ് മേനോന്‍റെ കൂട്ട്' എന്ന് തോന്നി തുടങ്ങിയോ? എങ്കില്‍ ശരിയാണ്. കുറെ കഥകള്‍ ഏച്ച് കെട്ടി..ഒന്നും ഒന്നും എവിടെയും എത്തിക്കാതെ, സ്വയം ബോധ്യമായി തോന്നുന്ന എന്തൊക്കെയോ പ്രിയ താരത്തിനെ കൊണ്ടു കെട്ടി എഴുന്നള്ളിപ്പിച്ചു പാവം ജനങ്ങളെ കോമാളികള്‍ ആക്കി. തിലകന്‍, ശ്രീരാമന്‍, ഗണേഷ്, ഗോവിന്ദന്‍കുട്ടി, ടിനി ടോം, സിദ്ധാര്‍ത് ഭരതന്‍, മധു, സുരാജ് വെഞ്ഞാരുംമൂട് ഇവരുടെ ഒക്കെ മുഖം വെറുതെ കാണിക്കുന്നു. ഇവര്‍ക്കൊന്നും ഒന്നും ഇല്ല ചെയ്യാന്‍...... നന്ദു, കല്പന, ലെന, ശങ്കര്‍ രാമകൃഷ്ണന്‍, കനിഹ എന്നിവര്‍ ലാലിനൊപ്പം കുറെ രംഗങ്ങളില്‍ വരുന്നു..കാരണം കഥാ പാത്രവുമായി നേരിട്ട് ബന്ധം ഉള്ളവര്‍ ആയതു കൊണ്ട്. ഇവരൊന്നും ഇല്ലെങ്കിലും ഈ ചിത്രം ഇങ്ങനെ തന്നെ ഓടും..വിനോദ നികുതി ഒഴിവാക്കിയിരുന്നെങ്കില്‍..... ടെശീയോത്ഗ്രധനം മുന്‍ നിര്‍ത്തി നിങ്ങള്‍ ഇത്തരം ഒരു ചിത്രം ഉണ്ടാക്കി എന്ന് വാദിച്ചിരുന്നെങ്കില്‍ അതിനോട് അല്പം എങ്കിലും യോജിക്കാമായിരുന്നു. ഒരു അവാര്‍ഡും തരപ്പെടുത്താമായിരുന്നു.. ഇവിടെ അതും ഉണ്ടായില്ല. (അതോ ആ ലക്‌ഷ്യം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടോ ആവോ?)
ശങ്കര്‍ രാമകൃഷ്ണനും എഴുത്ത് നിര്‍ത്തിയോ ? അലെക്സി നന്നായി. കനിഹയുടെ മീരയും, ലെനയുടെ പോലീസും, നന്ദുവിന്റെ പ്ലംബര്‍ മണിയും, സിദ്ധുവിന്റെ സമീറും, കല്പനയുടെ വേലക്കാരിയും നന്നായി. മോഹന്‍ലാല്‍ അഭിനയ സിദ്ധി തെളിയിച്ചു. അവരൊക്കെ നന്നായപ്പോള്‍ ചീറ്റിപ്പോയത് ജനം കണ്ട സ്വപ്‌നങ്ങള്‍ തന്നെ.
രഞ്ജിത്തും സിദ്ദിക്കും സിനിമയുടെ ആദ്യ അന്ത്യ ഭാഗങ്ങളില്‍ കഥ പറയുന്നു..ശഹ്ബാസ് അമന്‍ സംഗീതത്തില്‍ ഉസ്താദ് ആണെന്ന് തെളിയിച്ചു..പക്ഷെ ജനത്തിന് ആ സംഗീതം സുഖിക്കില്ല എന്ന് മനസ്സിലാക്കിയില്ലെങ്കില്‍ ഇനിയും പിന്നിലേക്ക് ആവും യാത്ര..വേണു കാമറയില്‍ മികവ് കാട്ടി എന്ന് പറയാന്‍ വയ്യ..എങ്കിലും മുന്‍കാല മലയാള ചിത്രങ്ങളുടെ ഒരു ടച് കാണാം..വിജയ് ശങ്കര്‍ ആയിരുന്നു എഡിറ്റിംഗ്..
ഉപ കഥകള്‍ വളരെ ഏറെ ഉണ്ടായിരുന്നു .. ഈ സിനിമ പോലെ തന്നെ അവ ഒന്നുംതന്നെ എവിടെയും അവസാനിച്ചില്ല. അതൊക്കെ എന്തിനായിരുന്നു എന്ന് സിനിമ കണ്ട ശേഷം ആലോചിക്കണം. മോഹന്‍ലാലിന്റെ നായക കഥാപാത്രം നിരവധി നല്ല നിര്‍ദേശങ്ങള്‍ വെക്കുന്നുണ്ട് സിനിമയില്‍ ..എന്നാല്‍ അവയൊന്നും പിന്നീട് പാലിക്കപെടുന്നില്ല..അഥവാ..പകുതി വഴിയില്‍ കഥാകാരന്‍ മറന്നു പോയി..അതും അല്ലെങ്കില്‍ കഥാകാരന്‍ സ്വയം രഘുനന്ദന്‍ ആയി മാറിയിരിക്കാം ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ..
വഴി തെറ്റിക്കില്ലേ?
വഴി തെറ്റിക്കില്ലേ?
സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കുടിയും വലിയും കാഴ്ചക്കാരനില്‍ അറപ്പും വെറുപ്പും ഉളവാക്കുന്നു..ചില മദ്യം കഴിക്കേണ്ട രീതിയും കാണിക്കുന്നു..ഒരുവേള കക്കൂസിലെ വെള്ളം പോലും നടന്മാരെ കൊണ്ട് എടുപ്പിക്കും ഈ കഥാകാരന്‍ എന്ന് പോലും തോന്നിപ്പോയി..ഇദ്ദേഹം ഉദ്ദേശിച്ച ആ "പോസിറ്റീവ് മെസ്സേജ്" ഉണ്ടല്ലോ അതല്ല ഈ സിനിമ നല്‍കുന്നത്..തികച്ചും നെഗറ്റീവ് ആയ മെസ്സേജ്..സിനിമ കണ്ടു നന്നാവും എന്ന് പറയുന്നത് വിരോധാഭാസം ആണ്..എന്നാല്‍ അത് കണ്ട് പിഴയ്ക്കും എന്ന് പറയുന്നത് പരമാര്ധവും....കാരണം നെഗറ്റീവ് പിന്തുടരാന്‍ അല്ലെങ്കില്‍ അത്തരം മേഖലകള്‍ താണ്ടാന്‍ വെമ്പുന്നവന്‍ അതിനൊക്കെ മുതിരും.
കള്ളിലെ പരീക്ഷണം..
കള്ളിലെ പരീക്ഷണം..
ഈ രഞ്ജിത്ത് തന്നെ ആണ് (ഒട്ടു മിക്ക മലയാളികള്‍ക്കും അറിയാം എങ്കിലും) ബകാര്‍ഡി എന്ന മദ്യത്തില്‍ കരിക്കിന്‍ വെള്ളം നല്ല കോമ്പിനേഷന്‍ ആണെന്ന് പൊതുജന സമക്ഷം അവതരിപ്പിച്ചത് (രാവണ പ്രഭു)..നിങ്ങള്‍ക്ക് ഇങ്ങനെ പരീക്ഷിക്കണം എങ്കില്‍ ഒന്ന് കൂടി..കോക്ക്ബെണ്‍ (കൊഹ്ബേണ്‍)))))))))) എന്ന ഇംഗ്ലീഷ് വൈന്‍, ടീച്ചേര്‍സ് എന്ന മദ്യത്തില്‍ ഒഴിച്ച് കഴിക്കാം..അല്ലെങ്കില്‍ വോഡ്കയും ഓറഞ്ചു ജൂസും ചേര്‍ത്തു സ്ക്രു ഡ്രൈവര്‍ എന്ന കൊക്ടയില്‍ ഉണ്ടാക്കാം. അതുകൊണ്ട് നിങ്ങളെക്കാള്‍ നല്ല അറിവ് ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന് ധരിക്കുക..
പൊട്ടപ്പടം..
പൊട്ടപ്പടം..
രണ്ടര മണിക്കൂര്‍ സഹിക്കുക ..അത് മാത്രം ആണ് ഈ ചിത്രം സമ്മാനിക്കുന്നത്..ഒരു പൊട്ടപ്പടം വീണ്ടും രഞ്ജിത്തില്‍ നിന്ന്..അങ്ങനെ മാത്രമേ പറയുന്നുള്ളൂ..കഥയില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ചുറ്റുപാടുകള്‍ അന്വേഷിക്കൂ..മറ്റു പ്രഗല്‍ഭരുടെ കഥകള്‍ അല്ല..ഈ കൊച്ചു കേരളത്തില്‍ മരിച്ചു ജീവിക്കുന്ന നിരവധി പേര്‍ ഉണ്ട്..എന്തിന്‍റെ ഒക്കെ പേരില്‍ ആയാലും..അവരുടെ തീരാ വ്യഥകള്‍ കണ്‍ തുറന്നു കാണണം നിങ്ങളെ പോലെ കഥാ വൈഭവം ഉണ്ട് എന്ന് അവകാശ പെടുന്നവര്‍.... ..നിങ്ങളുടെ സമൂഹം നിങ്ങള്‍ക്ക് കഥ തരും..അത് കൊണ്ടാണ് മുന്‍കാല സിനിമകളെയും..കഥാ കൃത്തുക്കളെയും സംവിധായകരെയും നമ്മള്‍ ഇന്നും നന്ദിയോടെ സ്മരിക്കുന്നത്..ശ്രമിക്കുക..നിങ്ങള്‍ക്ക് കഴിയും ഇനിയും നല്ല കഥകള്‍ എഴുതാന്‍....
പിന്‍ നോക്ക്..
പിന്‍ നോക്ക്..
പൊട്ടാന്‍ വേണ്ടി പടം വേണ്ട രഞ്ജിത്തിനൊപ്പം എന്ന കാഴ്ചപ്പാട് മാറ്റാന്‍ മോഹന്‍ലാല്‍ തയ്യാറായപ്പോള്‍ അതിനു വന്‍ വില നല്‍കേണ്ടി വന്നു. അലക്സി ആയി പ്രകാശ് രാജിനെ നിശ്ചയിച്ചെങ്കിലും പണ പ്രശ്നത്തില്‍ അദ്ദേഹം ഒഴിഞ്ഞുപോയി..അത് ശങ്കര്‍ രാമകൃഷ്ണന് ഭാഗ്യമായി..(അനൂപ് മേനോന്‍ സ്ഥലത്തില്ലായിരുന്നിരിക്കാം). ഒരു മാസം കൊണ്ട് ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു പ്രധാന കാരണം മമ്മൂട്ടിയുടെ തകര്‍പ്പന്‍ ചിത്രത്തിന്‍റെ പണിപ്പുരയിലായിരുന്നു രഞ്ജിത്ത് എന്നത് ആണെന്ന് സംസാരം. ആഴ്ചകള്‍ക്കകം കഥയും ഒക്കെ കണ്ടു പിടിച്ചു രഞ്ജിത്ത്. അങ്ങനെ ആകാനെ തരമുള്ളൂ.. കാരണം, ചിത്രത്തിന് "മൈ ഫേവറിറ്റ് ഇയര്‍"," എന്ന അമേരിക്കന്‍ കോമെടിയോടും "ഹു ഈസ് അഫ്രൈഡ് ഓഫ് വിര്‍ജിനിയ വുള്‍ഫ്" എന്ന ചിത്രത്തോടും ഉള്ള സാമ്യം അത് വിളിച്ച് പറയുന്നു. കോമെടി എഴുത്തുകാരന്റെ കഥ പറയുന്നു "മൈ ഫേവറിറ്റ് ഇയര്‍"," എന്ന ചിത്രം.